അബുദാബി : ഒമാന്‍ അതിര്‍ത്തി യിലെ ഖതം അല്‍ ശിക്ല യില്‍ അബു ദാബി കസ്റ്റംസ്, ഇസഡ് പോര്‍ട്ടല്‍ എന്നറിയ പ്പെടുന്ന സ്കാനര്‍ സ്ഥാപിച്ചു.
ഈ സ്കാനര്‍ വഴി അതിര്‍ ത്തി കടന്നു പോകുന്ന വാഹന ങ്ങള്‍ കൃത്യത യോടെ പരി ശോധി ക്കുവാന്‍ സാധിക്കും. മണി ക്കൂറില്‍ 120 കാറുകള്‍ വരെ ഇസഡ് പോര്‍ട്ടല്‍ വഴി സ്കാന്‍ ചെയ്യാനാവും.
ലോഹങ്ങള്‍, സ്ഫോടക വസ്തു ക്കള്‍, ആയുധ ങ്ങള്‍, മയക്കു മരുന്ന്, ആല്‍ക്ക ഹോള്‍ തുടങ്ങിയവ യുടെ ചിത്ര ങ്ങള്‍ ഈ സ്കാനര്‍ പിടിച്ചെടുക്കും.
അല്‍ഐനില്‍ നിന്നും 15 കിലോ മീറ്ററോളം വടക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന ഖതം അല്‍ ശിക്ല അതിര്‍ത്തി യിലൂടെ യാണ് ഒമാനിലെ ബുറൈമി യിലേക്ക് പോവുക.
യാത്രക്കാര്‍ക്കോ ഭക്ഷണ വസ്തു ക്കള്‍ക്കോ ദോഷം വരാത്ത വിധം വാഹന ത്തിന് ഉള്ളിലെ എല്ലാ വസ്തുക്കളും തിരിച്ചറി യുവാന്‍ ഇസഡ് പോര്‍ട്ടലിന് സാധിക്കും എന്നും അനധികൃത പ്രവര്‍ത്തന ങ്ങള്‍ തട യുക എന്നതി നോടൊപ്പം യാത്രാ നടപടി കള്‍ വേഗ ത്തില്‍ ആക്കു വാനും ഈ സംവിധാനം ഉപകരിക്കും എന്നും അബു ദാബി കസ്റ്റംസ് ജനറല്‍ അഡ്മിനി സ്ട്രേ ഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഹമേലി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, ഗതാഗതം, നിയമം, പോലീസ്, യു.എ.ഇ.