അബുദാബി : ബനിയാസില്‍ വ്യാജ മെഡിക്കല്‍ ലീവ് ലെറ്ററു കള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തിരുന്ന ടൈപ്പിംഗ് സെന്റര്‍ പോലീസ് അടച്ചു പൂട്ടി. നൂതന സോഫ്‌റ്റ് വെയറുകള്‍ ഉപയോ ഗിച്ച്, ടൈപ്പിംഗ് സെന്റര്‍ നടത്തിപ്പുകാരായ രണ്ടു പേരാണ് 50 ദിര്‍ഹം നിരക്കില്‍ ലീവ് ലെറ്ററു കള്‍ തയ്യാറാക്കി നല്‍കി യത്.
പിടി യിലായ രണ്ടു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരനും ഒരാള്‍ ബംഗാളി യുമാണ് എന്ന് സി. ഐ. ഡി. വകുപ്പ് തലവന്‍ കേണല്‍ റാഷിദ് മുഹമ്മദ് ബുര്‍ഷിദ് പറഞ്ഞു.
രഹസ്യ വിവരത്തെ ത്തുടര്‍ന്ന് നടത്തിയ പരിശോധന യിലാണ് പ്രതി കള്‍ വലയില്‍ ആയത് എന്ന് സി. ഐ. ഡി. വകുപ്പിലെ ‘ഓര്‍ഗനൈസ്ഡ് ക്രൈം’ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് കേണല്‍ താഹിര്‍ അല്‍ ദാഹിരി വ്യക്തമാക്കി. ഇത്തരം വ്യാജന്മാരെ പ്രോത്സാഹി പ്പിക്കരുത് എന്നും അദ്ദേഹം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, യു.എ.ഇ., സാമൂഹ്യ സേവനം