Monday, August 9th, 2010

ഗുരുവേ നമഹ!

student-epathramമധ്യ തിരുവിതാംകൂറിലെ പ്രസിദ്ധവും പുരാതനവും ആയ ഒരു പള്ളിക്കൂടം. സ്കൂള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ വര്‍ഷത്തെയും റാങ്ക് ജേതാക്കളുടെ പട്ടികയില്‍ കേരളത്തിലെ അറിയപ്പെടുന്ന പലരുടെയും പേരുകള്‍ ഉണ്ട്. പട്ടികയില്‍ മധ്യ ഭാഗം കഴിഞ്ഞ് മത്സര പരീക്ഷകളില്‍ 1ആം റാങ്ക് മാത്രം നേടിയിട്ടുള്ള ഒരു പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ പേരും. അദ്ദേഹം മറ്റൊരു സ്കൂളില്‍ പഠിച്ചിരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു, അന്ന് അവിടെയുണ്ടായിരുന്ന അധ്യാപകര്‍  പറയുന്നത് അവന്‍ അത്ര പോരാഞ്ഞതിനാല്‍ ഇവിടെ നിന്നും പറഞ്ഞു വിട്ടതാണ്, പിന്നീട് റാങ്ക് കിട്ടുമെന്ന് ഉറപ്പായപ്പോള്‍  നിര്‍ബന്ധിച്ചും യാചിച്ചും ഈ സ്കൂളിലേക്ക് തന്നെ കൊണ്ടു വന്നു എന്ന്. ഒപ്പം ഒന്ന് കൂടെ വിശദീകരിച്ചു തന്നു. ക്ലാസ്സില്‍ അവന്റെ “പ്രകടനം” മോശമായിരുന്നു. ഒരു ചോദ്യത്തിനും കൃത്യമായി ഉത്തരം പറയത്തില്ല. റാങ്ക് കിട്ടി കഴിഞ്ഞപ്പോഴാണ് അവന്റെ തലയില്‍ ഇത്രയ്ക്കുള്ള മരുന്ന് ഉണ്ടെന്ന് അന്നത്തെ സാറന്മാര്‍ക്ക്‌ പിടി കിട്ടിയത്.

ഇത് സ്കൂളിന്റെ പശ്ചാത്തലം.

കഴിഞ്ഞ വര്ഷം ശിവാനിയെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ സംഗതികള്‍ ആണ് മുകളില്‍ പറഞ്ഞത്. ശിവാനി 8 ആം ക്ലാസ്സില്‍ ഹിന്ദിക്ക് വളരെ മോശം. റോസക്കുട്ടി ടീച്ചര്‍ ദിവസവും വഴക്ക് പറയും, അടിക്കും, വീട്ടുകാരെ വിളിപ്പിക്കും. ജൂണ്‍ മുതല്‍ നവംബര്‍ വരെ നടത്തിയ ഒരു  മാസ പരീക്ഷകളിലും ശിവാനി 10 % മാര്‍ക്കില്‍ കൂടുതല്‍ വാങ്ങിയിട്ടില്ല. അവസാനം റോസക്കുട്ടി ടീച്ചര്‍ ശിവാനിയുടെ വീട്ടുകാരെ വിളിപ്പിച്ചു വളരെ വിഷമത്തോടെ പറഞ്ഞു, “ഞാന്‍ എന്റെ എല്ലാ കഴിവുകളും അറിവും എനിക്ക് അറിയാവുന്ന മൂന്നാം മുറകളും പ്രയോഗിച്ചു കഴിഞ്ഞു. ഹിന്ദിക്ക് ജയിക്കാതെ ക്ലാസ്സ്‌ കയറ്റം തരില്ല. ഒരു വര്ഷം കൂടി അവള്‍ 8ല്‍ പഠിക്കട്ടെ”. വീട്ടുകാര്‍ നല്ലൊരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാട് ചെയ്തു. ഡിസംബറില്‍ ക്രിസ്മസ് പരീക്ഷക്ക്‌ ശിവാനി 84 % മാര്‍ക്ക്‌ വാങ്ങി. ഉത്തര കടലാസ് കൊടുക്കുമ്പോള്‍ റോസക്കുട്ടി ടീച്ചര്‍ ശിവാനിയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ചോദിച്ചു, “ആരാ പരീക്ഷക്ക്‌ നിന്റെ അടുത്ത് ഇരുന്നിരുന്നത് ? “. ടീച്ചര്‍ ചോദിച്ചത് ഒന്നും മനസ്സിലാകാതെ നിന്ന ശിവാനിയുടെ നേരെ ടീച്ചര്‍ ആക്രോശിച്ചു, “നീ ആരുടെ കോപ്പി അടിച്ചിട്ടാടീ ഇത്രയും മാര്‍ക്ക്‌ കിട്ടിയത് ? “.

ഗുരുവേ നമഹ!

(പേരുകള്‍ സാങ്കല്പികം )

വിനോദ് കുമാര്‍

- ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

 • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

7 അഭിപ്രായങ്ങള്‍ to “ഗുരുവേ നമഹ!”

 1. Tomy Sebastian says:

  ഈ കഥയില്‍ റോസകുട്ടി ടീച്ചര്‍ ആക്രോശിച്ചതല്ലേ ഉള്ളൂ. ഷാര്‍ജയില്‍ ഉള്ള ഒരു സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകളുടെ അനുഭവം മറിച്ചല്ല. ഒരു വര്ഷം മുന്‍പ് മാത്രം നാട്ടില്‍ നിന്ന് വന്ന കുട്ടിക്ക് അറബിക് ഭാഷക്ക് ഫസ്റ്റ് ടേമില്‍ മാര്‍ക്ക്‌ കുറവായിരുന്നു. അതിനാല്‍ ടൂഷന്‍ ഏര്‍പെടുത്തുകയും സെക്കന്റ്‌ ടേമില്‍ മികച്ച മാര്‍ക്ക്‌ നേടുകയും ചെയ്തു. ഇതില്‍ വിശ്വാസം വരാത്ത അറബിക് ടീച്ചര്‍ ക്ലാസ്സില്‍ വച്ച് നീ കോപ്പി അടിച്ചതല്ലേ എന്ന് കുട്ടിയോട് ആക്രോശികുക മാത്രമല്ല, അവരുടെ മുന്‍പില്‍ വച്ച് ബോര്‍ഡില്‍ ആന്‍സര്‍ എല്ലാം കാണാതെ എഴുതിക്കുകയും ചെയ്തു. എല്ലാം ശരിയാണെന്ന് കണ്ട ടീച്ചര്‍ കുട്ടിയോട് സോറി പറഞ്ഞു. പരിഭ്രമം മൂലം കുട്ടിക്ക് ശരിയായ വിധം എഴുതാന്‍ സാധിച്ചില്ല എങ്കില്‍ അവള്‍ കോപ്പിയടിക്കാരി ആയി ചിത്രീകരിക്കപെട്ടെനെ.
  ടോമി സെബാസ്റ്റ്യന്‍ 0502019682.

 2. bini vidyadharan says:

  thannkallude kurippu vayichittu ee nattile adhyapakar ellam ore pole anannu thonnum.thankallude ethrayum varshathe anubhavathil first and only one experience alle ithe. daivathekkal uyarnna sthanam nalkenda adhyapakare respect cheythillakillum saramilla, avare veruthe viduka. Oru adhyapakar polum nanma cheythathayi thankalkku ithuvare thonniyittille?

 3. vinod kumar says:

  സത്യത്തില്‍ ഞാന്‍ ഏതെങ്കിലും ഒരു വിഭഗത്തെ മോശക്കാരായി ചിത്രീകരിക്കുകയല്ലായിരുന്നു. ഒരു അനുഭവം എഴുതി എന്നു മാത്രം.ദൈവത്തേക്കാള്‍ ഉയരെ ആണു സഥാനം എന്നു സ്വയം ചിന്തിക്കുന്ന വാധ്യാന്മാരെ കുറിച്ചു എഴുതുന്നതു തന്നെ ഗുരുത്വ ദോഷം.എങ്കിലും എന്റെ മറ്റു ചില അനുഭവങളും എഴുതുയിട്ടുണ്ടു.

 4. swapna venugopal says:

  മക്കളെ സ്ക്കൂളില്‍ വിടുന്ന എല്ലാ മാതാപിതാക്കള്‍ക്കും വാധ്യാന്മാരില്‍ നിന്നും ഇതു പോലെ പല തിക്താനുഭവങ്ങളും അനുഭവിക്കേണ്ടി വരും. പറഞ്ഞിട്ട് കാര്യം ഇല്ല. സഹിക്കുക അല്ലാതെ വേറെ നിവര്‍ത്തിയും ഇല്ല. മക്കളെ പഠിപ്പിക്കണ്ടേ.

 5. johny mathew says:

  അദ്ധ്യാപകന്റെ മകനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി എന്ന കുറ്റത്തിനു ഒരു പീരിയഡ് മുഴുവന്‍ വെളിയില്‍ നില്‍ക്കേണ്ടി വന്ന കുട്ടിയുടെ മാതപിതാക്കളുടെ തിക്താനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ പല നിവൃത്തികള്‍ ഉണ്ട്. ചെയ്യുന്ന തെറ്റുകള്‍ക്കു അദ്ധ്യാപകരെ മാതൃകാപരമായി ശിക്ഷിക്കുക. അടുത്ത തലമുറ നന്നാകും.

 6. K.R.Raveendran Nair says:

  ഞാന്‍ ഒരു അവാര്‍ഡ് കിട്ടിയ അധ്യാപകന്‍ ആണു. അടുത്തൂണ്‍ പറ്റിയിട്ടു അഞ്ചു വര്‍ഷവുമായി.ഇപ്പോളും ശിഷ്യ ഗണങളുടെ ഇടയില്‍ നല്ല ബഹുമാനം കിട്ടുന്ന അവാര്‍ഡു ജേതാവു തന്നെ ആണു ഞാന്‍. ഞങള്‍ടെ ഇടയില്‍ ചില കറുത്ത മേഷങള്‍ ഉണ്ടാവാം. അതിനു ഞങളെ അടച്ചു ആക്ഷേപിക്കുന്നതു ശരിയല്ല. തള്ളയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടല്ലോ ?

 7. K.R.Raveendran Nair says:

  അവാര്‍ഡു കിട്ടിയതു വലിയ കേമത്തമായി പറഞുനടക്കുന്നവര്‍ ആണല്ലോ അധ്യാപകര്‍. താന്‍ കേമനാണു, തനിക്കു അവാര്‍ഡു തരണം എന്നു അവര്‍ സ്വയം അപേക്ഷ സമര്‍പ്പിക്കുക ആണെന്നു പല്ര്ക്കും അറിഞുകൂട. ഒരാളുടെ കഴിവു കണ്ടു മറ്റുള്ളവര്‍ അവാര്‍ഡിനു ശുപാര്‍ശ ചെയ്യുന്ന ഏര്‍പ്പടു വിദ്യഭ്യാസ വകുപ്പില്‍ ഇല്ല.ഇതു കൂടി ജനം മനസ്സിലാക്കട്ടെ.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
 • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
 • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
 • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
 • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
 • നിയമം പിള്ളേടെ വഴിയേ…
 • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
 • വേട്ടയാടുന്ന ദൃശ്യങ്ങള്‍
 • പോന്നോണം വരവായി… പൂവിളിയുമായി
 • ദൂരം = യു. ഡി. എഫ്.
 • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
 • വി. എസ്. തന്നെ താരം
 • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
 • ഗാന്ധിയന്മാരുടെ പറന്നു കളി
 • മോശം പ്രകടനവുമായി ശ്രീശാന്ത്
 • നമ്മുടെ ചിഹ്നം ഐസ്ക്രീം…
 • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
 • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
 • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
 • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine