ഹാര്‍ഡ് ഷോള്‍ഡറു കളില്‍ പ്രവേശി ക്കുന്ന വര്‍ക്ക് ശിക്ഷ കര്‍ശന മാക്കുന്നു

May 18th, 2014

crash-recovery-of-abudhabi-police-ePathram
അബുദാബി : റോഡിലെ ഹാര്‍ഡ് ഷോള്‍ഡറു കളില്‍ അനധികൃത മായി പ്രവേശിക്കുകയും വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന വര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് അബുദാബി ട്രാഫിക് പോലീസ്.

അടിയന്തര സാഹചര്യ ങ്ങളില്‍ ഉപയോഗ പ്പെടുത്താനുള്ള താണ് ഹാര്‍ഡ് ഷോള്‍ഡര്‍ പാതകള്‍.

അസുഖബാധിത രേയും അപകട ത്തില്‍ പ്പെട്ടവരേയും എത്രയും വേഗം ആശുപത്രി കളില്‍ എത്തി ക്കുന്നതിനും അവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന തിനും ഷോള്‍ഡര്‍ റോഡുകള്‍ ഉപയോഗ പ്പെടുത്താം.

കൂടാതെ, അടിയന്തര ആവശ്യ ങ്ങള്‍ക്കായി പോകുന്ന സിവില്‍ ഡിഫന്‍സി ന്റെയും പോലീസി ന്റെയും വാഹന ങ്ങള്‍ക്ക് അതി വേഗം സഞ്ചരി ക്കുന്നതിന് ഷോള്‍ഡര്‍ റോഡുകള്‍ സഹായകമാകും.

ഹാര്‍ഡ് ഷോള്‍ഡ റിലെ നിയമ ലംഘന ങ്ങള്‍ക്ക് തടവ് ശിക്ഷ വരെ നല്‍കാന്‍ യു. എ. ഇ. നിയമം അനുശാസി ക്കുന്നുണ്ട്. ഗുരുതരമായ അപകട ങ്ങള്‍ക്ക് ഇട യാക്കുന്ന വര്‍ക്ക് തടവും പത്ത് ബ്ളാക്ക് പോയന്റുകളും നല്‍കാവുന്ന താണ്.

അനധികൃത മായി പാത യില്‍ പ്രവേശി ക്കുന്നവര്‍ക്ക് ആറ് ബ്ളാക്ക് പോയന്റു കളും എമര്‍ജന്‍സി വാഹന ങ്ങളെ മറി കടക്കുന്ന വര്‍ക്ക് നാല് ബ്ളാക്ക് പോയന്റു കളും ശിക്ഷ ചുമത്തും എന്നും ഹാര്‍ഡ് ഷോള്‍ഡറു കളിലെ ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്ന തിനായി ട്രാഫിക് ഡയറക്ടറേറ്റ് നിരീക്ഷണം കര്‍ശന മാക്കിയതായും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോധവല്‍കരണ ക്ളാസ്സ് : ‘പോലീസിന്റെ കൂട്ടുകാര്‍’ സംഘടിപ്പിച്ചു

April 19th, 2014

awareness-from-abudhabi-police-ePathram
അബുദാബി : പോലീസിനെ കുട്ടികള്‍ക്ക് അടുത്തറി യാന്‍ ഉതകുന്ന വ്യത്യസ്ഥമായ ഒരു പരിപാടി ‘പോലീസിന്റെ കൂട്ടുകാര്‍’ എന്ന പേരില്‍ അബുദാബി പോലീസ് സംഘടി പ്പിച്ചു.

സ്‌കൂള്‍ അവധി ദിവസ ങ്ങളില്‍ കുട്ടി കള്‍ക്കായി പലതരം വിനോദ, വിജ്ഞാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ക്കൊണ്ടാണ് അബുദാബി പോലീസിലെ സാംസ്‌ കാരിക, സാമൂഹിക വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ ‘പോലീസിന്റെ കൂട്ടുകാര്‍’ എന്ന പേരില്‍ ബോധവല്‍കരണ ക്ളാസ്സ് നടത്തിയത്.

ക്രിയാത്മക മായ ഇടപെടലു കളിലൂടെ സാമൂഹിക ജീവിത ത്തില്‍ എല്ലാ പ്രശ്‌ന ങ്ങളെയും അതിജീവിക്കു വാനുള്ള പ്രാപ്തി കുട്ടികളില്‍ ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു പരിപാടി യുടെ ലക്ഷ്യം.

ഏഴിനും പതിന്നാലിനും ഇട യില്‍ പ്രായമുള്ള അറുപതോളം കുട്ടികളാണ് അവധിക്കാല ബോധവല്‍കരണ പരിപാടി യുടെ ഭാഗമായത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റ് മല്‍സരം ശ്രദ്ധേയമായി

March 31st, 2014

അബുദാബി : യു.എ.ഇ.യിലെ നിയമ ങ്ങള്‍ സാധാരണ ക്കാരിലേക്ക്എത്തിക്കു വാനുള്ള ബോധ വലകരണ കാമ്പയിന്റെ ഭാഗമായി തൊഴിലാളി കള്‍ക്കായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രദ്ദേയമായി.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യ ങ്ങളിലെ തൊഴിലാളികള്‍ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയ ത്തില്‍ നടന്നു.

രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ട തിന്റെ പ്രാധാന്യം വിദേശി കളിലേക്ക് എത്തിക്കു വാന്‍ ഒരു മില്ല്യണ്‍ ലഘു ലേഖകള്‍ ആറു ഭാഷ കളിലായി പ്രസിദ്ധീകരിച്ചിരുന്നു എന്നും ഇതിനു നല്ല പ്രതി കരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത് എന്നും പരിപാടിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് അബുദാബി കമ്മ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുബാറക് അവാദ് ബിന്‍ മുഹൈറം പറഞ്ഞു.

സുരക്ഷാ ബോധ വത്കരണ ത്തിന്റെ ഭാഗ മായിട്ടാണ് അബുദാബി കമ്യൂണിറ്റി പോലീസും യു. എ. ഇ. എക്‌സ്‌ചേഞ്ചും സംയുക്ത മായി ഈ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.

ഈ രാജ്യത്തു ജീവിക്കുമ്പോള്‍ ഇവിടത്തെ നിയമ ങ്ങള്‍ അനുസരി ക്കേണ്ടതിന്റെ പ്രാധാന്യം വിദേശി കളിലേക്ക് എത്തിക്കുവാന്‍ വിവിധ രാജ്യ ങ്ങളിലെ ജനങ്ങള്‍ ഏറെ ബന്ധപ്പെടുന്ന പണമിടപാട് സ്ഥാപനം ആയത് കൊണ്ട് തന്നെ യു. എ. ഇ. എക്സ്ചേഞ്ചു വഴി സുരക്ഷാ സന്ദേശങ്ങള്‍ പൊതു ജനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കുവാന്‍ സഹായകര മാകുന്നുണ്ട് എന്ന് സി. ഇ. ഓ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.

മത്സര ത്തില്‍ പങ്കെടുത്ത നാല് രാജ്യ ങ്ങളുടെയും ദേശീയ ടീമിലെ ഒരോ കളിക്കാര്‍ ടീമുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാരായി സംബന്ധിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ഫൈനല്‍ മല്‍സര ത്തില്‍ ഇന്ത്യന്‍ ടീം വിജയികളായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുരക്ഷാ ബോധവത്കരണം : അബുദാബിയില്‍ ക്രിക്കറ്റ് മല്‍സരം

March 28th, 2014

അബുദാബി : സുരക്ഷാ ബോധ വത്കരണ ത്തിന്റെ ഭാഗമായി അബുദാബി കമ്യൂണിറ്റി പോലീസും യു. എ. ഇ. എക്‌സ്‌ചേഞ്ചും സംയുക്ത മായി സംഘടി പ്പിക്കുന്ന ക്രിക്കറ്റ് മത്സര ങ്ങള്‍ മാര്‍ച്ച് 28 വെള്ളിയാഴ്ച നടക്കും.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്,പാകിസ്ഥാന്‍ എന്നീ രാജ്യ ങ്ങളാണ് മത്സര ങ്ങളില്‍ പങ്കെടുക്കുക.

അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയ ത്തില്‍വെച്ച് അരങ്ങേറുന്ന മത്സര ത്തില്‍ നാല് രാജ്യ ങ്ങളുടെയും ദേശീയ ടീമിലെ ഒരോ കളി ക്കാര്‍ ടീമു കളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാരായി മത്സര ത്തിനുണ്ടാവും.

വൈകിട്ട് 8 മണിക്ക് നടക്കുന്ന സമ്മാന ദാനച്ചടങ്ങില്‍ യു. എ. ഇ. ആഭ്യന്തര മന്ത്രിയും ഉപ പ്രധാന മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാഷ്ട്ര ങ്ങളുടെ യു. എ. ഇ. യിലെ സ്ഥാനപതി മാരും സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ട്രാഫിക് ബോധവല്‍കരണ ക്യാമ്പ്

March 23rd, 2014

abudhabi-traffic-police-camp-for-taxi-drivers-ePathram
അബുദാബി : ചുവപ്പ് സിഗ്നല്‍ മുറിച്ചു കടക്കരുത് എന്ന ശീര്‍ഷക ത്തില്‍ അബുദാബി യില്‍ ട്രാഫിക് പൊലീസ് റോഡ് സുരക്ഷാ ബോധ വല്‍ക്കരണം നടത്തുന്നു.

കഴിഞ്ഞ മൂന്നു മാസ ത്തിനകം നാലായിര ത്തോളം ചുവപ്പു സിഗ്നല്‍ മുറിച്ചു കടന്നുള്ള വാഹന ങ്ങളുടെ നിയമ ലംഘനം അബുദാബി യില്‍ ഉണ്ടായ സാഹചര്യ ത്തിലാണ് ബോധ വല്‍ക്കരണം ആരംഭിച്ചത്.

ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണില്‍ സംസാരി ക്കുന്നത് അധികരി ച്ചിട്ടുണ്ട്. പുരുഷ ന്മാരാണ് വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു നിയമ ലംഘനം നടത്തുന്ന വരില്‍ അധികവും.

വിവിധ സര്‍ക്കാര്‍ കമ്പനികള്‍, സ്വകാര്യ കമ്പനി കള്‍, പൊതു ഗതാഗത ബസ്, ടാക്സി ഡ്രൈവര്‍ മാര്‍ എന്നിവര്‍ക്കായാണ് ബോധ വല്‍ക്കരണം നടക്കുന്ന തെന്ന് അബുദാബി പൊലീസ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജമാല്‍ അല്‍ ആമിരി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

41 of 461020404142»|

« Previous Page« Previous « ഇന്ത്യാ ഫെസ്റ്റ് ശ്രദ്ധേയമാവുന്നു
Next »Next Page » വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തണം : വിദ്യാഭ്യാസ കൗണ്‍സില്‍ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine