അബുദാബി : വിമാന ടിക്കറ്റിലെ അമിത നിരക്കിന് പരിഹാരം തേടി അബുദാബി കെ. എം. സി. സി. യുടെ നേതൃത്വത്തിൽ വിവിധ പ്രവാസി സംഘടനകൾ ചേർന്ന് ഡൽഹിയിൽ വെച്ച് ആഗസ്റ്റ് 8 ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ മാറ്റി വെച്ചു.
വയനാട്ടിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുനരധിവാസ പദ്ധതികൾക്ക് സംഘടന കൾ പ്രാമുഖ്യം നൽകും. അതേ സമയം വിമാന ടിക്കറ്റ് വിഷയത്തിലെ പരിഹാര ശ്രമങ്ങൾ തുടരും. ‘ഡയസ്പോറ സമ്മിറ്റ് പുതിയ തീയതി പിന്നീട് അറിയിക്കും എന്നും സംഘാടകർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ഗതാഗതം, പ്രവാസി, വിമാനം