- ലിജി അരുണ്‍
വായിക്കുക: prithviraj, world-cinema
ലോസാഞ്ചലസ് : ലോക ശ്രദ്ധയാകര്‍ഷിച്ച ക്രിസ്തുവിന്റെ ക്രൂശീകരണ സിനിമ യായ ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റി’ ന്റെ രണ്ടാം ഭാഗം വരുന്നു. ‘ റെസറക്ഷന്‍ ‘ എന്ന പേരോടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ പ്രതിപാദ്യ വിഷയമാക്കി അവതരിപ്പിക്കുന്ന സിനിമ യാണിത്.
ഹോളിവുഡിലെ ശ്രദ്ധേയ സംവിധായകന്‍ മെല്‍ ഗിബ്‌സന്‍ സംവിധാനം ചെയ്ത് ഡേവിഡ് വുഡ് നിര്‍മിച്ച യേശു വിന്റെ ക്രൂശീകരണ രംഗങ്ങള്‍ അടങ്ങിയ പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന ചിത്രത്തിന് ആഗോള സമൂഹം നല്‍കിയ വമ്പിച്ച സ്വീകാര്യതയാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പ് കേന്ദ്രമായി ചിത്രീകരിച്ച് ആഗോള തലത്തില്‍ സിനിമ യായി എത്തിക്കാന്‍ നിര്‍മാതാവിനെ പ്രേരിപ്പിച്ചത്. പാഷന്‍ ഓഫ് ക്രൈസ്റ്റിലൂടെ സംവിധായകന്‍ മെല്‍ ഗിബ്‌സനും ആഗോള തലത്തില്‍ അംഗീകരിക്ക പ്പെട്ടിരുന്നു.
ബിഗ് ബജറ്റ് ചിത്രമായ ‘ റെസറെക്ഷന്‍ ‘ ഉടന്‍ റിലീസാകും എന്നാണ് റിപ്പോര്‍ട്ട്. സുവിശേഷ സത്യ ങ്ങളുടെ ആഴം ലോക മനഃസാക്ഷി യില്‍ പതിയുവാന്‍ ഈ ചിത്രവും കാരണമാകും എന്നാണ് പിന്നണി പ്രവര്‍ത്തകരുടെ കണക്കു കൂട്ടല്‍.
– തയ്യാറാക്കിയത് : ബിജു
- pma
വായിക്കുക: hollywood, world-cinema
കമലാഹാസനും ഹോളിവുഡിലേയ്ക്ക്. ഒരു ഹോളിവുഡ് സിനിമ സംവിധാനം ചെയ്തു അതില്‍ നായകനാവാന്‍ ആണ് കമലിന്റെ പദ്ധതി. ഇന്ത്യാക്കാരായ മനോജ് നൈറ്റ് ശ്യാമളനും രൂപേഷ് പോളും ശേഖര്‍ കപൂറുമൊക്കെ തിളങ്ങിയ ഹോളിവുഡില്‍ ഇനി ഉലകനായകനെയും കാണാം.
സിംഗപ്പൂരില്‍ നടന്ന ഇന്ത്യന്‍ ഫിലിം അക്കാദമി ഫെസ്റ്റിവലില്‍ കമലാഹാസന്റെ പുതിയ സിനിമയായ ‘വിശ്വരൂപ’ത്തിലെ ചില ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇത് ഏറെപ്പേരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു. ഫെസ്റ്റിവലില്‍ ‘ലോര്‍ഡ് ഓഫ് ദ റിംഗ്സ്’ നിര്‍മിച്ച ബേരി ഓസ്ബോണ്‍ കമലഹാസന്‍ സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ് താന്‍ ഒരു ഹോളിവുഡ് സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് കമല്‍ വെളിപ്പെടുത്തിയത്. ബേരി ഓസ്ബോണ്‍ ആണ് തന്റെ ഈ സിനിമ നിര്‍മ്മിക്കുക എന്നും താന്‍ പറഞ്ഞ കഥകളില്‍ ഒരെണ്ണം ബേരിക്ക് ഇഷ്ടവുമായി എന്നും കമല്‍ പറഞ്ഞു. എന്തായാലും സിനിമയുടെ തിരക്കഥ ഒരുക്കുന്ന പണിയിലാണ് കമലിപ്പോള്‍.
- ലിജി അരുണ്‍
വായിക്കുക: filmmakers, hollywood, kamal hassan, world-cinema
എവിടെ ജോൺ?
ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
മുട്ടുകുത്തി വീഴുമ്പോഴെന്‍
കരളു ചീന്തിത്തെറിക്കുന്നു വാക്കുകള്‍”
“ലോക സിനിമയിലെ ഒരു അത്ഭുതം”
1987 മേയ് 31നു അലച്ചിലിന്റെ പുതിയ ഇടം തേടി പോയി. അലസമായ തന്റെ മുടിയും തടിയും കാറ്റില്‍ പാറിക്കളിച്ചു…അതെ ജോണ്‍ എബ്രഹാം എന്ന തന്റേടം നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് തികയുന്നു. ഈ ലോകത്ത് ഒരേയൊരു ജോണെ ഉള്ളൂ… വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ജോണിന്റെ ഓരോ സിനിമയേയും വേറിട്ടു നിർത്തി. അഗ്രഹാരത്തിലേക്കു ജോൺ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ മേധാവിത്വത്തിന് എതിരേയുള്ള വെല്ലുവിളി യോടെയായിരുന്നു. ശക്തമായ വിമര്‍ശനം അഭ്രപാളികളില്‍ നിറഞ്ഞ ‘അഗ്രഹാരത്തിലെ കഴുത’ ഇറങ്ങിയതോടെ ചിത്രത്തിനെതിരേ ഒരു വിഭാഗം ശക്‌തമായ പ്രതിഷേധിച്ചു രംഗത്തിറങ്ങി. ഫ്യൂഡൽ വ്യവസ്‌ഥിതിയെയും പോലീസ് അരാജകത്വത്തെയും ജോൺ വരച്ചു കാട്ടിയ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ’ ഒരു ഭൂപ്രഭുവിനെ തെങ്ങിന്റെ മുകളിലേക്കു കയറ്റിയത് ഒട്ടേറെ അർഥ തലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്‌ഥിതി സമത്വ വാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്‌ത നക്‌സലിസത്തിന്റെ അനന്തര ഫലമായിരുന്നു ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം.
“ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സൃഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട് ”
ഈ പറച്ചിലുകള്‍ പറയാന്‍ ധൈര്യമുള്ള, സിനിമ സാധാരണ ജനങ്ങള്‍ക്കുള്ളതാണ് എന്ന് പറഞ്ഞു കൊണ്ട് ജനങ്ങളില്‍ നിന്ന് തന്നെ പിരിച്ചെടുത്ത് ജനങ്ങള്‍ക്കിടയില്‍ തന്നെ കാണിക്കാന്‍ മുതിര്‍ന്ന ഒരേയൊരു ജോണ്‍. ജോണിനെ ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്, മറക്കാതിരിക്കാന്‍ അതിലേറെയും.
- ജെ.എസ്.
വായിക്കുക: filmmakers, john-abraham, remembrance, world-cinema
പാരിസ്: കാന്‍ ചലചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ‘പാം ഡി ഓര്‍’ പുരസ്കാരം മൈക്കല്‍ ഹനേക്കയുടെ ‘അമോര്‍’ എന്ന ചിത്രത്തിനു ലഭിച്ചു. മെക്സിക്കോയില്‍ നിന്നുള്ള കാര്‍ലോസ് റെയ്ഗാഡാണ് മികച്ച സംവിധായകന്‍. ‘ദ ഹണ്ട്’ എന്ന ചത്രത്തിലെ അഭിനയത്തിലെ മാഡ്സ് മിക്കെല്‍സന്‍ ആണ് മികച്ച നടന്‍. ‘ബിയോണ്ട് ദ ഹില്‍സ്’ ചിത്രത്തിലൂടെ ക്രിസ്റ്റിന ഫ്ളട്ടറും, കോസ്മിന സ്ട്രാറ്റനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. മറ്റാവൊ ഗാരോണിന്റെ ആക്ഷേപഹാസ്യ ചിത്രമായ ‘റിയാലിറ്റിയാക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്റ് പ്രൈസ്. കെന്‍ ലോച്ചിന്റെ ‘ദ ഏയ്ഞ്ചല്‍സ് ഷെയര്‍’ ആണ് മികച്ച മൂന്നാമത്തെ ചിത്രമായി ജൂറി തെരഞ്ഞെടുത്തത്.
2009ല്‍ ഇതേ പുരസ്കാരം ഹനേക്കയുടെ തന്നെ ‘വൈറ്റ് റിബണ്‍’ എന്ന ചിത്രത്തിനാണ് ലഭിച്ചത്. കൂടാതെ 2005ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ഹനേക്കക്ക് ലഭിച്ചിട്ടുണ്ട്. ദി സെവെന്‍ത് കോണ്ടിനെന്റല്‍, ബെന്നിസ് വീഡിയോ, ഫണ്ണി ഗെയിം, ദി പിയാനോ ടീച്ചര്‍, ലൌ, തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മൈക്കല്‍ ഹനേക്ക. 80 വയസ്സ് കഴിഞ്ഞ വൃദ്ധ ദമ്പതി കളുടെ തീവ്രമായ പ്രണയമാണ് ‘അമോര്‍’ എന്ന ചിത്രത്തിന്റെ പ്രമേയം. ഇരുപതിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് അമോര്‍ പുരസ്കാരം നേടിയത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: awards, film-festival, filmmakers, world-cinema