അബുദാബി : അമിത വേഗവും ഗതാഗത നിയമ ലംഘനങ്ങളും പിടിക്കാന്‍ സ്ഥാപിച്ച ഗതാ ഗത വകുപ്പിന്റെ ക്യാമറയില്‍ റമദാന്‍ മാസത്തില്‍ മാത്രം കുടുങ്ങിയത് 2209 വാഹന ങ്ങൾ എന്ന്‍ ഗതാഗത വകുപ്പ്.
മിക്ക വാഹനങ്ങളും ഇന്റര്‍ചെയ്ഞ്ചു കളിലെ സിഗ്‌നലു കളാണു മുറിച്ചു കടക്കുന്നത്. ഇവിടെ സ്ഥാപിച്ച ക്യാമറകള്‍ ചുവപ്പു സിഗ്‌നല്‍ മുറിച്ചു കടക്കുന്നതു മാത്ര മല്ല മറ്റു നിയമ ലംഘന ങ്ങളും പിടി കൂടും. കാല്‍ നട യാത്രക്കാര്‍ക്കു കടക്കാനായി പ്രത്യേകം അടയാള പ്പെടുത്തിയ ഭാഗത്തു നിര്‍ത്തി യിടുന്ന വാഹന ങ്ങളും ക്യാമറ യില്‍ കുടുങ്ങും.
ഓറഞ്ചു സിഗ്നല്‍ ലൈറ്റ് കത്തിയാല്‍ വളരെ മുന്‍ കരുതലോടെ സിഗ്‌നലു കളില്‍ എത്തേ ണ്ടതായ വാഹന ങ്ങള്‍, ചുവപ്പു സിഗ്‌നല്‍ നോക്കാതെ പായുന്നതും ഇതു മൂലം സ്വന്തം ജീവനും നിരപരാധി കളുടെ ജീവനു കളുമാണ് നഷ്ടപ്പെടുക എന്നുള്ളതും വാഹനം ഓടിക്കുന്നവര്‍ ഓര്‍ക്കണം എന്ന് ഗതാഗത വകുപ്പിലെ ട്രാഫിക് കേസ് വകുപ്പു തലവന്‍ ലഫ്. കേണല്‍ സാലിം അല്‍ശഹി അറിയിച്ചു.
- pma