അബുദാബി : തലസ്ഥാന നഗരിയിലെ ധന വിനിമയ സ്ഥാപന ത്തില്‍ മോഷണം നടത്താനുള്ള സ്ത്രീയുടെ ശ്രമം വിഫലമായി.
നഗര ത്തിലെ ഒരു മണി എക്‌സ്‌ചേഞ്ചിലെ ജോലി ക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവര്‍ച്ച നടത്താന്‍ ശ്രമിച്ച സ്ത്രീ പോലീസ് പിടി യിലായി.
പാരമ്പരാഗത അറബി വേഷ ത്തില്‍ മുഖം മറച്ചും കൈ കളില്‍ ഗ്ലൌസ് ധരിച്ചു മാണ് ഈ സ്ത്രീ മണി എക്‌സ് ചേഞ്ചില്‍ കവര്‍ച്ച ക്കായി എത്തിയത് എന്ന് അബുദാബി പോലീസ് സി. ഐ. ഡി. വിഭാഗം കേണല്‍, ഡോക്ടര്‍ റാഷിദ് മുഹമ്മദ് ബൊര്‍ഷിദ് അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ ഈ സ്ത്രീ യു. എ. ഇ. യില്‍ അനധികൃത താമസ ക്കാരി യായിരുന്നു എന്നും ഇവര്‍ക്കുള്ള ഭീമമായ കടം വീട്ടാന്‍ വേണ്ടി യാണ് കവര്‍ച്ചക്ക് ഒരുങ്ങി യത് എന്നും ഇതിനായി ഷോപ്പിംഗ് മാളില്‍ നിന്നും വസ്ത്രവും കളിത്തോക്കും വാങ്ങി എന്നും പോലീസി നോട് തുറന്നു പറഞ്ഞു. കൂടാതെ സ്വയ രക്ഷക്കായി ഒരു കത്തിയും ഇവര്‍ കയ്യില്‍ കരുതിയിരുന്നു എന്നും പോലീസ് അറിയിച്ചു.
പരമ്പരാഗത അറബ് വസ്ത്ര ധാരണ രീതി കുറ്റകൃത്യത്തി നായി തെരഞ്ഞെടു ത്തത് അപലപനീയ മാണ് എന്നും യു. എ. ഇ. ലോക ത്തിലെ തന്നെ ഏറ്റവും സുരക്ഷിത മായ രാജ്യമാണ് എന്നും ഇത്തര ത്തിലുള്ള കുറ്റകൃത്യ ങ്ങള്‍ എന്ത് വില കൊടുത്തും ചെറുക്കുക തന്നെ ചെയ്യും എന്നും പോലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.