അബുദാബി : സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധി പ്പിക്കുകയും അടിയന്തര സാഹചര്യ ങ്ങളില്‍ കുറഞ്ഞ സമയ ത്തിനു ള്ളില്‍ പ്രതികരി ക്കുകയും അപകട സ്ഥല ങ്ങളില്‍ കൃത്യ സമയത്ത് തന്നെ എത്തുകയും ചെയ്യുക എന്നിങ്ങനെ യുള്ള ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തി തലസ്ഥാന എമിരേറ്റിലെ എല്ലാ സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളും സ്മാര്‍ട്ട് ആകുന്ന പദ്ധതിക്ക് തുടക്ക മായി.
ഖുബൈസാത്ത് സിവില്‍ ഡിഫന്‍സ് സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയക്ടറേറ്റ് ഓപറേഷന്‍സ് റൂമില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്നന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സിവില്‍ സ്റ്റേഷനുകളുടെ തയാറെടുപ്പു കളും പ്രവര്‍ത്തന ശേഷിയും വര്‍ധിപ്പിക്കുകയും വിവിധ സംഭവ ങ്ങളില്‍ അനുയോജ്യമായ രീതിയില്‍ പ്രതികരി ക്കുകയും ഓപറേഷന്‍സ് റൂമില്‍ നിന്നുള്ള നിയന്ത്രണ ങ്ങള്‍ കാര്യ ക്ഷമ മാക്കുകയും ചെയ്യുക എന്ന ലക്ഷ്യ ത്തോ ടെ യാണ് പദ്ധതി നടപ്പാക്കുന്നത്.
സ്മാര്‍ട്ട് സിവില്‍ ഡിഫന്‍സ് സ്റ്റേഷന്‍ സംവിധാനവും അപകട സന്ദേശ ങ്ങളോട് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ പ്രതികരി ക്കുന്നത് എങ്ങിനെ എന്നും ശൈഖ് സൈഫ് ബിന്‍ സായിദ് പരിശോധിച്ചു.
ആദ്യ ഘട്ട ത്തില്‍ തലസ്ഥാനത്തെ 23 സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളിലാണ് സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നത്. രണ്ടാം ഘട്ട ത്തില്‍ അല്‍ ഐനി ലെയും പശ്ചിമ മേഖല യിലെയും സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളില്‍ ഈ സംവിധാനം നടപ്പാക്കും.
അപകടമോ തീപിടി ത്തമോ സംബന്ധിച്ച വിവരം കണ്ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ ഇലക്ട്രോണിക്കലി ആ പ്രദേശ ത്തിന് സമീപത്തുള്ള സിവില്‍ ഡിഫന്‍സ് സ്റ്റേഷനില്‍ വിവരം ലഭിക്കും. സൈറണ്‍ ശബ്ദം, പാസേജുകളിലെയും പാര്‍ക്കിങ് സ്ഥല ങ്ങളിലെയും ലൈറ്റുകള്‍ എന്നിവ സിസ്റ്റം വഴി പ്രവര്‍ത്തി ക്കുകയും ചെയ്യും എന്നും പദ്ധതിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് എക്സിക്യൂട്ടീവ് ഫെഡറല്‍ സിവില്‍ ഡിഫന്‍സ് സെക്ടര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.
മേജര്‍ ജനറല്‍ ഡോ. നാസര്‍ ലക്റെബാനി അല്‍ നുഐമി, മേജര്‍ ജനറല്‍ അഹമ്മദ് നാസര്‍ അല്‍ റൈസി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.