നിന്നെ കാണാന്‍ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണെ
എന്നിട്ടെന്തെ നിന്നെക്കെട്ടാന്‍
ഇന്നു വരെ… വന്നില്ലാരും…
ഈ പാട്ടും പാടി ഒരു വിദ്വാന് കോഴിക്കോട് അങ്ങാടി മുഴുവന്‍ കറങ്ങി നടന്നെന്ന്, അതിനിപ്പോ ആര്‍ക്കാ ചേതം എന്ന് ചോദിച്ച് ചിലരും, അവര്‍ക്കൊക്കെ എവിടെയും കടന്നു ചെല്ലാം, എന്തും കെട്ടാം ജാഥ വിളിക്കാം… അങ്ങ് എയര്‍പോട്ടീ വരെ കേറി കെട്ടിയാലും ആരും ചോദിക്കില്ല. വെള്ളരിക്കാ പട്ടണത്തില്‍ അങ്ങനെ ഈ വിദ്വാന് ഒരു ഐസ്ക്രീം പാര്‍ലര്‍ തുടങ്ങി. ഇതു പോലെ എന്തിനും തയ്യാറായി ചിലരുള്ളപ്പോള്‍ എന്തിനു പേടിക്കണം? ഐസ് ക്രീം കച്ചവടത്തിന് സെയിത്സ് ഗേളായി ഒരുത്തിയെ വെച്ചു. സിനിമാ നടീടെ പേരുള്ള നല്ലൊരു ചൊറു ചൊറുക്കുള്ള ഒരുത്തി. അവളങ്ങ് കുറെ സെയില്‍ ചെയ്തു. കസ്റ്റമേഴ്സും കൂടി. കൂട്ടു കച്ചവടമാകുമ്പോള്‍ അല്ലറ ചില്ലറ കശ പിശ ഒക്കെ ഉണ്ടാവും. അതൊക്കെ ഈ ചാനലു മൊതലാളിമാര് ഏറ്റെടുത്താല്‍ എന്താ കഥ? പാവം എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണ് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പീഡനമെന്നോ, കുഞ്ഞെന്നോ, കുട്ടിയെന്നോ മറ്റോ…
ആരെ പാര്‍ടണറാക്കിയാലും ബന്ധുക്കാരെ ആക്കരുതെന്ന് പണ്ട് കാര്ന്നോമാര് പറഞ്ഞത് വെറുതെയല്ല. പ്രത്യേകിച്ച് ഇളയച്ചന്മാരെ. കാലു വാരിയാല്‍ കുടുങ്ങിയില്ലെ? എന്നാല്‍ കുടുങ്ങി. അങ്ങേര് എല്ലാമങ്ങ് പറഞ്ഞു. എല്ലാമെന്ന് വെച്ചാല്‍ എല്ലാം. അങ്ങനെ ഐസ്ക്രീം കച്ചോടം പൂട്ടികെട്ടി. ഒരു തവണ ഏതാണ്ട് ഒരു എലി വന്ന് പുലിയെ കുറ്റിപ്പുറം പാലത്തിനു ചോട്ടില് വെച്ച് തിന്നെന്നത് കെട്ടുകഥയാണെന്ന് വിശ്വസിച്ചു വരുമ്പോഴാ ആ തല തിരിഞ്ഞ ചെക്കന് പണ്ട് മങ്കടേന്ന് കിട്ടിയ തല്ലിന് പകരം ചോദിക്കാന്‍ വന്നത്. ഇപ്പോ പഴേ പോലെയല്ല. എവടെ നോക്കിയാലും കേമറേം. കഷ്ടകാലത്തിന് ആ ബന്ധുവും. എന്തു ചെയ്യാനാ? മാനമെങ്കിലും കാക്കണ്ടെ? അങ്ങനെ കണ്ട അണ്ടനും പറങ്ങോടനും വേണ്ടതൊക്കെ കൊടുത്തു. കാറിനു കാറ്, വീടിനു വീട്, അങ്ങനെ പലതും.
എന്നിട്ടും കലിപ്പ് തീരാത്തവര്‍ കണ്ട ടീവീലും കേറി അതും ഇതും പറഞ്ഞു. തീയില്ലാണ്ട് പൊകണ്ടാവോ എന്ന് ചിലര്‍. വോട്ടൊക്കെ അടുത്ത് വന്നിരിക്ക്യല്ലെ? ദേ ചെലതൊക്കെ അന്വേഷിപ്പാന് ചിലരും. ഒപ്പം നിന്നിരുന്ന ചെലരും മാറി. ഇനീപ്പൊ ആകെ മുങ്ങ്യാ കുളിരുണ്ടാവൂല എന്ന സ്ഥിതിയായി. ഇനീ തന്റെ ഐസ് ക്രീം കച്ചവടം വിപുലപ്പെടുത്തി യെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇത്തവണയും ഗോധയിലങ്ങിറങ്ങി. കഴിഞ്ഞ തവണത്തെ പോലെ അബദ്ധം പറ്റരുതല്ലോ. എത്രയാള് കേറിയാലും മുങ്ങാത്ത വേങ്ങമരത്തില്‍ ഉണ്ടാക്കിയ ഒരു തോണിയിലങ്ങ് കേറി. ഭാരതപ്പുഴ വഴി ഒരു കാരണവശാലും തിരിക്കരുതെന്ന് തോണിക്കാരന് താക്കീതും കൊടുത്തു. അവിടെ ഇപ്പോഴും എലികളുടെ ശല്ല്യമുണ്ടെന്ന കാര്യം എല്ലാവരെക്കാളും ഏറെ അറിയാവുന്ന ആളാണല്ലോ?
ചാനലുകാര്‍ക്കും അന്വേഷണ ത്വരതയുള്ള ചില പ്രത്യേക തരം പെണ്ണുങ്ങള്‍ക്കും നിരോധനവും ഏര്‍പ്പെടുത്തി ഏറെ ക്കുറെ കാര്യങ്ങള്‍ എളുപ്പമാക്കി. ഇനി ആ കൊച്ച്ങ്ങള് വീണ്ടും പറഞ്ഞത് മാറ്റി പറയാതിരുന്നാല്‍ രക്ഷപ്പെട്ടു, ഒരാള്‍ ഇപ്പോള്‍ തന്നെ പൂജപ്പുരയിലിരുന്ന് ആത്മകഥയെന്ന തിരക്കഥ എഴുതുന്നുണ്ട്. അങ്ങേര്‍ക്ക് ഒരു സഹായിയെ തെരെഞ്ഞ് ആ അച്ചുമാമന് നടക്കുന്നുമുണ്ട്. അയാളുടെ കണ്ണില്‍ പെടാതെ ഈ കടവൊന്ന് കടന്നു കിട്ടണം. അതിനിടയില്‍ കഴിഞ്ഞ പൂരത്തില്‍ തല്ലു കൊടുത്ത ആ ചെക്കന് ഇത്തവണയും രണ്ട് കൊടുക്കണം. അത്ര മാത്രമേ ഇപ്പോള്‍ ആഗ്രഹമുള്ളൂ…
പിന്നെ …
പെണ്ണേ മണവാട്ടി പെണ്ണെ
പെണ്ണെ മൊഞ്ചുള്ള പെണ്ണേ
നിന്റെ കൈകൊട്ടി പ്രായം
– ആക്ഷേപകന്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: akshepakan
ഐസ്ക്രീം കുഞ്ഞാലികുട്ടിയെ പേരെടുത്തു പറയാതെയുള്ള പറച്ചിലില്‍ എല്ലാം ഒതുങ്ങുന്നുണ്ട്, ആക്ഷേപകന് മലപ്പുറത്തുനിന്നും, കണ്ണൂര്‍ നിന്നും തല്ല് ഉറപ്പാക്കി
ഷാജി എ വൈ എം