Sunday, December 7th, 2014

അമേരിക്കൻ അദ്ധ്യാപികയുടെ കൊലപാതകം : പ്രതി പിടിയിൽ

അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളിലെ വാഷ് റൂമില്‍ വെച്ച് അമേരിക്കന്‍ സ്വദേശിനി യായ യുവതിയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത തായി ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

ഷോപ്പിംഗ് മാളില്‍ യുവതി ആക്രമിക്കപ്പെടുന്ന സി. സി. ടി. വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. പോലീസിന്റെ നീക്ക ങ്ങള്‍ കൂടി ഉള്‍ പ്പെടുന്ന വീഡിയോ ദൃശ്യ ങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.

അബുദാബി യിലെ ഒരു കിന്റര്‍ ഗാര്‍ട്ടനില്‍ അദ്ധ്യാപി കയും രണ്ടു കുട്ടികളുടെ മാതാവുമായ 47 വയസ്സുള്ള ബലാസി റയാന്‍ ആണ് കൊല്ലപ്പെട്ടത്. 15 വര്‍ഷ ത്തോളമായി സ്‌കൂളില്‍ ജോലി ചെയ്തു വരുന്നു.

കൃത്യം നടന്ന ഉടന്‍ തന്നെ അന്വേഷണ ത്തിനായി ഉന്നത പോലീസ് ഉദ്യോഗ സ്ഥര്‍ രംഗത്തു വന്നു. പോലീസിന്റെ സമയോചിതമായ ഇട പെടലും കഠിന പരിശ്രമവും കൊണ്ടും രാവും പകലും നടത്തിയ അന്വേഷണ ത്തിനു ശേഷം പ്രതിയെ കണ്ടെ ത്തുക യായിരുന്നു.

38 വയസുള്ള യമൻ വംശജയായ സ്വദേശി സ്ത്രീ യാണ് അറസ്റ്റി ലായത്. കൊലപാതകം നടന്ന് 48 മണിക്കൂറിനകം ഇവരെ കസ്റ്റഡി യില്‍ എടുക്കാന്‍ കഴിഞ്ഞു. യുവതിയെ കുത്തി കൊലപ്പെടു ത്തിയ ശേഷം പ്രതി നഗര ത്തിലുള്ള അമേരിക്കന്‍ ഡോക്ടറുടെ വീട്ടില്‍ ബോംബ് സ്ഥാപിച്ചതായും തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി വീട് ഒഴിപ്പിക്കുകയും ബോംബ് നിര്‍വീര്യ മാക്കി യതായും മന്ത്രി അറിയിച്ചു. അമേരിക്കന്‍ ഡോക്ടറുടെ മകനാണ് ബോംബിനെ ക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കി യത്.

ഡോക്ടറുടെ മകന്‍ മഗ്‌രിബ് നിസ്‌കാര ത്തിന് പോകുമ്പോഴാണ് ബോംബ് ശ്രദ്ധയില്‍ പെട്ടത്. വെളുത്തവര്‍ എന്നും കറുത്തവര്‍ എന്നും ആളുകളെ വേര്‍ തിരിച്ച് കണ്ട് കൊല പാതകം നടത്തുക എന്ന താണ് ഇവരുടെ ലക്‌ഷ്യം എന്ന് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും നീതി നിര്‍വഹിക്കുന്ന തിലും യു എ ഇ എപ്പോഴും മുന്‍പന്തിയി ല്‍ ആയിരിക്കും എന്നും ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി കാര്‍ അലങ്കരി ക്കുന്ന കൂട്ട ത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ചു വെച്ചാണ് പ്രതി സഞ്ചരിച്ചത്. ആസൂത്രിത മായാണ് കൊലപാതകം നടത്തി യത് എന്ന് സി. സി. ടി. വി. യിലെ ദൃശ്യങ്ങള്‍ വ്യക്ത മാക്കുന്നു. തെളിവ് നശിപ്പിക്കാന്‍ പ്രതി വലിയ ശ്രമം നടത്തിയതായി പോലീസ് തിരിച്ചറി ഞ്ഞിട്ടുണ്ട്.

കേസ് അന്വേഷണ ത്തിന് കേണല്‍ ഉമൈദ് അല്‍ അഫ്‌റീത്ത്, കേണല്‍ റാശിദ് ബൂറശീദ് കേണല്‍ ഖാലിദ് അല്‍ ശംസി നേതൃത്വം നല്‍കി.

.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
« • സൗദി അറേബ്യ യില്‍ ‘ബയാന്‍ പേ’ ക്ക് അനുമതി : ഫിനാബ്ലർ പ്രവർത്തനം വ്യാപിപ്പിക്കുന്നു
 • ശിഹാബ് തങ്ങൾ അവാർഡ് : ശശി തരൂർ എം. പി. അബുദാബിയില്‍
 • അൽ അയാൻ എഫ്. സി. ചാമ്പ്യന്മാർ
 • സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്
 • രചനാ മത്സരം : സൃഷ്ടികൾ ക്ഷണിക്കുന്നു
 • ലുലുവിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് 7 വരെ
 • ഐ. ഐ. സി. – ശിഹാബ് തങ്ങള്‍ അവാര്‍ഡ് ശശി തരൂരിന്
 • റമദാൻ 2020 ഏപ്രിൽ 24 ന് തുടക്കമാവും
 • പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡ് : അപേക്ഷകൾ ക്ഷണിച്ചു
 • മലയാളി സമാജ ത്തിലെ എംബസ്സി സേവനങ്ങൾ 21ന്
 • സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു
 • ഫോസ കോളേജ് ഡേ ബ്രോഷർ പ്രകാശനം ചെയ്തു
 • പാം അക്ഷര തൂലിക കവിതാ പുരസ്കാര ങ്ങൾ സര്‍ഗ്ഗ സംഗമ ത്തില്‍ സമ്മാനിക്കും
 • പ്രവാസി ക്ഷേമ പദ്ധതി കൾ : കെ. വി. അബ്ദുൾ ഖാദറിന്റെ പ്രഭാഷണം
 • യുവ കലാ സന്ധ്യ : കാനം രാജേന്ദ്രന്‍ മുഖ്യ അതിഥി
 • ഇശൽ അറേബ്യ യുടെ ‘പാട്ടിന്റെ പാലാഴി 2020’ ശ്രദ്ധേയമായി
 • ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു
 • ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ്
 • പാം അക്ഷര തൂലിക കഥാ പുരസ്കാര സമര്‍പ്പണം മാര്‍ച്ച് ആറിന്
 • ഇസ്‌ലാമിക് സെന്റ റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine