സ്പാനിഷ് മസാലക്കു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഡയമണ്ട് നെക്‍ലസിന്റെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു.യുവതാരങ്ങളെ അണിനിരത്തി ഉപരി-മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സംവൃത സുനില്‍, ഫഹദ് ഫാസില്‍, ഗൌതമി (സെക്കന്റ് ഷോ ഫെയിം), അനുശ്രീ, രോഹിണി, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന റോളില്‍. ചാപ്പാകുരിശ് എന്ന വന്‍ ഹിറ്റ് ചിത്രത്തിലൂടെ യുവനിരയില്‍ ഏറേ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ ആദ്യമായാണ് ലാല്‍ജോസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ലാല്‍ ജോസിന്റെ കമ്പനിയായ എല്‍. ജെ പ്രോഡക്ഷന്‍സ് ആണ് ചിത്രം റിലീസിങ്ങിന് എത്തിക്കുന്നത് എന്ന പ്രത്യേകത കൂടെയുണ്ട് ഡയമണ്ട് നെക്‍ലസിന്. ചിത്രത്തിന്റെ ഭൂരിഭാഗവും ദുബായിലും ബാക്കി കേരളത്തിലുമാണ് ചിത്രീകരിക്കുക. നേരത്തെ ദുബായില്‍ ചിത്രീകരിച്ച ലാല്‍ജോസ് ചിത്രമായ അറബിക്കഥ വന്‍ വിജയമായിരുന്നു. ശ്രീനിവാസന്‍, ഇന്ദ്രജിത്ത്, സംവൃതസുനില്‍ തുടങ്ങിയവര്‍ക്കൊപ്പം ഴാങ് ഷുമിന്‍ എന്ന ഒരു ചൈനീസ് താരവും ആ ചിത്രത്തില്‍ ഉണ്ടായിരുന്നു.
ഹോമിയോ ഡോക്ടറായ ഇഖ്‌ബാല്‍ കുറ്റിപ്പുറമാണ് ഡയമണ്ട് നെക്‍ലസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്ത സെവന്‍സ് എന്ന ചിത്രത്തിന്റെ വന്‍ പരാജയത്തിനു ശേഷം ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ഡയമണ്ട് നെക്‍ലസ്. സെവന്‍സ് ഫുഡ്‌ബോളും കൊട്ടേഷനുമെല്ലാം പശ്ചാത്തലമാക്കി യുവതാരങ്ങളെ അണിനിരത്തി ചെയ്ത സെവന്‍സ് പ്രതീക്ഷിച്ച നിലവാരമില്ലാത്തതിനാല്‍ പ്രേക്ഷകര്‍ തിരസ്കരിക്കുകയായിരുന്നു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, filmmakers