പള്ളികളിലെ അഗ്നി ശമന ഉപകരണങ്ങൾ ലുലു വിന്റെ സഹകരണ ത്തോടെ സ്ഥാപിക്കും

March 8th, 2017

logo-year-of-giving-2017-by-uae-government-ePathram.jpg
അബുദാബി :പള്ളികളിൽ അഗ്നി ശമന ഉപകരണ ങ്ങൾ സ്‌ഥാപി ക്കുവാനുള്ള കരാറില്‍ ലുലു ഗ്രൂപ്പ് ഒപ്പു വെച്ചു.ആഭ്യന്തര മന്ത്രാ ലയം, ജനറൽ അതോറിറ്റി ഫൊർ ഇസ്‌ലാ മിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്, സിവിൽ ഡിഫൻസ് ജനറൽ ഡയറ ക്‌ടറേറ്റ് എന്നിവ യുമാ യിട്ടാണ് കരാർ.

lulu-group-contract-with-civil-defense-ePathram
ആഭ്യന്തര മന്ത്രാലയം ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, ജനറൽ കമാൻഡർ ഓഫ് സിവിൽ ഡിഫൻസ് മേജർ ജന റൽ ജാസിം മുഹമ്മദ് അൽ മർ സൂകി, ജനറൽ അഥോ റിറ്റി ഓഫ് ഇസ്‌ലാ മിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്റ്‌സ് ചെയർമാൻ ഡോ. മുഹ മ്മദ് മത്തർ അൽ കാബി, സിവില്‍ ഡിഫന്‍സ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹിലാല്‍ ഈദ അല്‍ മസ്‌റോയി എന്നി വരും ചടങ്ങില്‍ സംബ ന്ധിച്ചു.

പള്ളികളിലെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യ ത്തോടെ ലുലു നല്‍കുന്ന സഹായങ്ങള്‍ ഏറെ സന്തോഷം നല്‍കു ന്നു എന്ന് ഡോ. മുഹമ്മദ് മത്തർ അൽ കാബി പറഞ്ഞു.

ഇയർ ഓഫ് ഗിവിംഗ് എന്ന പേരില്‍ രാജ്യം നന്മ യുടെ വര്‍ഷം ആചരി ക്കുമ്പോൾ ഇത്തരം ഒരു സംരംഭ ത്തിൽ പങ്കു ചേരു വാൻ കഴിഞ്ഞത് ലുലു വിനുള്ള അംഗീ കാര മായി കാണുന്നു എന്ന് എം. എ. യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തലസ്ഥാനത്ത് ഇരുചക്ര പാർക്കിംഗിന്‍ 546 സ്ഥലങ്ങള്‍ കൂടി അനുവദിച്ചു

March 6th, 2017

motor-cycle-in-abudhabi-ePathram
അബുദാബി : ഇരു ചക്ര വാഹനങ്ങള്‍ക്ക് പാർ ക്കിം ഗി നായി കൂടുതൽ കേന്ദ്ര ങ്ങൾ അനു വദിച്ചു കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. മോട്ടോർ സൈക്കിളു കൾക്കായുള്ള ഈ 546 മവാഖിഫ് പാർ ക്കിംഗ് സംവിധാനം ആദ്യ ഘട്ട ത്തിൽ 10 മേഖല കളിലാണു പദ്ധതി നടപ്പിലാക്കുക.

ആറു മാസം പാർക്കിംഗ് സൗജന്യ സേവന മായി രിക്കും എന്നും ഡിവി ഷൻ ഡയറക്‌ടർ മുഹമ്മദ് അൽ മുഹൈരി അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മേജർ ജനറൽ അബ്‌ദുല്ല ഖലീഫ അൽ മർറി ദുബായ് പൊലീസ് മേധാവി

March 2nd, 2017

dubai-police-chief-major-general-abdullah-al-marri-ePathram
ദുബായ് : മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മർറിയെ ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ആയി യു. എ. ഇ. വൈസ് പ്രസി ഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.

ബ്രിഗേഡിയർ ആയി രുന്ന അൽ മർറി ക്ക് മേജർ ജനറൽ ആയി സ്‌ഥാന ക്കയറ്റം നൽകി യതിനു പിന്നാലെ യാണ് ഈ സുപ്രധാന പ്രഖ്യാ പനം.

ലഫ്. ജനറൽ ഖാമിസ് മത്തർ അൽ മസീന യുടെ നിര്യാണ ത്തെ തുടർ ന്നുള്ള ഒഴിവി ലാണ് നിയമനം. അസാമാന്യ നേതൃ പാടവ വും സുരക്ഷാ മേഖല യില്‍ മികച്ച അനു ഭവ ജ്ഞാനവു മുള്ള വ്യക്തിത്വ മാണ് അല്‍ മർറി യുടെത് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

അർപ്പണ ബോധ മുള്ള ഉദ്യോ ഗസ്‌ഥ നായ അൽ മർറി യുടെ നിയ മനം രാജ്യ ത്തിനും ജന ങ്ങൾക്കും നേട്ട മാകും എന്ന് പൊലീസ്, ജനറൽ സെക്യൂരിറ്റി ഡപ്യൂട്ടി ചെയർമാൻ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമിം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയ കളിൽ അതിരു വിട്ടാൽ കടുത്ത ശിക്ഷ : അബുദാബി പോലീസ്

February 25th, 2017

facebook-dis-like-thumb-down-ePathram
അബുദാബി : ധന സമ്പാദന ത്തിനും അപരനെ അപ കീർത്തി പ്പെടു ത്തുന്ന തിനും സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്ന വർക്ക് കടുത്ത ശിക്ഷ നല്‍കും എന്ന് അബു ദാബി പോലീസ്.

അടിസ്ഥാന മില്ലാത്ത വാർത്ത കളും പരിധി വിട്ട ആശ യങ്ങളും പ്രചരി പ്പിക്കു വാ നായി ചിലര്‍ സോഷ്യൽ മീഡി യകൾ ഉപ യോഗി ക്കു ന്നുണ്ട്. ഇത്തരം സാഹ ചര്യങ്ങൾ മുൻ നിറുത്തി യാണ് അബു ദാബി പോലീ സിന്റെ പുതിയ അറി യിപ്പ്.

വ്യക്തി കളുടെയോ കുടുംബ ങ്ങളു ടെയോ സ്വാകാര്യ തകൾ പ്രസിദ്ധ പ്പെടു ത്തുന്നതും കുറ്റ കര മാണ്. അതു കൊണ്ട് ഏതെ ങ്കിലും തര ത്തിലുള്ള സ്വാകാ ര്യ വിവര ങ്ങൾ, വാർത്തകൾ, ചിത്ര ങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പ്രചരി പ്പിക്കു ന്നതിൽ നിന്നും ജനങ്ങൾ വിട്ടു നിൽക്കണം എന്നും അധി കൃതർ അറി യിച്ചു.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇസഡ് പോര്‍ട്ടല്‍ സ്‌കാനര്‍ സ്ഥാപിച്ചു

February 23rd, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : ഒമാന്‍ അതിര്‍ത്തി യിലെ ഖതം അല്‍ ശിക്ല യില്‍ അബു ദാബി കസ്റ്റംസ്, ഇസഡ് പോര്‍ട്ടല്‍ എന്നറിയ പ്പെടുന്ന സ്കാനര്‍ സ്ഥാപിച്ചു.

ഈ സ്കാനര്‍ വഴി അതിര്‍ ത്തി കടന്നു പോകുന്ന വാഹന ങ്ങള്‍ കൃത്യത യോടെ പരി ശോധി ക്കുവാന്‍ സാധിക്കും. മണി ക്കൂറില്‍ 120 കാറുകള്‍ വരെ ഇസഡ് പോര്‍ട്ടല്‍ വഴി സ്കാന്‍ ചെയ്യാനാവും.

ലോഹങ്ങള്‍, സ്ഫോടക വസ്തു ക്കള്‍, ആയുധ ങ്ങള്‍, മയക്കു മരുന്ന്, ആല്‍ക്ക ഹോള്‍ തുടങ്ങിയവ യുടെ ചിത്ര ങ്ങള്‍ ഈ സ്കാനര്‍ പിടിച്ചെടുക്കും.

അല്‍ഐനില്‍ നിന്നും 15 കിലോ മീറ്ററോളം വടക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന ഖതം അല്‍ ശിക്ല അതിര്‍ത്തി യിലൂടെ യാണ് ഒമാനിലെ ബുറൈമി യിലേക്ക് പോവുക.

യാത്രക്കാര്‍ക്കോ ഭക്ഷണ വസ്തു ക്കള്‍ക്കോ ദോഷം വരാത്ത വിധം വാഹന ത്തിന് ഉള്ളിലെ എല്ലാ വസ്തുക്കളും തിരിച്ചറി യുവാന്‍ ഇസഡ് പോര്‍ട്ടലിന് സാധിക്കും എന്നും അനധികൃത പ്രവര്‍ത്തന ങ്ങള്‍ തട യുക എന്നതി നോടൊപ്പം യാത്രാ നടപടി കള്‍ വേഗ ത്തില്‍ ആക്കു വാനും ഈ സംവിധാനം ഉപകരിക്കും എന്നും അബു ദാബി കസ്റ്റംസ് ജനറല്‍ അഡ്മിനി സ്ട്രേ ഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഹമേലി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നായിഫ് -1 അറബിക് സന്ദേശങ്ങള്‍ കൈ മാറിത്തുടങ്ങി
Next »Next Page » മുഷ്രിഫ് മാളില്‍ ‘എക്സ് പ്ലോർ കേരള’ പ്രദര്‍ശനം തുടങ്ങി »



  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine