Monday, July 13th, 2015

സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി

ghost-in-reem-island-death-sentence-for-reem-island-killer-ePathram
അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളില്‍ അമേരിക്കന്‍ സ്വദേശിനി യായ അദ്ധ്യാപികയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കിയ തായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്തു.

അൽ റീം ഗോസ്റ്റ് എന്ന്‍ വാര്‍ത്താ മാധ്യമ ങ്ങള്‍ വിശേഷിപ്പിച്ച യു. എ. ഇ. സ്വദേശിനി അലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷിമി എന്ന യുവതി യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ വധ ശിക്ഷ ക്ക് വിധേയ യാക്കിയത്.

സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷൻ അറ്റോർണി ജനറൽ അഹ്മദ് അൽ ധൻഹാനിയാണ് ഇക്കാര്യം അറിയിച്ചത്. യു. എ. ഇ. ഫെഡറല്‍ സുപ്രീം കോടതി കഴിഞ്ഞ മാസം അവസാന മാണ് വധ ശിക്ഷ വിധിച്ചത്. ഫെഡറല്‍ സുപ്രീം കോടതി വിധിക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി യതിനെ തുടർന്ന് വധ ശിക്ഷ നടപ്പാ ക്കുക യായിരുന്നു. യു. എ. ഇ.യിൽ ആദ്യ മായാണു ഒരു വനിതയ്ക്കു വധ ശിക്ഷ നല്‍കുന്നത്.

ibolya-ryan-reem-murder-case-ePathram

കൊല്ലപ്പെട്ട അമേരിക്കന്‍ അദ്ധ്യാപിക ഇബോല്യാ റയാന്‍


2014 ഡിസംബര്‍ ഒന്നിന് അല്‍ റീം ഐലന്റിലെ ബോട്ടിക് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ വാഷ് റൂമില്‍ വെച്ച് ഇബോല്യാ റയാന്‍ എന്ന അമേരിക്കന്‍ സ്വദേശി യായ അദ്ധ്യാപിക യെ അലാ ബദര്‍ കുത്തി ക്കൊല പ്പെടുത്തുക യായിരുന്നു. തികച്ചും ആസൂത്രിത മായാണ് സാമൂഹിക സുരക്ഷിത ത്വത്തെ വെല്ലു വിളിച്ച് പ്രതി കൊലപാതകം നടത്തിയത്.

പൊതു ജന ങ്ങള്‍ക്കു സുരക്ഷിതത്വ ഭീഷണി, ജീവ ഹാനി ഉണ്ടാക്കൽ, സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തൽ, സോഷ്യല്‍ മീഡിയ യിലൂടെ തീവ്രവാദ ആശയ ങ്ങള്‍ പ്രചരിപ്പിച്ചു എന്നു തുടങ്ങി ഗുരുതര മായ എട്ടു കുറ്റ ങ്ങളാണു പ്രോസിക്യൂഷന്‍ പ്രതി ക്കെതിരെ കണ്ടെത്തിയത്.

വ്യാജ പേരിൽ നിർമ്മിച്ച ഇ – മെയിൽ ഉപയോഗിച്ച് രാജ്യാന്തര തീവ്രവാദ സംഘടന കളുമായി ബന്ധപ്പെട്ടു. രാജ്യത്തെ അപകീർത്തി പ്പെടുത്തുന്ന തിനായി ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങളും മുദ്രകളും ഉൾപ്പെടുത്തി. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ഫണ്ട് ശേഖരിച്ച് വിതരണം ചെയ്തു തുടങ്ങിയവ യാണ് മറ്റു പ്രധാന കുറ്റങ്ങൾ.

രാജ്യത്തിന്റെ സൽപ്പേരിനെയും ഭദ്രതയെയും തകിടം മറിക്കുക എന്നതാ യിരുന്നു പ്രതിയുടെ ലക്ഷ്യം. രാജ്യത്തു സുരക്ഷിതത്വവും ഭദ്രതയും സുസ്‌ഥിരത യും അഖണ്ഡത യും നില നിൽക്കും.  പരസ്‌പര ബന്ധത്തിനും സാമൂഹിക സമാധാന ത്തിനും രാജ്യം ഉത്തമ മാതൃക യായി രിക്കു മെന്നും വിധി പ്രസ്താ വിച്ചു കൊണ്ട് ജഡ്‌ജി ഫലാഹ് അൽ ഹാജിരി ചൂണ്ടിക്കാട്ടി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , ,

Comments are closed.


«
«



  • സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം : ചെറുകഥകൾ ക്ഷണിക്കുന്നു
  • സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • വിമാന യാത്രാ നിരക്ക് വർദ്ധന : ഡൽഹി ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ
  • ബുർജീൽ ക്ലിനിക്ക് അബുദാബി സായിദ് എയർ പോർട്ടിൽ തുറന്നു
  • പെൻ ടു പേപ്പർ : ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗം ശില്പ ശാല
  • അബുദാബിയിലെ റോഡിന് മലയാളിയുടെ പേര് നല്‍കി യു. എ. ഇ. സർക്കാർ
  • ചിന്മയ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
  • അജ്മാന്‍- അബുദാബി ബസ്സ് സർവ്വീസ് ആരംഭിച്ചു
  • മെഹ്ഫിൽ ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine