മലബാര്‍ മേഖലയില്‍ പുതിയൊരു തരം ഫാഷന്‍ ഭ്രമം കാട്ടു തീ പോലെ പടര്ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന “പിള്ളേഴ്സ് / യുവാക്കള്‍” വീടിന് പുറത്തെത്തിയാല്‍ പാന്റ്സ് വലിച്ചിറക്കുകയായി. ഇട്ടിരിക്കുന്ന അടി വസ്ത്രത്തിന്റെ മുകള്‍ ഭാഗമെങ്കിലും പുറത്ത് കാണിക്കുന്ന തരത്തിലാണ് പാന്റ്സ് വലിച്ചിറക്കുക. ‘ലോ വെയ്സ്റ്റ് സ്റ്റൈല്‍’ എന്നാണെത്രെ ഈ ഫാഷന്റെ പേര് ! ഇങ്ങിനെ അടിവസ്ത്രം കാണിച്ച് നടക്കുന്ന യുവാക്കളെ ക്കൊണ്ട് വിദ്യാര്‍ത്ഥിനികളും, യുവതികളും പൊറുതി മുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ജനത്തിന്റെ രക്ഷയ്ക്ക് എത്തിയിരിക്കുന്നത്.
പൊതു സ്ഥലങ്ങളില്‍ അടിവസ്ത്ര പ്രദര്ശനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴ ഈടാക്കും എന്നാണ് പൊലീസ് നല്കിയിരിക്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ പൊലീസ് ഇത് പരീക്ഷിക്കുകയും ചെയ്തു.
അടിവസ്ത്രം കാണിക്കുന്ന രീതിയില്‍ പാന്റ് ഇറക്കി ബസ് സ്റ്റാന്‍ഡില്‍ വിലസിയ ഇത്തരക്കാരെ കൊണ്ട് തോറ്റ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയെ തുടര്ന്ന് ചാവക്കാട് പൊലീസ് രംഗത്തെത്തുകയും 100 രൂപാ വീതം ഫൈന്‍ ഇടുകയും ചെയ്തു. യുവാക്കളുടെ പുതിയ ഫാഷന്‍ ഭ്രമത്തെ പറ്റി അവരുടെ വീട്ടുകാരെ അറിയിക്കാനും പൊലീസ് മറന്നില്ല. മക്കള്‍ അടിവസ്ത്രം കാണിച്ചാണ് പുറത്ത് വിലസുന്നത് എന്നറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടലിലാണ്.
അടിവസ്ത്രം പുറത്തു കാണുന്ന വിധം നൂറു കണക്കിന് പേരാണ് മലബാര്‍ മേഖലയിലെ പൊതു സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നതത്രെ. ഇവരെ പിടികൂടാന്‍ മഫ്ടി വേഷത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. അടിവസ്ത്രം കാണിച്ച അമ്പതോളം പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി പിഴ ഈടാക്കിയത്.
ചാവക്കാടുള്ള യുവാക്കള്ക്കാണ് ഈ ഭ്രമം ഏറ്റവുമധികം എന്ന് പൊലീസ് പറയുന്നു. കോഴിക്കോടും, തൃശൂരും, കുന്നംകുളത്തും ഇത്തരക്കാരെ കാണാം. ഇത് ഫാഷനല്ല എന്നും ഒരു തരം മനോരോഗം ആണെന്നും പോലീസ് പറയുന്നു.
– ഷെറിഫ്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: sherief-vakepurath