അബുദാബി : ഇന്ത്യാ സോഷ്യൽ സെൻറർ സംഘടി പ്പിക്കുന്ന 46ാമത് ഐ. എസ്. സി.- അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാംപ്യൻ ഷിപ്പ് 2024 ജനുവരി 5 വെള്ളിയാഴ്ച മുതൽ ഐ. എസ്. സി. സ്റ്റേഡിയത്തിൽ ആരംഭിക്കും. ജൂനിയർ, സീനിയർ, എലീറ്റ് വിഭാഗങ്ങളി ലായി ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്ത് രാജ്യാന്തര താരങ്ങൾ മത്സരങ്ങളിൽ മാറ്റുരക്കും.
യു. എ. ഇ. ബാഡ്മിന്റൺ ഫെഡറേഷന്റെ സഹകരണത്തോടെ ഗോൾഡ് കാറ്റഗറി വിഭാഗം മത്സരവും ഇതോടനു ബന്ധിച്ച് നടക്കും എന്ന് പ്രസിഡണ്ട് ജോൺ പി. വർഗീസ് പറഞ്ഞു. 20 വിഭാഗങ്ങളിലായി ജൂനിയർ താരങ്ങളും 15 ഇന ങ്ങളിലായി സീനിയർ താരങ്ങളും മാറ്റുരയ്ക്കും.
വാർത്താ സമ്മേളനത്തിൽ ഐ. എസ്. സി. പ്രസിഡണ്ട് ജോൺ പി. വർഗീസ്, ജനറൽ സെക്രട്ടറി വി. പ്രദീപ് കുമാർ, ട്രഷറർ ദിലീപ് കുമാർ, സ്പോർട്സ് സെക്രട്ടറി അനീഷ് ജോൺ, ബാഡ്മിന്റൺ സെക്രട്ടറി നൗഷാദ് അബൂബക്കർ, പ്രായോജകരായ അപെക്സ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ പി. എ. ഹിഷാം, അദീപ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അൻസാരി വാഹിദ്, എം. പി. രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കായികം, പ്രവാസി, സംഘടന