ദുബായ് : റോഡുകള്‍ മുറിച്ചു കടക്കുവാൻ കാല്‍ നട യാത്ര ക്കാർ വന്നു നില്‍ക്കു മ്പോള്‍ മാത്രം നടപ്പാത തുറക്കു കയും അല്ലാത്ത സമയ ങ്ങളില്‍ വാഹന ങ്ങള്‍ക്കുള്ള സിഗ്നല്‍ കത്തുകയും അവയെ കടത്തി വിടുകയും ചെയ്യുന്ന തര ത്തിലുള്ള സ്മാര്‍ട്ട് സിഗ്നല്‍ ലൈറ്റു കള്‍ ദുബായിലെ റോഡു കളില്‍ സ്ഥാപി ക്കുന്നു.വാഹന ങ്ങളെ അനാവശ്യ മായി സിഗ്നലു കളില്‍ കാത്തു നിര്‍ത്തു ന്നത് ഈ സംവിധാനം വഴി ഒഴിവാക്കാം.
പെഡസ്ട്രിയന്‍ ക്രോസിംഗു കളിലൂടെ റോഡ് മുറിച്ചു കടക്കു വാനായി കൂടു തല്‍ ആളു കള്‍ ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് സെന്‍സറു കളുടെ സഹായ ത്തോടെ ഈ സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം പ്രവ ര്‍ത്തി ക്കുകയും ചെയ്യും. സ്മാര്‍ട്ട് സിഗ്നലുകള്‍ സംബന്ധിച്ച പരീക്ഷ ണങ്ങള്‍ പൂര്‍ത്തി യായ തായും അല്‍ സഅദ റോഡില്‍ പരീക്ഷ ണാര്‍ത്ഥം സ്ഥാപിച്ച സ്മാര്‍ട്ട് സിഗ്നലു കള്‍ വിജയ കര മായി പ്രവര്‍ത്തിച്ചു എന്നും റോഡ്‌സ് ആന്‍ഡ് ട്രാഫിക് ഏജന്‍സി സി. ഇ. ഒ. മേത്ത ബിന്‍ അദായ് അറിയിച്ചു.
ദുബായിലെ കൂടുതല്‍ നിരത്തു കളില്‍ ഇവ സ്ഥാപി ക്കുന്ന തിനെ ക്കുറിച്ച് പഠനം നടക്കുന്നതായും അവര്‍ അറിയിച്ചു.
-Photo Courtesy : Dubai RTA