അബുദാബി : പോലീസ് ആണെന്നും പരിശോധനക്ക് വന്നതാണെന്നും പറഞ്ഞു കഴിഞ്ഞ വ്യാഴാഴ്ച ദുബായ് അല്‍ഖൂസില്‍ മലയാളി കുടുംബം താമസിക്കുന്ന ഫ്ലാറ്റില്‍ കയറി വീട്ടുകാരിയെ കത്തി കാണിച്ചു കവര്‍ച്ച നടത്തിയവര്‍ പാകിസ്ഥാന്‍ സ്വദേശികള്‍ ആണെന്ന് ദുബായ് പോലിസ് രഹസ്യാന്വേഷണ വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ അല്‍മന്‍സൂരി പറഞ്ഞു.
പോലീസിനു പ്രതികളെ പിടിക്കാന്‍ കഴിയും വിധം വ്യക്തമായ വിവരങ്ങള്‍ കൃത്യ സമയത്ത് നല്‍കിയ കണ്ണൂര്‍ പുറത്തീല്‍ സ്വദേശിനി റഹീന യെയും കുട്ടികളെയും അനുമോദിക്കാന്‍ പൂവും മധുരവുമായി ദുബായ് പോലിസ് വനിതാ വിഭാഗം അല്‍ഖൂസിലെ ഇവരുടെ വീട്ടില്‍ എത്തി. കെട്ടിട ത്തിലെ കാവല്‍ക്കാരനെയും കെട്ടിട ത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവന ക്കാരെയും പോലിസ് ചോദ്യംചെയ്തു.
പുതുതായി ആരെങ്കിലും കെട്ടിട ങ്ങളില്‍ കയറി വരുമ്പോള്‍ സംശയം തോന്നിയാല്‍ അവരെ അന്വേഷണ ത്തിന് ശേഷം മാത്രം കടത്തി വിടേണ്ടതുള്ളു എന്ന് പോലീസ് പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷനു കൈ മാറിയതായി അഹമ്മദ് അല്‍മരിഹ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 11:30 ഓടെ പോലീസ് എന്ന വ്യാജേന യാണ് രണ്ടു പാകിസ്ഥാനികള്‍ അല് ഖൂസിലെ വീട്ടില്‍ എത്തുന്നത്. എ. സി. ശരിയാക്കാന്‍ രണ്ടു ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയ ടെക്നീഷ്യന്‍ ആയിരിക്കും എന്ന് കരുതി റഹീന വാതില്‍ തുറന്നപ്പോള്‍ തങ്ങള്‍ പോലീസ് ആണെന്നും ഈ ഫ്ലാറ്റില്‍ മറ്റുള്ളവരെയും ഷെയറിന് വെച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞ ഇവര്‍ അകത്ത് കയറി ഉടന്‍ വാതില്‍ പൂട്ടുകയായിരുന്നു.
കത്തി കാട്ടി റൂമുകളിലുള്ള അലമാരകള്‍ തുറപ്പിച്ചു ബാഗില്‍ കരുതിയിരുന്ന അയ്യായിരം ദിര്‍ഹംസും ആഭരണങ്ങള്‍ അടക്കം ഉള്ളതെല്ലാം കൈകലാക്കുക യായിരുന്നു എന്ന് ദുബായ് പോലീസിലെ കുറ്റാന്വേഷണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് അല്‍മര്‍ഹി പറഞ്ഞു.
പാസ്പോര്‍ട്ടുകളും റഹീന ഉപയോഗിക്കുന്ന മൊബൈലും കൈക്കലാക്കി. അതിനിടയില്‍ അലമാരയില്‍ അഴിച്ചു വെച്ച വളകള്‍ ഇവര്‍ പരിശോധിക്കുന്ന തിനിടയില്‍ റഹീന കൈ കൊണ്ട് തട്ടി മാറ്റിയതിനാല്‍ അത് ബാക്കിയായി. പുറത്തു നിന്നും പ്രധാന വാതിലും പൂട്ടി അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു.
ബാല്‍ക്കണി യില്‍ ഉള്ള ജനലിലൂടെ അടുത്തുള്ളവരെ വിവരം അറിയിക്കുകയും ഭര്‍ത്താവ് എത്തിയ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ സമയത്താണ് അക്രമി കളില്‍ ഒരാള്‍ റഹീന യുടെ നമ്പറില്‍ നിന്നും ഭര്‍ത്താവ് ഷറഫുദ്ധീന്‍റെ മൊബൈലില്‍ വിളിച്ചത്.
പോലിസ് പറഞ്ഞതു പ്രകാരം നീങ്ങിയ ഷറഫുദ്ധീന്‍ പോലീസിനും രഹസ്യാന്വേഷണ വിഭാഗ ത്തിനും മുന്നില്‍ നാടകീയമായി പ്രതികളെ എത്തിക്കുക യായിരുന്നു. അപ്രതീക്ഷിതമായി നടന്ന ഞെട്ടിക്കുന്ന അനുഭവ ത്തിന്‍റെ ഷോക്ക് ഇനിയും റഹീനയെ വിട്ടു മാറിയിട്ടില്ല എന്ന് അമ്മാവന്‍ ഗഫൂര്‍ അബുദാബി യില്‍ പറഞ്ഞു.
-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി