തിരഞ്ഞെടുപ്പ് ചൂടില്‍ നിന്നും ഒഴിഞ്ഞു തൃശ്ശൂര്‍ ഇതാ പൂരങ്ങളുടെ പൂരത്തിനെ വരവേല്‍ക്കുവാന്‍ തയ്യാറായി ക്കൊണ്ടിരിക്കുന്നു. കൊടിയേറ്റം കഴിഞ്ഞതോടെ പങ്കാളികളായ ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ ഇതിനോടകം തുടങ്ങി ക്കഴിഞ്ഞു. തൃശ്ശൂര്‍ റൗണ്ടിലും പരിസരങ്ങളിലും പന്തലുകളും തോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ഒഴുകി എത്തുന്ന താള മേള ദൃശ്യ ശബ്ദ വിസ്മയങ്ങളുടെ 36 മണിക്കൂറുകള്‍ നീളുന്ന മഹോത്സവത്തിന്റെ ലഹരിയിലേക്ക് ആളുകളുടെ മനസ്സ് അതി വേഗം നീങ്ങി ക്കൊണ്ടിരിക്കുന്നു. ആനകളെ കുറിച്ചും, മേളത്തെ കുറിച്ചും, കുട മാറ്റത്തെ കുറിച്ചും സാമ്പിളിന്റെ ഗരിമയെ കുറിച്ചും ഒക്കെ ഇപ്പോഴേ ചര്‍ച്ച തുടങ്ങി.
കണിമംഗലം ശാസ്ത്രാവ് “വെയിലും മഞ്ഞും കൊള്ളാതെ” വരുന്നതും, അതു പോലെ ചൂരക്കോട്ടു കാവ്, നെയ്തല ക്കാവ്, കാരമുക്ക്, ലാലൂര്‍ തുടങ്ങിയ ചെറു പൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക് ഉപചാരം ചൊല്ലി പിരിയുന്നതു വരെ നീളും. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടും, ആന ചമയ പ്രദര്‍ശനവും പൂര ദിവസത്തെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും, വടക്കും നാഥ സന്നിധിയിലെ ഇലഞ്ഞിത്തറ മേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുട മാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം.

പാറമേ ക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും ആണ് പ്രധാനമായും പൂരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടു നില്‍ക്കുന്ന മികച്ച ആനകള്‍ ആണ് ഇരു വിഭാഗത്തുമായി അണി നിരക്കുക. തിരുവമ്പാടിയുടെ ശിവ സുന്ദര്‍ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം. ഇരു വിഭാഗവും തങ്ങളുടെ മികവ് പരമാവധി എടുത്തു കാണിക്കുന്ന വിധത്തിലായിരിക്കും ആന ചയമ പ്രദര്‍ശനം ഒരുക്കുക. ഇതിനായി മികച്ച കലാകാരന്മാര്‍ മാസങ്ങ ളോളമായി അദ്ധ്വാനം തുടങ്ങിയിട്ട്. കുട മാറ്റവും വെടിക്കെട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യ കരമായ മല്‍സരത്തിലൂടെ കാണികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു.
– എസ്. കുമാര്‍



താരതമ്യം ചെയ്യപ്പെടുക എന്നത് ആരിലും അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു കാര്യമാണ്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് ആദ്യ നൂറു ദിവസങ്ങള്‍ ഒരു പേടി സ്വപ്നമായി മാറുന്നതും അതു കൊണ്ടു തന്നെ. പുതിയ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തലനാരിഴ മുറിച്ച്, ഇത്രയും താരതമ്യ പഠനത്തിന് വിധേയമാക്കുന്ന മറ്റൊരു കാലയളവില്ല. 1930-ല്‍ ‘ഗ്രേറ്റ് ടിപ്രഷന്‍’ സമയത്തു അധികാരത്തില്‍ എത്തിയ റൂസ്‌വെല്‍റ്റ് (FDR) ആണ് ‘100 ദിവസം’ എന്ന മാനദണ്ഡം ആദ്യമായി കൊണ്ടു വരുന്നത്. അവിടെ നിന്നിങ്ങോട്ട് മാധ്യമങ്ങള്‍ അതിനെ തോളില്‍ ഏറ്റുകയായിരുന്നു. വെറും നൂറു ദിവസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വച്ചു ഭാവി പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ എന്ന ചോദ്യം നില നില്‍ക്കുമ്പോഴും ഒട്ടേറെ പ്രതീക്ഷകള്‍ ഉണര്‍ത്തി അധികാരത്തില്‍ എത്തിയ ഒബാമയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് രസകരമായിരിക്കും.
നാലു പതിറ്റാണ്ടി ലേറെയായ് റേഡിയോ അവതരണ ലോകത്ത് ശബ്ദ സൌകുമാര്യ ത്തിന്റെ നിലാവ് പരത്തുന്ന ഇതിഹാസമാണ് എം. തങ്കമണി. നമ്പുതിരി സമുദായത്തില്‍ ആദ്യമായി വിധവാ വിവാഹം ചെയ്ത് ചരിത്രം സൃഷ്ടിച്ച ശ്രി. എം. ആര്‍. ഭട്ടതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായ് 1948ല്‍ തങ്കമണി ജനിച്ചു.
ഇപ്പോഴത്തെ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ കഴിവിലോ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ജന സമ്മതിയിലോ ആര്‍ക്കും എതിര്‍പ്പുണ്ടാ വാനിടയില്ല. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഭരണ കാര്യക്ഷമതയും ഏതു അധികാരങ്ങളും വലിച്ചെറിയാന്‍ മടിയില്ലാത്ത എ. കെ. ആന്റണിയുടെ ആദര്‍ശവും രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യങ്ങളാണ്.
മണപ്പുറത്തിന്റെ മഹോത്സവമാണ് തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്. ഈ വര്‍ഷം അത് മാര്‍ച്ച് നാലിനാണ്. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത് ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
നാണമില്ലാത്തവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ … വീര ശുര പരാക്രമിയും വയലാര്‍ സമര നായകനുമായ സഖാവ് വി എസ് ഒടുവില്‍ ലോകത്തിലെ നട്ടെല്ലില്ലാത്ത കമ്മ്യൂണിസ്റ്റ്‌കാരുടെ കൂട്ടത്തിലെ പൂണ്യവാളനായി അവരോധിക്കപ്പെട്ടു. പതിമൂന്നാമ്മന്‍ മാര്‍പ്പാപ്പ പ്രകാശ് കാരാട്ടും പിണറായി ഉള്‍പ്പെടെയുള്ള ജിവിച്ചിരിക്കുന്ന വിശുദ്ധന്‍മാരെയും ആയിരക്കണക്കിന് നിരപരാധികളെയും സാക്ഷിയാക്കിയായിരുന്നു വിശുദ്ധ വി എസ് പുണ്യവാളനായി അവരോധിക്കപ്പെട്ടത്. കാല്‍ കാശിന് വിലയില്ലാതെ ഇന്നും ചുമടെടുത്തും പോസ്റ്ററൊട്ടിച്ചും കഴിയുന്ന പാവപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്താണ്
ആകാംഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു ആരാധകര്‍ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഒടുവില്‍ ഓസ്കര്‍ അവര്‍ കൈക്കലാക്കിയിരിക്കുന്നു. അതേ ഒന്നല്ല മൂന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍. ചരിത്രത്തിലേക്ക് നടന്നു കയറുമ്പോള്‍ മാനാഭിമാനമുള്ള മലയാളിക്ക് ആഹ്ലാദിക്കുവാന്‍ മറ്റൊരു കാരണം കൂടെ. അല്‍പ നാള്‍ മുമ്പ് പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന പെണ്‍കൊടി ലോകത്തിനു മുമ്പില്‍ അല്‍പ വസ്ത്രമണിഞ്ഞും(പാന്റിയും ബ്രായും മാത്രം ഇട്ടു വരെ) പൂച്ച നടത്തം നടത്തിയും റെഡിമേഡ് ഉത്തരങ്ങള്‍ ഉരുവിട്ടും ലോക സുന്ദരിയുടെ തൊട്ടു പുറകില്‍ നിലയുറ പ്പിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത് മലയാളിക്ക് അഭിമാനം എന്ന് വിളിച്ചു കൂവിയപോള്‍ നാണക്കേടു കൊണ്ട് തൊലിയുരിഞ്ഞവര്‍ ഉണ്ടിവിടെ. എന്നാല്‍ തല ഉയര്‍ത്തി പ്പിടിച്ച് മലയാളിക്കിപ്പോള്‍ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക് അഭിമാനത്തിന്റെ നിമിഷങ്ങള്‍ എന്ന്.
ഇടക്കാല ബജറ്റ് നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു. ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിനും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശാ ജനകമാണ്. കടുത്ത സാമ്പത്തിക മാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ച് കേരളത്തി ലെത്തുന്ന പ്രവാസികളെ പുനരധി വസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകു മെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത്. എന്നാല്‍ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാ ര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.





