സംവിധായകന്‍ സി. പി. പത്മകുമാര്‍ നിര്യാതനായി

May 12th, 2012

cp-padmakumar-epathram

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകനും, കലാ സംവിധായകനും, നിര്‍മ്മാതാവുമായ സി. പി. പത്മകുമാർ (54) അന്തരിച്ചു. ‘അപര്‍ണ’ (1981), ‘സമ്മോഹനം’ (1994) എന്നീ രണ്ടു സിനിമകള്‍ മാത്രമാണ് പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുള്ളത്. കച്ചവട സിനിമയുടെ ഒരു ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാത്ത ഇദ്ദേഹം ജി. അരവിന്ദന്‍െറ ‘പോക്കുവെയില്‍’ ഒഴികെയുള്ള സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമ്മോഹനം എന്ന ചിത്രത്തിനു 95ല്‍ എഡിന്‍ബര്‍ഗ് ചലച്ചിത്ര മേളയില്‍ ‘ബെസ്റ്റ് ഇന്‍ ഫെസ്റ്റ്’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമ്പ്, എസ്തപ്പാൻ, ഒരിടത്ത്, വാസ്തുഹാര, സ്വം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനാണ്. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫാല്‍ക്കെ പുരസ്‌കാരം സൗമിത്ര ചാറ്റര്‍ജിയ്ക്ക്

March 21st, 2012

ന്യൂഡല്‍ഹി: ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഈ വര്‍ഷം വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയ്ക്ക്. ബംഗാളി സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടനായ സൗമിത്ര സത്യജിത് റേയുടെ ചിത്രങ്ങളിലൂടെ ലോകസിനിമയ്ക്ക് പരിചിതനായത്.  നടനാണ് സൗമിത്ര ചാറ്റര്‍ജി. പ്രമുഖ സംവിധായകരായ സയിദ് മിര്‍സ, ശ്യാം ബെനഗല്‍, രമേഷ് സിപ്പി, ഛായാഗ്രാഹകന്‍ ബി.കെ.മൂര്‍ത്തി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്. സത്യജിത് റേയുടെ 20 ഓളം ചിത്രങ്ങളില്‍ സൗമിത്ര പ്രധാന വേഷം ചെയ്തിട്ടുണ്ട്. പത്മഭൂഷന്‍, പത്മശ്രീ പുരസ്‌കാരങ്ങളും ഫ്രഞ്ച്, ഇറ്റാലിയന്‍ സര്‍ക്കാരുകളുടെ ചലച്ചിത്ര ബഹുമതി എന്നിവയും നേടിയിട്ടുള്ള സൗമിത്ര മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പത്മശ്രീയും ഒരു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നിരസിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്യാരി സിനിമക്കെതിരെ സാറാ അബൂബക്കര്‍

March 15th, 2012

byari-epathram

ദേശീയ പുരസ്കാരം നേടിയ സുവീരന്റെ ബ്യാരി എന്ന ചിത്രത്തിനെതിരെ കഥകാരി സാറാ അബൂബക്കര്‍. ചന്ദ്രഗിരിയുടെ തീരത്ത് എന്ന തന്റെ കന്നട നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇതിനു തന്റെ അനുമതി തേടിയിരുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്. ഈ നോവലിനെ ആസ്പദമാക്കി തമിഴില്‍ ജമീല എന്ന സിനിമ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചുള്ള കരാര്‍ പ്രകാരം 15 വര്‍ഷത്തെക്ക് മറ്റു ഭാഷകളില്‍ നോവല്‍ സിനിമയാക്കാന്‍ സാധ്യമല്ലെന്നുമാണ് സാറാ അബൂബക്കര്‍ പറയുന്നത്. മലയാളം,കന്നഡ, ഹിന്ദി, ഓറിയ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങിയ നോവല്‍ വിവിധ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകവുമാണ്. സിനിമയില്‍ തന്റെ പേര്‍ ചേര്‍ത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ബ്യാരി സിനിമക്കെതിരെ സാറാ അബൂബക്കര്‍

കെ. എസ്. സിയില്‍ സിനിമാ പ്രദര്‍ശനം

March 9th, 2012

അബുദാബി: വനിതാ ദിനത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്ററും പ്രസക്തിയും സംയുക്തമായി സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 13നു രാത്രി എട്ടുമണിക്ക് കെ.എസ്.സി മിനി ഹാളില്‍ ഡാരല്‍ റൂഡ്‌ട്ട് സംവിധാനം ചെയ്ത  ‘യെസ്റ്റര്‍ഡേ’ എന്ന സൗത്ത്‌ ആഫ്രിക്കന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹോളിവുഡ് താരം ബ്രാഡ് പിറ്റ് ഇന്ത്യയില്‍

March 2nd, 2012

Brad Pitt-epathram

ഓസ്കര്‍ ജേതാവ് കാതറിന്‍ ബിഗ്ലൊ സംവിധാനം സീറോ ഡാര്‍ക്ക് തെര്‍ട്ടി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ബ്രാഡ് പിറ്റ് ചണ്ഡിഗഡിലെത്തി. അബോട്ടാബാദില്‍ നിന്ന് ഒസാമ ബിന്‍ ലാദനെ കണ്ടെത്തി കൊലപ്പെടുത്തിയ അമേരിക്കന്‍ സൈന്യത്തിന്‍റെ നടപടിയാണു കാതറിന്‍റെ സിനിമയുടെ പ്രമേയം. ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ 2010ല്‍ മികച്ച സംവിധായികയ്ക്കുള്ള ഓസ്കര്‍ പുരസ്കാരം നേടിയിരുന്നു. മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിന്‍റെ അവതാര്‍ എന്ന ഹോളിവുഡ് ഹിറ്റ് ചിത്രത്തെ പിന്തള്ളിയാണ് കാതറിന്‍ ഓസ്കര്‍ നേടിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 12« First...345...10...Last »

« Previous Page« Previous « ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റ് തുടങ്ങി
Next »Next Page » എം.ടി-ഹരിഹരന്‍ ചിത്രം വീണ്ടും നായകന്‍ ഇന്ദ്രജിത്ത് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine