അൽഐൻ : ബ്ലൂ സ്റ്റാർ കലാ – സാഹിത്യ മത്സര ങ്ങളുടെ പന്ത്രണ്ടാമത് പതിപ്പ് ഫെബ്രുവരി 2 വെള്ളി യാഴ്ച അൽ ഐൻ ജൂനിയേഴ്സ് സ്കൂളിൽ വച്ചു നടത്തുന്നു.
വിദ്യാർത്ഥി കൾക്കായി നടത്തി വരാ റുള്ള ബ്ലൂസ്റ്റാർ കലാ – സാഹിത്യ മത്സര ങ്ങള്‍ ഇക്കൊല്ലം അൽ ഐൻ ജൂനിയേഴ്സ് സ്കൂളു മായി ച്ചേർ ന്നാണ് സംഘടിപ്പി ക്കുന്നത് എന്നും ശൈഖ് സായിദ് വർഷം അനുസ്മരണ ത്തിനാ യി പന്ത്രണ്ടാ മത് ബ്ലൂസ്റ്റാർ മേള സമർപ്പിച്ചിരി ക്കുന്നത് എന്നും പ്രസിഡന്‍റ് ഉണ്ണീൻ പൊന്നേത്ത്, സെക്ര ട്ടറി റോബി വർഗ്ഗീസ് എന്നിവർ വാർത്താ ക്കുറിപ്പിൽ അറി യിച്ചു.
ആറു വിഭാഗ ങ്ങളിലായി ഇരുപ തോളം ഇന ങ്ങളി ലാണ് മത്സര ങ്ങൾ നടത്തുന്നത്. പ്രസംഗം, ഉപ ന്യാസം, ചിത്ര രചന, പെയിന്‍റിങ്ങ്, വിവിധ നൃത്ത ഇന ങ്ങൾ, ഒപ്പന, കവിതാ പാരായണം, പ്രഛന്ന വേഷം, പ്രശ്നോ ത്തരി, പുഞ്ചിരി എന്നിവ മത്സര ഇന ങ്ങളിൽ പ്പെടുന്നു.
പ്രായ ഭേദമന്യേ, നാലു പേർ അടങ്ങുന്ന ടീമു കൾക്കു പങ്കെടുക്കാവുന്ന കൊളാഷ് മത്സരവും ഈ വർഷ ത്തെ പ്രത്യേകതയാണ്. ’യു. എ. ഇ. യും – രാജ്യത്തിന്‍റെ സംസ്കാരവും’ എന്നതാണ് കൊളാഷ് മത്സര ത്തിന്‍റെ വിഷയം. മത്സര ദിവസം രാവിലെ 8 മണി മുതൽ വേദി യിൽ ത്തന്നെ, മത്സരാർത്ഥി കൾക്ക് നേരിട്ടു രജിസ്റ്റർ ചെയ്യാം.
വെള്ളിയാഴ്ച രാവിലെ ഒൻപതു മണിക്ക് ആരംഭി ക്കുന്ന മത്സര ങ്ങൾ രാത്രി ഏഴു മണിക്ക് സമാ പിക്കും.
മേളയുടെ സമാപന സമ്മേളന ത്തിൽ, അൽ ഐൻ ജൂനി യേഴ്സ് ഗ്രൂപ്പ് ചെയർ മാൻ അർഷാദ് ഷെരീഫ്, ഇന്ത്യൻ സോഷ്യൽ സെന്‍റർ ഭാര വാഹി കൾ, വിവിധ സ്കൂൾ പ്രിൻസി പ്പൽ മാർ, മറ്റു സാമൂഹ്യ പ്രവർ ത്ത കരും സംബന്ധിക്കും. വിജയി കൾക്ക് സമ്മാന ങ്ങളും ട്രോഫി കളും സാക്ഷ്യ പത്ര ങ്ങളും ചടങ്ങിൽ വെച്ച് സമ്മാനി ക്കും.
കൂടുതൽ വിവരങ്ങൾക്ക് ബ്ലൂസ്റ്റാര്‍ വെബ് സൈറ്റ് സന്ദര്‍ശി ക്കുകയോ 050 – 618 1596, 050 – 593 9233, 050 – 758 5432 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടു കയോ ചെയ്യണം എന്നും സാഹിത്യ വിഭാഗം സെക്രട്ടറി മാരായ രാജേഷ് ദേവദാസന്‍, ഉല്ലാസ് ഏറമ്പള്ളി എന്നി വര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: alain, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കായികം, കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം, സംഘടന