Monday, April 13th, 2015

കാലിക്കറ്റ് നോട്ട് ബുക്കിന്റെ അഞ്ചാമത് ശാഖ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

calicut-note-book-abudhabi-ePathram
അബുദാബി : ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് പേരു കേട്ട കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഒരേ സമയം ഇരുന്നൂറിലധികം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാ വുന്നതും ആധുനിക സൌകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നവീന മാതൃക യില്‍ അബുദാബി മദീന സായിദ് ഷോപ്പിംഗ് മാള്‍ എക്സ്റ്റന്‍ഷന്റെ രണ്ടാം നില യില്‍ ഒരുക്കിയ കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റ്, ടേബിള്‍സ് ഫുഡ് കമ്പനിയുമായി സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

യു. എ. ഇ. യിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ കാലിക്കറ്റ് നോട്ട് ബുക്കിന്റെ അഞ്ചാമത് ശാഖയാണ് ഇപ്പോള്‍ അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രമുഖ വ്യവസായി എം. എ. യൂസഫലി യുടെ മകള്‍ ഷഫീന യുടെ ഉടമസ്ഥത യിലുള്ള ടേബിള്‍സ് ഫുഡ് കമ്പനി യുമായി സഹകരിച്ചുളള രണ്ടാമത്തെ സംരംഭ മാണിത് എന്ന് ഉത്ഘാടന ത്തോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ മാനേജിംഗ് ഡയറക്ടര്‍ സതീഷ് കുമാര്‍ അറിയിച്ചു.

കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്ററന്റ്, അടുത്ത രണ്ടര വര്‍ഷ ത്തിനുള്ളില്‍ അഞ്ച് പുതിയ ശാഖ കള്‍ കൂടി ആരംഭിക്കും. 15 മില്യണ്‍ ദിര്‍ഹം മുതല്‍ മുടക്കി യാണ് ഈ വികസനം നടപ്പാക്കുക.

യു. എ. ഇ. യ്ക്ക് പുറത്ത് ആരംഭിക്കുന്ന ആദ്യ ശാഖ ബഹ്‌റൈനില്‍, രണ്ട് മാസ ത്തിനുള്ളില്‍ തുടങ്ങും. ഇതോടൊപ്പം, ഇന്ത്യയിലും വന്‍ വികസന ത്തിന് ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മാരായ ഗോപി പൂവംമുള്ളത്തില്‍, വിജയന്‍ നെല്ലിപ്പുനത്തില്‍, അറേബ്യ ഹോള്‍ഡിംഗ്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റൗഫ് അലി, ടേബിള്‍സ് ഫുഡ് കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനയ് ലാല്‍, ജനറല്‍ മാനേജര്‍ സാജന്‍ അലക്‌സ്, കാലിക്കറ്റ് നോട്ട് ബുക്ക് വടക്കന്‍ മേഖല യുടെ ഡയറക്ടര്‍ റസാക് മൂസ, ജനറല്‍ മാനേജര്‍ ഷംസുദ്ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
«



  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine