എയര്‍ ഇന്ത്യയുടെ ക്രൂരത; പ്രവാസികള്‍ക്ക് വേണ്ടി മുതലക്കണ്ണിര്‍ ഒഴുക്കുന്നവര്‍ക്ക് മിണ്ടാട്ടമില്ല. നമ്മുടെ പ്രവാസി കാര്യ വകുപ്പ് മന്ത്രിയെ കണ്ടവരുണ്ടോ?
സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കേരളത്തിലെ മൂന്നു വിമാന ത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 203 വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. 45,000ല്‍പ്പരം യാത്രക്കാര്‍ വഴിയാധാരമായി. തിരുവനന്തപുരത്തു നിന്നുള്ള 74-ഉം, കൊച്ചിയില്‍ നിന്നുള്ള 56-ഉം, കോഴിക്കോട്ടു നിന്നുള്ള 73-ഉം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്.
മാസങ്ങള്‍ക്കു മുമ്പ് 5,000 മുതല്‍ 7,000 വരെ രൂപ നല്‍കി എടുത്ത ടിക്കറ്റുകള്‍ ഇപ്പോള്‍ അതിന്റെ നാലിരട്ടി തുക നല്‍കിയാലും കിട്ടാത്ത അവസ്ഥയാണ്. നിശ്ചിത തീയതിക്കു മുമ്പ് ഹാജരായില്ലെങ്കില്‍ വിസ റദ്ദാകുമെന്ന വ്യവസ്ഥ പാലിക്കാനാവാതെ പുതിയതായി ഗള്‍ഫിലേക്കു പറക്കാനിരുന്നവരെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. മാത്രമല്ല മധ്യവേനല്‍ അവധിയും ഓണവും പെരുന്നാളും കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ ശരിക്കും കുഴക്കുന്നതാണു ഈ കൂട്ടത്തോടെയുള്ള ഈ ഫ്ലയിറ്റ് റദ്ദ് ചെയ്യല്‍…
എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ടിക്കറ്റെടു ത്തിരുന്നവര്‍ക്ക് തങ്ങളുടെ തന്നെ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വെറും വാക്കാണ്. അല്ലാത്ത പക്ഷം ടിക്കറ്റിനായി ഈടാക്കിയ മുഴുവന്‍ തുകയും മടക്കി നല്‍കുമെന്നും വിമാനക്കമ്പനി പറയുന്നു.
മാസങ്ങള്‍ക്കു മുമ്പു തന്നെ അവധി ക്രമീകരിച്ച് യാത്രയ്ക്കു തയ്യാറെടുത്ത സാധാരണക്കാരായ മലയാളികളെയും എയര്‍ ഇന്ത്യയുടെ നടപടി വെട്ടിലാക്കി. വളരെ പരിമിതമായ സാഹചര്യങ്ങളില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ് വില കുറഞ്ഞ ടിക്കറ്റുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രക്കാര്‍. റംസാന്‍ അവധിയും ഗള്‍ഫിലെ സ്‌കൂള്‍ തുറക്കലു മൊക്കെയായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ധാരാളം യാത്രക്കാരുള്ള സമയമാണിത്.
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചി വഴി മസ്‌കറ്റിലെത്തി തിരികെ തിരുവനന്തപുരത്തേക്കു വരുന്ന വിമാനത്തിന്റെ സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 27 വരെയുള്ള 15 സര്‍വീസുകള്‍ റദ്ദാക്കി. ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്നു മസ്‌കറ്റിലെത്തി കൊച്ചി വഴി തിരികെ തിരുവനന്തപുരത്തെത്തുന്ന വിമാനത്തിന്റെ സപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള എട്ടു സര്‍വീസുകളാണ് ഉപേക്ഷിച്ചത്.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കോഴിക്കോട്ടു നിന്നു മസ്‌കറ്റിലെത്തി തിരിച്ചു വരുന്ന 19 സര്‍വീസുകള്‍ സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 27 വരെ ഉണ്ടാവില്ല. ഇതു പോലെ തന്നെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയില്‍ പോയി തിരികെയെത്തുന്ന 12 വിമാനങ്ങളും സപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 28 വരെ ഉപേക്ഷിച്ചു. കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും ദിവസേനയുള്ള വിമാനത്തിന്റെ സപ്തംബര്‍ 20 മുതല്‍ 30 ഒക്ടോബര്‍ വരെയുള്ള 41 സര്‍വീസുകളാണ് ഒറ്റയടിക്ക് റദ്ദാക്കിയത്. തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്കും തിരിച്ചും ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലുള്ള 24 ഫ്‌ളൈറ്റുകള്‍ സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 27 വരെ ഉണ്ടാകില്ല. തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കും തിരിച്ചും സപ്തംബര്‍ 25നും ഒക്ടോബര്‍ 26നും ഇടയ്ക്കുള്ള 17 സര്‍വീസുകള്‍ റദ്ദാക്കി.
കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് ബുധന്‍, ശനി ദിവസങ്ങളിലും ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വ്യാഴം, ഞായര്‍ ദിവസങ്ങളിലും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സപ്തംബര്‍ 22നും ഒക്ടോബര്‍ 31നും ഇടയ്ക്ക് പറക്കില്ല. 24 സര്‍വീസുകളാണ് ഈ ഗണത്തില്‍ പെടുക. കോഴിക്കോട്ടു നിന്ന് ഷാര്‍ജയിലേക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലുമുള്ള 55 സര്‍വീസുകള്‍ സപ്തംബര്‍ 21നും ഒക്ടോബര്‍ 30നുമിടയ്ക്ക് റദ്ദാക്കി. കോഴിക്കോട് – മംഗലാപുരം – കുവൈത്ത് – മംഗലാപുരം – കോഴിക്കോട് റൂട്ടില്‍ ഞായര്‍, ചൊവ്വ നടത്തുന്ന 10 സര്‍വീസുകളും സപ്തംബര്‍ 26നും ഒക്ടോബര്‍ 26നുമിടയ്ക്ക് ഉണ്ടാവില്ല.
ഒരു വിമാനത്തിന്റെ സമയം മാറിയാല്‍ പോലും പത്രക്കുറിപ്പിറക്കുന്ന എയര്‍ ഇന്ത്യ അധികൃതര്‍ ഇത്രയധികം വിമാനങ്ങള്‍ ഒരുമിച്ചു റദ്ദാക്കിയതിനെ ക്കുറിച്ച് ആരെയും അറിയിച്ചിട്ടില്ല. കേരളത്തിനെതിരെയുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ ആസൂത്രിത നീക്കമാണ് ഈ നടപടിയെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. മാത്രമല്ല സ്വകാര്യ എയര്‍ലൈന്‍സിനെ സഹായിക്കാനാണു ഈ നീക്കമെന്ന് ന്യായമായും സംശയിക്കണം. ഇതിനെതിരെ നമ്മുടെ പ്രവാസി കാര്യ വകുപ്പ് മന്ത്രി ഇതു വരെ വായ തുറന്നിട്ടില്ല എന്നതാണ് പ്രവാസികളെ അത്ഭുതപ്പെടുത്തുന്നത്.
– നാരായണന്‍ വെളിയംകോട്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode, political-leaders-kerala
All we gulf NRIs are ashamed with this minister & ministry.
Whatever he has done to us is a real trouble to us like emigration clearence of house maids
(those who dealt with this issue they only knows the real problems of his new emigration rule)
It is better not to have a minister like this
ഗള്‍ഫ്‌വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണം-മുഖ്യമന്ത്രി.
തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി എയര്‍ഇന്ത്യയുടെ 203 ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും. പലര്‍ക്കും ഇതുവഴി ജോലിപോലും നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും സ്വകാര്യ വിമാനക്കമ്പനികള്‍ ഈ അവസരം മുതലാക്കി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയര്‍ഇന്ത്യ സര്‍വീസുകള്‍ സാധാരണഗതിയില്‍ പുനഃസ്ഥാപിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
You have asked the right question in the right time Mr.narayan veliyankod.We are expecting good service from these guys, but unfortunately they using the power. I feel that most of them are afraid the air India managers and staff. These “public servents” recently maid a 300% increment on their salaries and working worst than before. We have to suffer all because of democracy.