അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ 2023 – 24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. ബാവാ ഹാജി (പ്രസിഡണ്ട്), അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), എം. ഹിദായത്തുള്ള (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
അബ്ദുൽ റഹൂഫ് അഹ്സനി, ഇബ്രാഹിം ബഷീർ, അബ്ദുല്ല നദ്വി, ഹാരിസ് ബാഖവി, യു. കെ. മുഹമ്മദ് കുഞ്ഞി, അഷറഫ് ഹാജി വാരം, പി. പി. സുലൈമാൻ, ഹൈദർ ബിൻ മൊയ്തു, അബ്ദുറഹിമാൻ കമ്പള, സ്വാലിഹ് വാഫി, നൗഫൽ പട്ടാമ്പി, ജലീൽ കരിയേടത്ത് എന്നിവരാണ് മറ്റു മെമ്പർമാർ.
2004 മുതൽ തുടർച്ചയായി19 തവണകളിൽ പി. ബാവാ ഹാജി പ്രസിഡണ്ട് പദവിയിൽ എത്തുന്നത്. അബു ദാബി കെ. എം. സി. സി. മുൻ ജനറൽ സെക്രട്ടറി യാണ് അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി. മലപ്പുറം ജില്ലാ കെ. എം. സി. സി. മുൻ പ്രസിഡണ്ടാണ് എം. ഹിദായത്തുള്ള. സുന്നി സെന്റര്‍, കെ. എം. സി. സി. എന്നീ കൂട്ടായ്മകളിൽ നേതൃത്വ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരാണ് മറ്റു മെമ്പർമാർ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-