‘എ സെപറേഷന് ‍’ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നേടി

February 27th, 2012

a-separation-epathram

ലോസ് ഏഞ്ചല്‍സ്: മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത  ഇറാനിയന്‍ ചിത്രമായ ‘എ സെപറേഷന്’ ലഭിച്ചു. വിവാഹ മോചനത്തിന്റെ വക്കില്‍ എത്തിയിരിക്കുന്ന നദെര്‍, സിമിന്‍ ദമ്പതിമാരുടെ കുടുംബ ജീവിതമാണ്  ‘എ സെപറേഷന്‍’ എന്ന സിനിമയില്‍ പറയുന്നത് എങ്കിലും ഈ കഥ പറയുന്നതിലൂടെ ഇറാനിയന്‍ മധ്യവര്‍ഗ കുടുംബാവസ്ഥ, ഇറാനിലെ സ്ത്രീ-പുരുഷ ബന്ധം, അവിടത്തെ നീതിന്യായ വ്യവസ്ഥ, താഴേക്കിടയിലുള്ള ജീവിതാവസ്ഥ തുടങ്ങീ പല തലങ്ങളിലേക്ക് ഈ ചലച്ചിത്രം വളരുന്നുണ്ട്. മാതാപിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ കിടന്ന ശ്വാസം മുട്ടുന്ന നദെര്‍-സിമിന്‍ ദമ്പതിമാരുടെ മകള്‍ ടെര്‍മെയെ അവതരിപ്പിക്കുന്ന സറീന ഫര്‍ഹാദിയുടെ പ്രകടനവും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഇറാനിലെ പ്രത്യേക സാഹചര്യത്തില്‍ ടെര്‍മെ വളരരുത് എന്ന നിര്‍ബന്ധബുദ്ധിയില്‍ ഭര്‍ത്താവിനെ വിദേശത്തേക്കു പോകാന്‍ നിര്‍ബന്ധിക്കുകയാണ് സിമിന്‍. എന്നാല്‍ അല്‍ഷിമേഴ്‌സ് ബാധിച്ച പിതാവിനെ ഒറ്റയ്ക്കാക്കുന്നതിനോടു യോജിക്കാന്‍ സാധിക്കാത്ത നെദര്‍ ഇതിനു തയ്യാറാവുന്നില്ല. ഇവിടെ നിന്നും ആണ് കഥ തുടങ്ങുന്നത്. സിമിന്‍ വീടുവിട്ടു പോകുന്നതിനാല്‍ പിതാവിനെ നോക്കാന്‍ ഒരു ഹോം നഴ്‌സിനെ വെക്കുന്നു. ഇവിടെ നിന്നും ആണ് കഥാഗതി പുരോഗമിക്കുന്നത്.
ഓസ്‌കര്‍ നോമിനേഷന്‍ ലഭിയ്ക്കുന്ന രണ്ടാമത്തെ ഇറാനിയന്‍ ചിത്രമാണ് ‘എ സെപറേഷന്‍’. അറുപത്തിയൊന്നാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോല്‍ഡന്‍ ബെയര്‍ പുരസ്‌കാരം, മികച്ച നടനും നടിക്കുമുള്ള സില്‍വര്‍ ബെയര്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. സാങ്കേതിവിദ്യയുടേയോ, വികാരപ്രകടനങ്ങളുടേയോ ഒന്നും അതിപ്രസരമില്ലാതെ വളരെ ലളിതമായാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ അസ്ഗര്‍ ഫര്‍ഹാദി’എ സെപറേഷന്‍’ ഒരുക്കിയിരിക്കുന്നത് അതിനാല്‍  ഈ സിനിമയും നേരത്തെ തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓസ്കര്‍ ദ ആര്‍ട്ടിസ്റ്റിന്

February 27th, 2012

Michel-Hazanavicius-epathram

ഹോളിവുഡ് : 2012 അക്കാഡമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട “ദ ആര്‍ട്ടിസ്റ്റ്‌” സംവിധാനം ചെയ്ത മൈക്കല്‍ ഹസാനിവിഷ്യസ് ആണ് മികച്ച സംവിധായകന്‍. “ദ അയേണ്‍ ലേഡി” എന്ന ചിത്രത്തില്‍ ഉരുക്കു വനിത എന്ന് അറിയപ്പെട്ടിരുന്ന മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാര്‍ഗരറ്റ്‌ താച്ചറുടെ വേഷം ചെയ്ത മെറില്‍ സ്ട്രീപ് ആണ് മികച്ച നടി. “ദ ആര്‍ട്ടിസ്റ്റ്‌” എന്ന ചിത്രത്തിലെ അഭിനയത്തിന് ഷോണ്‍ ദുവാര്‍ദിന്‍ മികച്ച നടനായി.

oscar-2012-jean-dujardin-meryl-streep-epathram

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിബ്ജിയോര്‍ ചലച്ചിത്രമേള തുടങ്ങി

February 22nd, 2012

vibgyor-film-festival-epathram

തൃശ്ശൂര്‍: ഫെബ്രുവരി 22 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന വിബ്ജിയോര്‍ ചലച്ചിത്ര മേള തൃശൂരില്‍ തുടങ്ങി. 19 രാജ്യങ്ങളില്‍ നിന്നായി 95 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന 14 ചിത്രങ്ങളും ജീവനം ജീവസന്ധാരണം എന്ന വിഷയത്തിലുള്ള 5 ചിത്രങ്ങളും ആണവോര്‍ജ്ജ സംബന്ധിയായ 5 ചിത്രങ്ങളും ബംഗ്ലാദേശില്‍ നിന്നുള്ള മൂന്നു ചിത്രങ്ങളും മേളയിലുണ്ട്. ചലച്ചിത്ര മേള 22ന് വൈകീട്ട് 5.30ന് സംഗീത നാടക അക്കാദമിയിലെ റീജണല്‍ തീയേറ്ററില്‍ സാമൂഹിക പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലികാ സാരാബായ് ഉദ്ഘാടനം ചെയ്തു.

ദളിത് സമൂഹം നേരിടുന്ന വിവേചനം തുറന്നു കാട്ടുന്ന ആനന്ദ് പട്‌വര്‍ദ്ധന്റെ ‘ജയ്ഭീം കോമ്രേഡ്’ ആയിരുന്നു ഉദ്ഘാടന ചിത്രം. ഉദ്ഘാടന ദിവസം രാവിലെ 10ന് പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ സായ്‌നാഥ്, ശരത്ചന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറുപതോളം ചലച്ചിത്രകാരന്മാര്‍ പങ്കെടുത്തു.

കേരള ജീവിതത്തെയും സംസ്‌കാരത്തെയും പ്രതിപാദിക്കുന്ന 23 ചിത്രങ്ങള്‍ മേളയിലുണ്ട്. കുട്ടികളുടെ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ 23, 24 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെ പ്രദര്‍ശിപ്പിക്കും എല്ലാ ദിവസവും 2.30 മുതല്‍ 4.30 വരെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മിനി കോണ്‍ഫ്രന്‍സുകള്‍ ഉണ്ടാകും. കരകൗശല, ഗ്രാമീണ ഭക്ഷ്യമേളയും ചലച്ചിത്രമേളയിലുണ്ടാകും.

ശരത്ചന്ദ്രന്‍ സ്മാരക പ്രഭാഷണം, ഉദ്ഘാടന ചിത്രം, മിനി കോണ്‍ഫ്രന്‍സ് എന്നിവയ്ക്ക് പ്രവേശനം സൗജന്യമായിരിക്കും.

അഞ്ചു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് പാസിന് നൂറു രൂപയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9447893066, 9809477058.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹോളിവുഡിലെ ആക്ഷന്‍ ഹീറോകള്‍ ഒന്നിക്കുന്നു.

February 14th, 2012

the-tomb-sylvester-stallone-arnold-schwarzenegger-epathram

ഹോളിവുഡിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ഹീറോകളായ ആര്‍ണോള്‍ഡ് ഷ്വാസ്‌നെഗറും സില്‍വസ്റ്റര്‍ സ്റ്റാലണും  വീണ്ടും ഒന്നിക്കുന്നു. മൈക്കല്‍ ഹാഫ് സ്‌ട്രോമാണ് സംവിധാനം ചെയ്യുന്ന  ‘ദി ടോംബ്’ എന്ന ആക്ഷന്‍ ത്രില്ലറിലാണ് ഇവര്‍ വീണ്ടും ഒരുമിക്കുന്നത്. ടെര്‍മിനേറ്ററിലൂടെ ലോകം മുഴുവന്‍ ആരാധക വൃന്ദത്തെ സൃഷ്ടിച്ച ആര്‍ണോള്‍ഡ് ഷ്വാസ്‌നെഗറും റാംബോതാരം സില്‍വസ്റ്റര്‍ സ്റ്റാലണും  ഒന്നിച്ചുള്ള  കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും ചിത്രമെന്ന് അണിയറ ശില്പികള്‍ പറയുന്നു. മുമ്പ്‌ സില്‍വസ്റ്റര്‍ സ്റ്റാലണിന്റെ ആക്ഷന്‍ ഹിറ്റായ ‘എക്‌സ്‌പെന്‍ഡബിള്‍സി’ല്‍ ആര്‍ണോള്‍ഡ് അതിഥി താരമായി എത്തിയിരുന്നു. ‘ദി ടോംബി’ല്‍ ഒരു സ്ട്രക്ച്ചറല്‍ എന്‍ജിനീയറുടെ റോളാണ് സില്‍വസ്റ്ററിന്. താന്‍ തന്നെ രൂപകല്പന ചെയ്ത ജയിലിനുള്ളില്‍ ഇയാള്‍ അബദ്ധത്തില്‍ അകപ്പെടുന്നു. തടവുകാരനായ ആര്‍ണോള്‍ഡിന്റെ കഥാപാത്രം ജയില്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ എന്‍ജിനീയറെ സഹായിക്കുകയാണ്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഹോളിവുഡില്‍ ചരിത്രം സൃഷ്ടിക്കുമെന്നാണ് പറയുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജാക്കിചാനും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്നു

February 5th, 2012

mohanlal-pranayam-epathramആയോധന കലയെ സിനിമയിലൂടെ അവതരിപ്പിച്ചു കൊണ്ട് ലോകം മുഴുവന്‍ ആരാധകരുള്ള ജാക്കിചാനും മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരമായ മോഹന്‍ലാലും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നു. ഒപ്പം ബോളിവുഡിലെ താര സുന്ദരി കത്രീന കൈഫും, തമിഴ്‌ ലോകത്തെ സൂപ്പര്‍ ഡയറക്ടര്‍ ഷങ്കറും ഒന്നിക്കുന്ന ചിത്രം തീര്‍ച്ചയായും വമ്പന്‍ സംഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാള മടക്കം മൂന്നു ഭാഷകളിലായി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രം തന്‍റെ ‘നന്പന്‍’ എന്ന ചിത്രത്തിനു ശേഷം തുടങ്ങുമെന്നാണ് സൂചന. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അസ്‌കര്‍ ഫിലിംസായിരിക്കും മൂന്നു ഭാഷകളിലായി മെഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ കമല്‍ ഹാസനും തെലുങ്കില്‍ പ്രഭാസുമാകും നായകന്‍മാര്‍. കൂടാതെ ഹിന്ദിയിലും ഇറക്കാന്‍ ഉദ്ദേശിക്കുന്നതായി നിര്‍മാതാക്കള്‍ അറിയിക്കുന്നു എ. ആര്‍. റഹ്മാനായിരിക്കും സംഗീത സംവിധായകന്‍. ഉടന്‍ തന്നെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

5 of 12« First...456...10...Last »

« Previous Page« Previous « ജെനീലിയ ഡിസൂസ വിവാഹിതയായി
Next »Next Page » പി.ഭാസ്‌ക്കരന്‍ പുരസ്കാരം, ‘മേല്‍വിലാസം’ മികച്ച ചിത്രം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine