മഞ്ജു വാര്യര്‍ ഓണ്‍ലൈന്‍

June 8th, 2013

manjuwarrier website-epathram

പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുടെ വെബ്സൈറ്റ് നിലവില്‍ വന്നു. http://manjuwarrier.com/ എന്ന വെബ്സൈറ്റില്‍ മഞ്ചു എന്ന നടിയുടേയും നര്‍ത്തകിയുടേയും വിശേഷങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മഞ്ചു വാര്യര്‍ ദി ആക്ട്രസ്, മഞ്ചു വാര്യര്‍ ദി ഡാന്‍സര്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായിട്ടാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

മഞ്ചുവിന്റെ നൃത്ത രംഗങ്ങളും, സിനിമാ രംഗങ്ങളും കൂടാതെ അഭിനയിച്ച ചിത്രങ്ങള്‍, ലഭിച്ച അവാര്‍ഡുകള്‍ തുടങ്ങി ജീവിതത്തിലെ മറ്റു പ്രധാന രംഗങ്ങളും ഉള്‍പ്പെടുന്ന വീഡിയോകളും ഫോട്ടോകളും വിവരങ്ങളും ഉള്‍പ്പെടുത്തി മനോഹരമായിട്ടാണ് വെബ്സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിന്റേയും നൃത്തത്തിന്റേയും ലോകത്തു നിന്നും മാറി നിന്ന മഞ്ചു അടുത്തയിടെ ആണ് ഗുരുവായൂരില്‍ നൃത്തം അവതരിപ്പിച്ചത്. ഇതോടെ മഞ്ചു സിനിമയിലേക്ക് തിരിച്ചു വരുന്നതായ വാര്‍ത്തകള്‍ക്ക് ബലം വച്ചു. എന്നാല്‍ അതേ കുറിച്ച് അവര്‍ വ്യക്തമായ ഒരു അഭിപ്രായം ഇനിയും പറഞ്ഞിട്ടില്ലെങ്കിലും അഭിനയത്തിന്റേയും നൃത്തത്തിന്റേയും ലോകത്തേക്ക് അധികം വൈകാതെ മഞ്ജു തിരിച്ചു വരുമെന്നാണ് സൂചന.

നടന്‍ ദിലീപുമായുള്ള ദാമ്പത്യത്തില്‍ വിള്ളല്‍ വീണതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മഞ്ജു ഗുരുവായൂരില്‍ നൃത്തം അവതരിപ്പിച്ചപ്പോള്‍ ദിലീപിന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തയിടെ ദിലീപ് പുതിയ ബിസിനസ്സ് സംരംഭം ആരംഭിച്ചപ്പോള്‍ അവിടെ മഞ്ചുവിന്റെ സാന്നിദ്ധ്യം ഉണ്ടാ‍യിരുന്നുമില്ല. ദിലീപും മകളും വിദേശ പര്യടനം നടത്തിയപ്പോള്‍ ഒപ്പം മഞ്ചുവും ഉണ്ടായിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിഷാല്‍ ചന്ദ്ര വിവാഹിതനായി

May 13th, 2013

പ്രശസ്തനടി കാവ്യാമാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര വിവാഹിതനായി. ബുധനൂര്‍ എണ്ണക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടേയും അനില എസ് നാഥിന്റേയും മകള്‍ രമ്യ എസ്.നാഥാണ് വധു. വധൂഗൃഹത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റേയും മണിയുടേയും മകനാണ് നിഷാല്‍ ചന്ദ്ര. കുവറ്റിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

ആറുമാസം തികയും മുന്പേ കാവ്യയും നിഷാലും തമ്മിലുള്ള ദാമ്പത്യം പ്രതിസന്ധിയിലായിരുന്നു. പരസ്പരം ഒത്തു പോകാനാകാത്ത സാഹചര്യത്തിലായിരുന്നു കാവ്യാമാധവനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. നിഷാലിനും കുടുമ്പത്തിനുമെതിരെ കാവ്യ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിവാഹമോചിതയായ ശേഷം കാവ്യ വീണ്ടും സിനിമയിലേക്ക് സജീവമായി തിരിച്ചു വന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നയന്‍സിനെ മിന്നുകെട്ടിയത് സിനിമയിലെന്ന് ആര്യ

April 21st, 2013

arya-nayanthara-wedding-marriage-photos-epathram

നയന്‍‌താരയെ താന്‍ മിന്നു കെട്ടിയത് സിനിമയില്‍ ആണെന്ന് തമിഴ് നടന്‍ ആര്യ. നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി വെള്ള ഗൌണിട്ട് വധുവായി നയന്‍‌താരയും സ്യൂട്ടിട്ട് ആര്യയും പുരാതന പള്ളിയില്‍ വെച്ച് മിന്നു കെട്ടുന്ന ദൃശ്യങ്ങള്‍ അതീവ രഹസ്യമായി ഇരുവരും വിവാഹിതരായി എന്ന അടിക്കുറിപ്പോ‍ടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ആറ്റ്ലി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ രാജ റാണിയിലെ ഭാഗങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി പുറത്ത് വിട്ടതാണെന്ന് ആര്യ പറഞ്ഞു.

പൂനെയിലെ അതിപുരാതനമായ ഒരു അംഗ്ലിക്കന്‍ പള്ളിയില്‍ വെച്ചായിരുന്നു വിവാഹ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ഇതാണ് പിന്നീട് ആര്യ – നയന്‍‌താര രഹസ്യ വിവാഹം നടന്നു എന്ന ഗോസിപ്പിനു വഴി വെച്ചത്. ത്രികോണ പ്രണയ കഥ പറയുന്ന രാജ റാണി ജൂണില്‍ പ്രദര്‍ശനത്തിനെത്തിക്കാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. പ്രണയ പരാജയത്തിനു ശേഷം അൽപ്പകാലം സിനിമയില്‍ നിന്നും മാറി നിന്ന നയന്‍സ് ശക്തമായ തിരിച്ചു വരവിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാഹ ബന്ധം വേര്‍പെടുത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒടുവില്‍ മം‌മ്താ മോഹന്‍ ദാസും

December 13th, 2012

mamta-mohandas-wedding-epathram

ആഘോഷപൂര്‍വ്വം വിവാഹിതരാകുകയും എന്നാല്‍ അധികം താമസിയാതെ തകരുകയും ചെയ്യുന്ന താര ദാമ്പത്യ പട്ടിക നീളുകയാണ്. പ്രശസ്ത നടിയും ഗായികയുമായ മം‌മ്ത മോഹന്‍‌ദാസിന്റേയും പ്രജിത്തിന്റേയും പേരാണ് അതില്‍ ഏറ്റവും ഒടുവില്‍ ഇടം പിടിച്ചിരിക്കുന്നത്. താരപ്പൊലിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ പെട്ടെന്നുണ്ടായ ഒരു അടുപ്പമല്ല ഇവരുടേത്. ഇരുവരും ബാല്യകാല സുഹൃത്തുക്കള്‍. കാലങ്ങളായി പരസ്പരം അറിയുന്നവര്‍. എന്നിട്ടും ദാമ്പത്യ ബന്ധം ഒരു വര്‍ഷം പോലും തികക്കുവാന്‍ ഇവര്‍ക്കായില്ല. തങ്ങള്‍ രണ്ടു വ്യത്യസ്ഥ വ്യക്തിത്വങ്ങളാണെന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് മം‌മ്ത മോഹന്‍‌ദാസ് പറയുന്നത്. വിവാഹ ജീവിതത്തില്‍ സ്നേഹത്തോടൊപ്പം ബഹുമാനത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും അതൊരിക്കലും ഏക പക്ഷീയമാകരുത്. ഇതില്ലെങ്കില്‍ അപകടമാണ്. ഇനിയും ഒരുപാട് കാലം ഇങ്ങനെ യാത്ര ചെയ്യാന്‍ ആകില്ലെന്നും അവര്‍ പറയുന്നു.

മലയാള മാധ്യമങ്ങള്‍ ഏറ്റവും ആഘോഷിച്ച വിവാഹമായിരുന്നു കാവ്യാ മാധവന്റേയും നിഷാലിന്റേയും. എന്നാല്‍ അതിനു മാസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ മലയാള മാധ്യമങ്ങള്‍ അതിനേയും ആഘോഷമാക്കി മാറ്റി. ഇരു കൂട്ടരും നടത്തിയ ആരോപണ പ്രത്യാരോപണങ്ങള്‍ സവിസ്തരം വാര്‍ത്തയായും അഭിമുഖമായും നല്‍കി. ഉര്‍വ്വശി – മനോജ് കെ. ജയന്‍ ദമ്പതികള്‍ വേര്‍ പിരിഞ്ഞപ്പോള്‍ അതും വലിയ വാര്‍ത്തയാ‍യി. മകള്‍ കുഞ്ഞാറ്റയുടെ അവകാശത്തെ കുറിച്ചുള്ള തര്‍ക്കം ഇനിയും കോടതിയില്‍ തീര്‍പ്പായിട്ടില്ല. മകളെ കാണാന്‍ ഉര്‍വ്വശി മദ്യപിച്ച് കോടതിയില്‍ എത്തിയെന്ന ആരോപണം വലിയ വാര്‍ത്തയായി. എന്നാല്‍ അസുഖം മൂലം തനിക്ക് ഡോസ് കൂടിയ ചില മരുന്നുകള്‍ കഴിക്കേണ്ടി വന്നെന്നും അതിന്റെ ക്ഷീണമാണ് ഉണ്ടായിരുന്നതെന്നും ഉര്‍വ്വശി പിന്നീട് വ്യക്തമാക്കി. ഉര്‍വ്വശിയുടെ സഹോദരി കല്പനയും സംവിധായകന്‍ അനിലും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. ഇരുവരും പിരിഞ്ഞു. ജ്യോതിര്‍മയിയും വേര്‍ പിരിഞ്ഞവരുടെ കൂട്ടത്തില്‍ അടുത്ത കാലത്ത് എത്തിയ ഒരാളാണ്. നടന്‍ സായ്കുമാറും ഭാര്യയും തമ്മിലുള്ള വിവാഹ മോചന കേസില്‍ ഭാര്യക്കും മകള്‍ക്കും ചിലവിനു കൊടുക്കുവാന്‍ കോടതി ആവശ്യപ്പെട്ടതും അടുത്ത കാലത്ത് തന്നെ.

വെള്ളിവെളിച്ചത്തിലെ താരങ്ങളുടെ വ്യക്തി ജീവിതം താറുമാറാകുന്നത് ഇന്നിപ്പോള്‍ സാധാരണമായിരിക്കുന്നു. ആഘോഷപൂര്‍വ്വം ഓരോ താര വിവാഹവും നടക്കുമ്പോള്‍ ഇതെത്ര കാലം നിലനില്‍ക്കും എന്ന് ചോദിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംവൃതാ സുനില്‍ വിവാഹിതയായി

November 1st, 2012

samvritha-sunil-wedding-epathram

പ്രശസ്ത സിനിമാ താരം സംവൃത സുനില്‍ വിവാഹിതയായി. കോഴിക്കോട് സ്വദേശിയും കാലിഫോര്‍ണിയയിലെ വാള്‍ട്ട് ഡിസ്നി കമ്പനിയില്‍ എഞ്ചിനീയറുമായ അഖിലാണ് വരന്‍. രാവിലെ 11 മണിക്കുള്ള മുഹൂര്‍ത്തത്തില്‍ പയ്യാമ്പലം ബേബി ബീച്ചിനു സമീപത്തെ ക്ലിഫ് ഹൌസില്‍ വെച്ചായിരുന്നു വിവാഹം. കേരളപ്പിറവി ദിനത്തിന്റെ സ്പര്‍ശം നല്‍കി ക്രീം കളര്‍ കസവു സാരിയണിഞ്ഞാണ് സംവൃത സുമംഗലിയായത്. സംവൃതയുടെ വിവാഹത്തിനു പ്രകൃതിയുടെ അനുഗ്രഹമെന്നോണം മഴയുമുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പോകുവാനുള്ള കടലാസു പണികള്‍ പൂര്‍ത്തിയാക്കുവാന്‍ നേരത്തെ ആര്യസമാജത്തില്‍ വച്ച് ഇരുവരും റെജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു.

സിനിമാ രംഗത്തു നിന്നും ലാല്‍ ജോസ്, രഞ്ജിത്, ആന്‍ അഗസ്റ്റിന്‍ , മീരാ നന്ദന്‍ , കുഞ്ചന്‍ തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്ക് നവമ്പര്‍ ആറാം തിയതി കൊച്ചി ലേ-മെറീഡിയനില്‍ വിരുന്ന് സല്‍ക്കാരം ഒരുക്കുന്നുണ്ട്. കണ്ണൂരിലെ ഇന്ത്യാ ഹൌസ് ഹോട്ടല്‍ ഉടമ ചാലാട്ട് സുനില്‍ കുമാറിന്റേയും സാധനയുടേയും മൂത്ത മകളായ സംവൃത ലാല്‍ ജോസ് ചിത്രമായ രസികനിലൂടെ ആണ് സംവൃത മലയാള സിനിമയിലേക്ക് എത്തുന്നത്. വിവാഹത്തോടെ സിനിമ വിടും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സംവൃത അവസാനമായി അഭിനയിച്ചതും ലാല്‍ ജോസ് സംവിധാനം ചെയ്ത പൃഥ്‌വി രാജ് നായകനായ ചിത്രത്തിലാണ്. അയാളും ഞാനും തമ്മില്‍ എന്ന ഈ ചിത്രം ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 10« First...456...10...Last »

« Previous Page« Previous « ജസ്പാൽ ഭട്ടി കൊല്ലപ്പെട്ടു
Next »Next Page » ഇന്നസെന്റിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine