അബുദാബി : മയക്കു മരുന്ന് വരുത്തുന്ന വിനകളെ കുറിച്ച് കുട്ടികളെ കേന്ദ്രീ കരിച്ച് ബോധ വത്കരണം നടത്താന്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അബുദാബി പൊലീസ് ആസ്ഥാനത്ത് നടന്ന മയക്കു മരുന്നിന് എതിരായ ഉന്നത തല സമിതി യുടെ യോഗ ത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കവേ യാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മയക്കു മരുന്ന് നിയന്ത്രണ ത്തിനുള്ള ഉന്നത തല സമിതി യുടെ എല്ലാ നടപടി കള്‍ക്കും നിയമ നിര്‍മാണ സഭ യുടെയും ഭരണാധി കാരി കളുടെയും ജുഡീഷ്യറി യുടെയും ശക്തമായ പിന്തുണയും ശൈഖ് സൈഫ് ഉറപ്പ് നല്‍കി. അന്താരാഷ്ട്ര തല ത്തിലുള്ള മയക്കു മരുന്ന് വിരുദ്ധ ഏജന്‍സി കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ദേശീയ തല ത്തില്‍ തന്ത്ര പ്രധാന നടപടികള്‍ കൈ ക്കൊള്ളാനുമുള്ള തീരുമാന ങ്ങള്‍ ഉന്നത തല സമിതി യോഗം ചര്‍ച്ച ചെയ്തു.
ആഭ്യന്തര മന്ത്രാലയ ത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എമിറേറ്റു കളിലെ പൊലീസ് ഓഫിസര്‍മാരും യോഗ ത്തില്‍ സംബന്ധിച്ചു. മയക്കു മരുന്ന് ഉപയോഗ ത്തിന്റെ അപകട ങ്ങള്‍ വിദ്യാര്‍ഥി കളിലും ചെറുപ്പക്കാരിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയം ബോധ വത്കരണം നടത്തുന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, നിയമം, പോലീസ്, യു.എ.ഇ., സാമൂഹ്യ സേവനം