‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം’

March 11th, 2014

അബുദാബി : ‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം’എന്ന തലക്കെട്ടോടെ മുപ്പതാമത് ജി. സി. സി. ഗതാഗത വാരാ ചരണ ത്തിന് അബുദാബി യില്‍ തുടക്കമായി.

അപകടങ്ങള്‍ കുറക്കുകയും അപകട മരണ ങ്ങള്‍ ഇല്ലാ താക്കു കയും ചെയ്യുക യെന്ന ലക്ഷ്യ ത്തോടെ യാണ് എല്ലാ വര്‍ഷവും ജി. സി. സി. ഗതാഗത വാരാചരണം നടത്തുന്നത്.

ആഭ്യന്തര മന്ത്രാലയ ത്തിലെയും അബുദാബി പൊലീസി ലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറല്‍ സൈഫ് അബ്ദുല്ല അല്‍ ഷാഫര്‍ ഉദ്ഘാടനം ചെയ്തു. സ്വദേശി കളെയും വിദേശി കളെയും ഒരു പോലെ ലക്ഷ്യമിട്ട് നടക്കുന്ന ബോധ വത്കരണ ത്തിലൂടെ സമൂഹത്തെ രക്ഷിക്കുക എന്നതാണ് ഈ ഗതാഗത വാചാരണ ത്തിന്റെ ഉദ്ദേശം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാന്‍സര്‍ ബോധവത്കരണവു മായി അബുദാബി പോലീസ്

March 10th, 2014

അബുദാബി : അബുദാബി പോലീസ് മെഡിക്കല്‍ വിഭാഗം നടത്തുന്ന കാന്‍സര്‍ ബോധ വത്കരണ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കമായി.

അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിട ങ്ങളിലെ വിവിധ സ്ഥല ങ്ങളി ലായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടി കളാണ് പോലീസ് വിഭാഗം ആസൂത്രണം ചെയ്തി രിക്കുന്നത്.

വന്‍കുടലില്‍ ബാധിക്കുന്ന കാന്‍സറിന്റെ ലക്ഷണങ്ങള്‍, നേരത്തേ കണ്ടെത്താനുള്ളതും വിവിധ ഘട്ടങ്ങളിലെ ചികിത്സാ രീതികളും, ഇത് വരാതിരിക്കാന്‍ പാലി ക്കേണ്ട ജീവിത ചര്യകളും വിവരിച്ചു കൊണ്ടാവും ബോധവല്‍കരണം നടത്തുക.

നാല്‍പ്പതിനും എഴുപതിനും വയസ്സിനുള്ളില്‍ പ്രായ മുള്ള സ്ത്രീകളും പുരുഷന്‍മാരും നിര്‍ബന്ധ മായും പത്ത് വര്‍ഷ ത്തിനുള്ളില്‍ ഒരുതവണ കാന്‍സര്‍ പരിശോധന നടത്തണം എന്നും രോഗ ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ തേടുന്നത് ഇത്തരം അസുഖ ങ്ങളുടെ കാര്യ ത്തില്‍ ഏറെ ഗുണം ചെയ്യുമെന്നും സംഘം വ്യക്തമാക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വർണ്ണം കടത്താൻ ശ്രമിച്ച പ്രവാസി ഷാർജയിൽ പിടിയിലായി

January 13th, 2014

gold-biscuits-epathram

ഷാർജ: സ്വർണ്ണ ബിസ്കറ്റുകൾ ഒളിച്ചു കടത്താൻ ശ്രമിച്ച ഇന്ത്യാക്കാരൻ ഷാർജ വിമാനത്താവളത്തിൽ വെച്ച് ഷാർജ പോലീസിന്റെ പിടിയിലായി. 12 സ്വർണ്ണ ബിസറ്റുകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത് എന്ന് ഷാർജ പോലീസ് അറിയിച്ചു. തന്റെ രാജ്യത്തെ നികുതി വെട്ടിച്ച് സ്വർണ്ണത്തിന്റെ പൂർണ്ണമായ വില ലഭിക്കാൻ വേണ്ടിയാണ് താൻ ഈ സാഹസത്തിന് മുതിർന്നത് എന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി യിലെ റോഡു കളില്‍ പുതിയ റഡാറുകള്‍

November 24th, 2013

traffic-police-installed-infra-red-camera-ePathram
അബുദാബി : അതി വേഗക്കാരായ ഡ്രൈവര്‍മാരെ കുടുക്കാനായി തലസ്ഥാന നഗരി യിലെ നിരത്തു കളില്‍ പുതിയ റഡാറുകള്‍ സ്ഥാപിച്ചു. മുസഫ ട്രക്ക് റോഡ്, അല്‍ മഖ്ത പാല ത്തില്‍ നിന്നുള്ള അബുദാബി-അല്‍ഐന്‍ റോഡ്, ഉമ്മുന്നാര്‍ റോഡ്, അല്‍ റഹ ബീച്ച്, അബുദാബി-ശഹാമ എക്‌സ്പ്രസ് പാത യിലെ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റ്, വിമാന ത്താവള റോഡ്, സുവെയ്ഹാന്‍ റോഡ് എന്നിവിട ങ്ങളില്‍ പുതുതായി സ്ഥാപിച്ച റഡാറു കളാണ് പ്രവര്‍ത്തന സജ്ജമായത് എന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

റഡാറു കള്‍ സ്ഥാപിച്ചി രിക്കുന്നത് വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധയും ഉത്തര വാദിത്വവും പുലര്‍ത്തുന്ന തിനാ യിട്ടാണ്. വാഹനം ഓടിക്കുന്നവരില്‍ നിന്ന് കൂടുതല്‍ പിഴ ഈടാക്കുക എന്ന ഉദ്ദേശ്യം പോലീസിനില്ല. വാഹനം ഓടിക്കുന്ന വര്‍ പിഴയില്‍ നിന്ന് രക്ഷ നേടാന്‍ മാത്രമല്ല ശ്രമിക്കേണ്ടത്. നിശ്ചിത വേഗ പരിധിക്കുള്ളില്‍ വാഹനം ഓടിച്ചു കൊണ്ട് അവനവന്റെയും മറ്റുള്ള വരുടെയും സുരക്ഷ ഉറപ്പാക്കുക യാണ് വേണ്ടത് എന്നും അധികാരികള്‍ പറഞ്ഞു.

– Photo Courtesy : Abu dhabi Police

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രണ്ടു മാസത്തിനിടെ 2,494 ഗതാഗത ലംഘന ങ്ങള്‍

November 10th, 2013

accident-epathram

അബുദാബി : നഗരത്തില്‍ സ്ഥാപിച്ച പുതിയ നിരീക്ഷണ ക്യാമറ കളിലൂടെ ആഗസ്റ്റ്, സെപ്തംബര്‍ മാസ ങ്ങളിലായി 2,494 നിയമ ലംഘനങ്ങള്‍ പിടിക്ക പ്പെട്ടതായി അബുദാബി പോലീസ്‌.

അമിത വേഗവും ചുവന്ന സിഗ്നല്‍ മറി കടക്കലും നിയമ വിരുദ്ധ മായ പാര്‍ക്കിംഗുകളും ക്യാമറ യില്‍ പതിഞ്ഞിട്ടുണ്ട് എന്നും അബുദാബി പോലീസ് ഗതാഗത വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുള്ള അല്‍ ഖുബൈസി പറഞ്ഞു. നിയമ വ്യവസ്ഥകള്‍ പാലിച്ച് അപകട ങ്ങളും നിയമ ലംഘന ങ്ങളും കുറയ്ക്കാന്‍ അദ്ദേഹം പൊതു ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

42 of 461020414243»|

« Previous Page« Previous « ടി. പി. സീതാറാം : പുതിയ ഇന്ത്യന്‍ സ്ഥാനപതി
Next »Next Page » പ്രബന്ധ രചനാ മല്‍സരം : ‘സേട്ട്‌ സാഹിബ് ഇല്ലാത്ത എട്ടു വര്‍ഷം’ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine