അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റർ സമ്മര്‍ ക്യാമ്പിന് തുടക്ക മായി. കുട്ടി കളിലെ സര്‍ഗ്ഗ വാസന കള്‍ പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംഘടി പ്പിച്ചി രിക്കുന്ന ക്യാമ്പ്, ജൂലായ് 31 വരെ നീണ്ടു നില്‍ക്കും.
കളികളി ലൂടെ പഠനം എന്നതാണ് ‘സമ്മര്‍ ഷൈന്‍ -2016’ എന്ന ഐ. എസ്. സി. വേനൽ അവധി ക്യാമ്പിന്റെ ആശയം.
ഫുട്‌ബോള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് തുടങ്ങിയ കായിക വിഷയ ങ്ങളും ചിത്ര രചന, ശില്പ നിര്‍മ്മാണം, ഹ്രസ്വ സിനിമാ നിർമ്മാണം, മൊബൈല്‍ ഫോട്ടോ ഗ്രാഫി എന്നിവ യിലുള്ള പരിശീലന ത്തോടൊപ്പം സാമൂഹിക മാധ്യമ ങ്ങളില്‍ കുട്ടി കൾ എങ്ങിനെ ഇടപെടാം തുടങ്ങിയ വിഷയ ങ്ങളിൽ ക്യാമ്പില്‍ പരിശീലനം നല്‍കും.
ഡയറക്ടര്‍ രാജാ ബാല കൃഷ്ണ യുടെ നേതൃത്വ ത്തില്‍ വിവിധ മേഖല കളില്‍ മികവു തെളി യിച്ച പ്രമുഖർ ക്ലാസ്സുകൾ എടുക്കും.
ഏഴു വയസ്സു മുതൽ പതിനേഴു വയസ്സു വരെയുള്ള വർക്കാണ് ക്യാംപിൽ അംഗത്വം നൽകുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കായികം, കുട്ടികള്‍, പ്രവാസി, സംഘടന