മുസ്സഫ : അബുദാബിയിലെ മലയാളി കുടുംബങ്ങളുടെ കലാ സാംസ്കാരിക കൂട്ടായ്മ അബുദാബി മലയാളീസ് ‘ADM കുട്ടിപ്പട്ടാളം സീസൺ-1’ വിജയകരമായി സംഘടിപ്പിച്ചു.
കുട്ടികളുടെ ബൗദ്ധികവും കലാ പരവുമായ വളർച്ച ലക്ഷ്യമിട്ട് മുസ്സഫയിലെ LLH ഹോസ്പിറ്റൽ ഹാളിൽ ഒരുക്കിയ കുട്ടിപ്പട്ടാളം പ്രോഗ്രാമിൽ വിവിധ പ്രായ ക്കാരായ നൂറിലധികം കുട്ടികൾ പങ്കാളികളായി. പെൻസിൽ ഡ്രോയിങ്, കളറിംഗ്, ക്വിസ് മത്സരങ്ങൾ, മെമ്മറി ടെസ്റ്റ് തുടങ്ങി വിവിധ മത്സരങ്ങളും കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
പങ്കെടുത്തവർക്ക് എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിജയികൾക്ക് മെഡലുകളും ട്രോഫി കളും സമ്മാനിച്ചു. അബുദാബി മലയാളീസ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abudhabi-malayalees-adm, കുട്ടികള്‍, ബഹുമതി, സാംസ്കാരികം