ദേശീയ പുരസ്കാരം നേടിയ സുവീരന്റെ ബ്യാരി എന്ന ചിത്രത്തിനെതിരെ കഥകാരി സാറാ അബൂബക്കര്‍. ചന്ദ്രഗിരിയുടെ തീരത്ത് എന്ന തന്റെ കന്നട നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇതിനു തന്റെ അനുമതി തേടിയിരുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്. ഈ നോവലിനെ ആസ്പദമാക്കി തമിഴില്‍ ജമീല എന്ന സിനിമ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചുള്ള കരാര്‍ പ്രകാരം 15 വര്‍ഷത്തെക്ക് മറ്റു ഭാഷകളില്‍ നോവല്‍ സിനിമയാക്കാന്‍ സാധ്യമല്ലെന്നുമാണ് സാറാ അബൂബക്കര്‍ പറയുന്നത്. മലയാളം,കന്നഡ, ഹിന്ദി, ഓറിയ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങിയ നോവല്‍ വിവിധ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകവുമാണ്. സിനിമയില്‍ തന്റെ പേര്‍ ചേര്‍ത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, world-cinema