അബുദാബി : കേരള സോഷ്യല്‍ സെന്റര്‍, അല്‍ ജസീറ സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച കെ. എസ്. സി. – യു. എ. ഇ. എക്സ്ചേഞ്ച് ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ് ഫൈന ലില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ സ്മോഹ സ്പോര്‍ട്സ് ക്ലബ്ബിനെ പരാജയ പ്പെടുത്തി എന്‍. എം. സി. കപ്പു സ്വന്തമാക്കി.
കഴിഞ്ഞ കുറെ കാലങ്ങളായി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടന്നു വന്നിരുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം അല്‍ ജസീറ സ്പോര്‍ട്സ് ക്ലബ്ബുമായി ചേര്‍ന്നാണ് നടത്തിയത്.
യു. എ. ഇ നാഷണല്‍ ടീം, എന്‍. എം. സി, അല്‍ ജസീറ സ്പോര്‍ട്സ് ക്ലബ്, ലൈഫ്ലൈന് ഹോസ്പിറ്റല്‍, അജ്മാന് ക്ലബ്, ദുബൈ ഡ്യൂട്ടി ഫ്രീ, ഇന്റര്‍ നാഷണല്‍ കേരളൈറ്റ്സ്, സ്മോഹ ഈജിപ്ഷ്യന്‍ ക്ലബ്ബ് എന്നീ ടീമുകളാണ് കെ. എസ്. സി – യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി കളിക്കള ത്തില്‍ ഇറങ്ങിയത്.
വിജയിച്ച ടീമു കള്‍ക്കുള്ള ട്രോഫികള്‍ കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം, ഡോ. ബി. ആര്. ഷെട്ടി എന്നിവര്‍ വിതരണം ചെയ്തു.
(ഫോട്ടോ: സഫറുള്ള പാലപ്പെട്ടി)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കേരള സോഷ്യല്‍ സെന്റര്‍