അബുദാബി : കഴിഞ്ഞ രണ്ടു മാസത്തെ നിരീക്ഷണത്തിനും അന്വേഷണ ങ്ങള്‍ക്കും ഒടുവില്‍ കുപ്രസിദ്ധ മയക്കു മരുന്ന് മാഫിയ യിലെ 13 പേര്‍ അറസ്റ്റില്‍. ആന്റി നര്‍ക്കോട്ടിക് സെല്ലി ന്റെ നേതൃത്വത്തില്‍ അബുദാബി പോലീസ് നടത്തിയ റെയ്ഡി ലാണ് ഇവരെ വല യിലാക്കിയത്. അബുദാബി പൊലീസ് പുറ ത്തിറക്കിയ വാര്‍ത്താ ക്കുറിപ്പി ലാണ് ഇക്കാര്യം അറിയിച്ചത്.
54,000 ലഹരി ഗുളിക കളും 3.25 കിലോ ഹാഷിഷും അടക്കം വന്‍ തോതില്‍ മയക്കു മരുന്നും ഇവ രില്‍ നിന്ന് പിടിച്ചെടു ത്തിട്ടുണ്ട് എന്ന് ആന്റി നര്‍ക്കോട്ടിക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സായിദ് അല്‍ സുവൈദി വ്യക്തമാക്കി.
അബുദാബി പോലീസു മായി ചേര്‍ന്നു നടത്തിയ കൃത്യ മായ അന്വേഷണ ങ്ങളാണ് പ്രതികളെ കുരുക്കാന്‍ സഹായിച്ചത്. വിദ്യാര്‍ ത്ഥികളും ചെറുപ്പ ക്കാരും അട ക്കമുള്ള വര്‍ ഇത്തരം മാഫിയ കളുടെ ഇര യാ വാ റു ണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകട കരമായ രീതി യിലുള്ള കുട്ടി കളുടെ പോക്കു തടയാനുള്ള പ്രാഥമിക ശ്രമങ്ങള്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നാണ് ഉണ്ടാ വേണ്ടത് എന്നും ലഹരി ഉപയോഗവും വിതരണ വുമായി ബന്ധ പ്പെട്ട വിവര ങ്ങളും പ്രവര്‍ത്തന ങ്ങളും ശ്രദ്ധ യില്‍ പ്പെട്ടാല്‍ മുക്കാഫി സെന്റര്‍ നമ്പരായ 800 444 ല്‍ വിളിച്ച് വിവരം അറി യിക്കണം എന്നും കേണല്‍ അല്‍ സുവൈദി ആവശ്യപ്പെട്ടു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, കുറ്റകൃത്യം, പോലീസ്, യു.എ.ഇ.