അബുദാബി : കഴിഞ്ഞ വര്‍ഷം അബുദാബി യില്‍ അനധി കൃതമായി റോഡ് മുറിച്ചു കടന്നതിന് പിടി കൂടിയത് 52,020 പേരെ എന്ന്‍ അബുദാബി പോലീസ്.
കാല്‍ നട യാത്രക്കാര്‍ക്ക് പ്രാമുഖ്യം നല്‍കേണ്ട തായ സീബ്രാ ക്രോസിംഗ് പോലെയുള്ള സ്ഥല ങ്ങളില്‍ അത് നല്‍കാതിരുന്ന 8849 ഡ്രൈവര്‍മാരെയും കഴിഞ്ഞ വര്‍ഷം പിടി കൂടുക യുണ്ടായി.
കാല്‍ നട യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ അസ്ഥാനത്ത് കൂടി റോഡു മുറിച്ചു കടക്കുന്ന പ്രവണത കൂടി വരുന്നതായി അബുദാബി ട്രാഫിക് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ കേണല്‍ ജമാല്‍ സാലിം ആമിരി പറഞ്ഞു. ഇത്തരത്തില്‍ റോഡ് മുറിച്ച് കടക്കുന്നത് കൊണ്ടുണ്ടായ അപകടങ്ങളില്‍ പെട്ടവര്‍ക്ക് മരണം വരെ സംഭവി ച്ചിരുന്നു. ഈ കാരണം കൊണ്ടു തന്നെ ട്രാഫിക് വിഭാഗം, കാല്‍ നട യാത്ര ക്കാര്‍ ക്കായി ബോധ വത്കരണ ക്യാമ്പ യിനുകള്‍ നടത്തി ക്കൊണ്ടിരിക്കുക യാണ്.
ടണലുകള്‍, മേല്‍ പാലങ്ങള്‍, എന്നിവ യിലൂടെയും റോഡില്‍ പ്രത്യേകം വരയിട്ട് അടയാള പ്പെടുത്തിയ ഭാഗ ങ്ങള്‍ എന്നിവ യിലൂടെയും മാത്രമേ കാല്‍ നട യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കാവൂ എന്നും അല്‍ ആമിരി അറിയിച്ചു.
സ്‌കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവിട ങ്ങളില്‍ പരമാവധി വേഗത കുറച്ചു മാത്രമേ വാഹനങ്ങള്‍ ഓടിക്കാവൂ എന്ന് ഡ്രൈവര്‍ മാരോടും അല്‍ ആമിരി ആവശ്യപ്പെട്ടു.
അസ്ഥാനത്ത് റോഡ് മുറിച്ചു കടക്കുന്നത് പിടിക്ക പ്പെട്ടാല്‍ 200 ദിര്‍ഹ മാണ് പിഴ ചുമത്തുക. കാല്‍ നട യാത്ര ക്കാര്‍ക്ക് പരിഗണന നല്‍കേണ്ടതായ ഇടങ്ങളില്‍ അവരെ അവഗണിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍ മാര്‍ക്കുള്ള പിഴ 500 ദിര്‍ഹ മാണ്. മാത്രമല്ല ലൈസന്‍സില്‍ 6 ബ്ലാക് പോയിന്റു കളും രേഖപ്പെടുത്തും. പൊതു നിരത്തു കളില്‍ സംഭവി ക്കുന്ന ചെറിയ അപകട ങ്ങളെ തുടര്‍ന്ന് വാഹന ങ്ങള്‍ റോഡില്‍ നിന്നും മാറ്റാതെ ഗതാഗത തടസ്സം സൃഷ്ടിച്ചാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും.
സിഗ്നലു കളില്‍ കാല്‍ നട യാത്ര ക്കാര്‍ക്ക് പ്രത്യേകം വരയിട്ട് അടയാള പ്പെടു ത്തിയ ഭാഗത്ത് വാഹനം നിര്‍ത്തി യിട്ടാലും 500 ദിര്‍ഹം പിഴ ചുമത്തും.
ഗതാഗത തടസ്സം ഉണ്ടാകുന്ന തരത്തിലും കാല്‍ നട യാത്ര ക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലും വാഹനം നിര്‍ത്തി ഇടുന്നവര്‍ക്ക് 200 ദിര്‍ഹവും മൂന്ന് ബ്ലാക്ക് പോയിന്റുകളും പിഴ ചുമത്തും എന്നും കേണല്‍ ജമാല്‍ സാലിം ആമിരി അറിയിച്ചു.
– ഫോട്ടോക്ക് കടപ്പാട് : ഗള്‍ഫ് ന്യൂസ് ദിനപ്പത്രം