കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം വിമാന ത്താവള ങ്ങളിലേ ക്കാണ് ജെറ്റ് എയര്‍ വേയ്സ് കൂടുതൽ സര്‍വീസുകൾ ആരംഭിക്കുന്നത്.
മൂന്ന് വര്‍ഷ ത്തിനകം അബുദാബി – ഇന്ത്യന്‍ റൂട്ടില്‍ വിമാന സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ അര ലക്ഷമായി ഉയർത്തുമെന്നും അബുദാബി യില്‍ നിന്ന് ഇന്ത്യ യിലെ അഞ്ച് വിമാന ത്താവള ങ്ങളിലേക്ക് കൂടുതൽ സര്‍വീസുകൾ ഉടൻ ആരംഭിക്കും എന്നും ജെറ്റ് എയര്‍ വേയ്സ് അധികൃതര്‍ അറിയിച്ചു. നവംബര്‍ മാസം മുതൽ പുതിയ സര്‍വീസുകൾ ആരംഭിക്കും.
നിലവില്‍ 13700 സീറ്റു കളാണ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്കുള്ളത്. ഈ വര്‍ഷം തന്നെ ഇത് 24700 ആയി ഉയർത്തും എന്നും 2014ല്‍ 12800 സീറ്റും 2015ല്‍ 12870 സീറ്റും ആയി വര്‍ദ്ധിപ്പിക്കും എന്നും അവർ അറിയിച്ചു.
അവധി ദിവസ ങ്ങളില്‍ കൂടിയ നിരക്ക് കൊടുത്ത് യാത്ര ചെയ്യുകയും ടിക്കറ്റ് കിട്ടാതെ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസി കൾക്കും ജെറ്റ് എയര്‍വേസിന്‍െറ പുതിയ സര്‍വീസുകള്‍ ഒരു പരിധി വരെ പരിഹാരമാക്കും.
- pma