കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

January 12th, 2015

abudhabi-fog-in-2015-mist-ePathram
അബുദാബി : യു. എ. ഇ. യില്‍ അനുഭവ പ്പെടുന്ന ശക്തമായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങളിലും തുടരും എന്നും വാഹന ഗതാഗത ത്തിനു തടസ്സം ഉണ്ടാവും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

തലസ്ഥാന നഗരമായ അബുദാബിയിലും പരിസര പ്രദേശ ങ്ങളിലും കഴിഞ്ഞ ദിവസ ങ്ങളില്‍ ഉണ്ടായ മൂടല്‍ മഞ്ഞ് അടുത്ത ദിവസ ങ്ങളി ലും ശക്തമാകും എന്നും പൊതു ജന ങ്ങള്‍ കൂടുതല്‍ മുന്‍ കരുതലു കള്‍ എടുക്കണം എന്നും അബുദാബി പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ മൂടല്‍ മഞ്ഞു മൂലം ദൂരക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ നിരവധി വാഹന അപകട ങ്ങള്‍ ഉണ്ടായി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുക യും ചെയ്തു. തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞു ണ്ടായ താണ് അപകട ത്തിന് കാരണ മായത്. ഇത് വന്‍ ഗതാ ഗത ക്കുരുക്കിനും വഴി വെച്ചു.

പൊലീസിന്റെ തീവ്ര ശ്രമത്തെ തുടര്‍ന്നാണ് അധികം വൈകാതെ തന്നെ വാഹന ഗതാഗതം പുന സ്ഥാപി ക്കാനായി എന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടര്‍ കേണല്‍ ഹാമദ് നാസര്‍ അല്‍ ബലൂഷി അറിയിച്ചു.

കനത്ത മൂടല്‍ മഞ്ഞില്‍ അടിയന്തര ആസൂത്രണ നടപടി കള്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, റെസ്ക്യൂ ടീം എന്നിവ യുടെ സഹകരണ ത്തോടെ യാണ് അബുദാബി പൊലീസ് ഡയറക്ടറേറ്റ് നടപ്പി ലാക്കിയത്. മൂടല്‍ മഞ്ഞു ണ്ടായിട്ടും അമിത വേഗ ത്തില്‍ ഓടിച്ച താണ് അപകട ത്തിന് കാരണ മായതെന്ന് കണ്ടത്തെി യിട്ടുണ്ട്.

മഞ്ഞില്‍ ഡ്രൈവിംഗ് സുരക്ഷിതമല്ല എന്നു ബോധ്യപ്പെട്ടാല്‍ റോഡരി കില്‍ സുരക്ഷിത മായ പാര്‍ക്കിംഗ്ബേ കളില്‍ മാത്രം വാഹനം നിറുത്തി യിടുക യാണ് വേണ്ടത് എന്നും മഞ്ഞുള്ള പ്പോള്‍ കരുത ലോടെ വാഹനം ഓടിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട് എങ്കിലും പലരും ഇത് ഗൌനി ക്കാത്തത് പ്രശ്ന ങ്ങള്‍ രൂക്ഷ മാക്കുക യാണ്.

പ്രധാന ഹൈവേ കളിലും ഉള്‍ റോഡുകളിലും മോശം കാലാവസ്ഥ യില്‍ അതീവ ജാഗ്രത യോടെ വണ്ടി ഓടിക്കണം എന്നും ഡ്രൈവര്‍ മാരോട് പൊലീസ് അഭ്യര്‍ഥിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

December 18th, 2014

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : പൊതു ജന ങ്ങള്‍ക്ക് പുതിയ ആശയ ങ്ങള്‍ അവതരി പ്പിക്കാന്‍ ഉതകുന്ന തര ത്തില്‍ യു. എ. ഇ.  ആഭ്യന്തര മന്ത്രാലയ ത്തിന്റെ പുതിയ വെബ്‌ സൈറ്റ് ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര മന്ത്രാലയ ത്തിന്റെയും പോലീസ് സേന യുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും വിധത്തി ലാണ് വെബ്‌ സൈറ്റ് ഒരുക്കിയിരിക്കുന്നത് എന്ന് സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി നുഐമി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

അമേരിക്കൻ അദ്ധ്യാപികയുടെ കൊലപാതകം : പ്രതി പിടിയിൽ

December 7th, 2014

അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളിലെ വാഷ് റൂമില്‍ വെച്ച് അമേരിക്കന്‍ സ്വദേശിനി യായ യുവതിയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത തായി ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

ഷോപ്പിംഗ് മാളില്‍ യുവതി ആക്രമിക്കപ്പെടുന്ന സി. സി. ടി. വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. പോലീസിന്റെ നീക്ക ങ്ങള്‍ കൂടി ഉള്‍ പ്പെടുന്ന വീഡിയോ ദൃശ്യ ങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.

അബുദാബി യിലെ ഒരു കിന്റര്‍ ഗാര്‍ട്ടനില്‍ അദ്ധ്യാപി കയും രണ്ടു കുട്ടികളുടെ മാതാവുമായ 47 വയസ്സുള്ള ബലാസി റയാന്‍ ആണ് കൊല്ലപ്പെട്ടത്. 15 വര്‍ഷ ത്തോളമായി സ്‌കൂളില്‍ ജോലി ചെയ്തു വരുന്നു.

കൃത്യം നടന്ന ഉടന്‍ തന്നെ അന്വേഷണ ത്തിനായി ഉന്നത പോലീസ് ഉദ്യോഗ സ്ഥര്‍ രംഗത്തു വന്നു. പോലീസിന്റെ സമയോചിതമായ ഇട പെടലും കഠിന പരിശ്രമവും കൊണ്ടും രാവും പകലും നടത്തിയ അന്വേഷണ ത്തിനു ശേഷം പ്രതിയെ കണ്ടെ ത്തുക യായിരുന്നു.

38 വയസുള്ള യമൻ വംശജയായ സ്വദേശി സ്ത്രീ യാണ് അറസ്റ്റി ലായത്. കൊലപാതകം നടന്ന് 48 മണിക്കൂറിനകം ഇവരെ കസ്റ്റഡി യില്‍ എടുക്കാന്‍ കഴിഞ്ഞു. യുവതിയെ കുത്തി കൊലപ്പെടു ത്തിയ ശേഷം പ്രതി നഗര ത്തിലുള്ള അമേരിക്കന്‍ ഡോക്ടറുടെ വീട്ടില്‍ ബോംബ് സ്ഥാപിച്ചതായും തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി വീട് ഒഴിപ്പിക്കുകയും ബോംബ് നിര്‍വീര്യ മാക്കി യതായും മന്ത്രി അറിയിച്ചു. അമേരിക്കന്‍ ഡോക്ടറുടെ മകനാണ് ബോംബിനെ ക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കി യത്.

ഡോക്ടറുടെ മകന്‍ മഗ്‌രിബ് നിസ്‌കാര ത്തിന് പോകുമ്പോഴാണ് ബോംബ് ശ്രദ്ധയില്‍ പെട്ടത്. വെളുത്തവര്‍ എന്നും കറുത്തവര്‍ എന്നും ആളുകളെ വേര്‍ തിരിച്ച് കണ്ട് കൊല പാതകം നടത്തുക എന്ന താണ് ഇവരുടെ ലക്‌ഷ്യം എന്ന് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും നീതി നിര്‍വഹിക്കുന്ന തിലും യു എ ഇ എപ്പോഴും മുന്‍പന്തിയി ല്‍ ആയിരിക്കും എന്നും ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി കാര്‍ അലങ്കരി ക്കുന്ന കൂട്ട ത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ചു വെച്ചാണ് പ്രതി സഞ്ചരിച്ചത്. ആസൂത്രിത മായാണ് കൊലപാതകം നടത്തി യത് എന്ന് സി. സി. ടി. വി. യിലെ ദൃശ്യങ്ങള്‍ വ്യക്ത മാക്കുന്നു. തെളിവ് നശിപ്പിക്കാന്‍ പ്രതി വലിയ ശ്രമം നടത്തിയതായി പോലീസ് തിരിച്ചറി ഞ്ഞിട്ടുണ്ട്.

കേസ് അന്വേഷണ ത്തിന് കേണല്‍ ഉമൈദ് അല്‍ അഫ്‌റീത്ത്, കേണല്‍ റാശിദ് ബൂറശീദ് കേണല്‍ ഖാലിദ് അല്‍ ശംസി നേതൃത്വം നല്‍കി.

.

- pma

വായിക്കുക: , ,

Comments Off on അമേരിക്കൻ അദ്ധ്യാപികയുടെ കൊലപാതകം : പ്രതി പിടിയിൽ

വാഹന അപകടം: തിരുവനന്തപുരം സ്വദേശിക്ക് 66 ലക്ഷം രൂപ നഷ്ട പരിഹാരം

December 2nd, 2014

accident-epathram

അജ്മാന്‍ : വാഹന അപകടത്തില്‍ പരുക്ക് പറ്റിയ തിരുവനന്ത പുരം ചെറുവൈക്കല്‍ സ്വദേശി സുരേഷ് കുമാറിന് നാലു ലക്ഷം ദിര്‍ഹം (ഉദ്ദേശം 66ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ട പരിഹാര മായി നല്‍കാന്‍ അജ്മാന്‍ കോടതി വിധി.

അജ്മാന്‍ ജറഫില്‍ 2012 ജനുവരി യിലാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശി മനോജ് മധു സൂധനന്‍ ഓടിച്ച വാഹന ത്തില്‍ സിറിയന്‍ സ്വദേശി അഹമ്മദ് സിദ്ദിഖിന്‍െറ വാഹനം ഇടിക്കുക യായിരുന്നു.

മനോജ് ഓടിച്ച വാഹനം ഉള്‍ റോഡില്‍നിന്നും മെയിന്‍ റോഡി ലേക്ക് പ്രവേശിച്ച പ്പോള്‍ അഹമ്മദ് സിദ്ദിഖിന്‍െറ വാഹനം വന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകട ത്തില്‍ ബംഗ്ളാദേശ് സ്വദേശി മുബാറക്ക് സിറാജ് മരണ പ്പെടുകയും സുരേഷ് കുമാറിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അശ്രദ്ധയും അമിത വേഗത യുമാണ് അപകട കാരണം ആയി കോടതി യുടെ കണ്ടത്തല്‍.

ഗുരുതര മായി പരുക്കേറ്റ സുരേഷ് കുമാറിന്‍െറ ബന്ധുക്കളും സുഹൃത്തു ക്കളും കേസ് നടത്തിപ്പിനായി അലി ഇബ്രാഹീം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടര്‍ന്ന് നഷ്ട പരിഹാര ത്തിനായി അജ്മാന്‍ കോടതി യില്‍ അല്‍ ഫുജൈറ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തു.

salam-pappinisseri-epathramസലാം പാപ്പിനിശ്ശേരി

അശ്രദ്ധയും അമിത വേഗതയും ട്രാഫിക് നിയമ ങ്ങളുടെ ലംഘനവും മൂല മാണ് അപകടം ഉണ്ടായത്. അതു കൊണ്ട് ഭീമമായ നഷ്ട പരിഹാര തുക നല്‍കേണ്ട തില്ല എന്നുമായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം. ഇത് തള്ളിയ കോടതി നാലു ലക്ഷം ദിര്‍ഹം നഷ്ട പരിഹാരമായി നല്‍കാന്‍ വിധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍

December 1st, 2014

uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനു മാര്‍ഗ നിര്‍ദേശ ങ്ങള്‍ അബുദാബി പോലീസ് പുറത്തിറക്കി. ഈ മാര്‍ഗ നിര്‍ദേശ ങ്ങളും ട്രാഫിക് നിയമ ങ്ങളും പാലിച്ചു കൊണ്ടാ യിരിക്കണം ആഘോഷ ച്ചടങ്ങു കള്‍ സംഘടി പ്പിക്കേണ്ടത്.

മറ്റുള്ള വരുടെ ശരീര ത്തിലേയ്ക്കു സ്പ്രേ പ്രയോഗവും ലായനികള്‍ തെളിക്കുന്നതും വാഹന ത്തിന്‍െറ നിറം മാറ്റുന്നതും നിശ്ചിത പരിധി യില്‍ അധികം ആളുകളെ കയറ്റുകയോ പൊതു നിരത്തില്‍ വാഹനം നിര്‍ത്തി ആളുകളെ കയറ്റിറക്കം നടത്തുകയോ ചെയ്യുന്നത് നിരോധി ച്ചിട്ടുണ്ട്.

നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ദേശീയ ദിന ആഘോഷം കുറ്റമറ്റ താക്കാനും വേണ്ടി ”43- ആം ദേശീയ ദിനം നിയമ ലംഘനങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ആഘോഷിക്കും” എന്ന ശീര്‍ഷക ത്തില്‍ അബുദാബി പോലീസും ഗതാഗത വകുപ്പും ആഘോഷ ദിന ങ്ങളില്‍ നിരത്തു കള്‍ നിരീക്ഷിക്കും.

ആഘോഷ ത്തിനു മാറ്റു കൂട്ടു വാനായി വാഹന ങ്ങള്‍ അണിയിച്ച് ഒരുക്കുവാന്‍ അധി കൃതര്‍ അനുമതി നല്‍കി യിട്ടുണ്ട് എങ്കിലും പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന വിധ ത്തിലുള്ള രീതി യില്‍ ആഘോഷ ങ്ങളില്‍ ഏര്‍പ്പെടരുത് എന്ന മുന്നറിയിപ്പു മായിട്ടാണ് വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പുറത്തിറക്കിയത്.

മര്യാദ കള്‍ക്ക് വിരുദ്ധ മായ വാചക ങ്ങളോ ചിത്രങ്ങളോ വാഹന ത്തില്‍ പതിക്കാന്‍ പാടില്ല. വാഹന ങ്ങളുടെ വശങ്ങളിലുള്ള ചില്ലു കളിലൂടെ ആളുകള്‍ പുറത്തേക്ക് തല ഇടുന്നതും ഇറങ്ങുന്നതും നിയമ ലംഘന മാണ്. പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ഏതു നിയമ ലംഘനങ്ങളും ഗൌരവ ത്തോടെ കാണും എന്നും ഇങ്ങിനെ ചെയ്യുന്ന വാഹന ങ്ങള്‍ ഒരു മാസ ത്തേ യ്ക്കു പിടിച്ചെടുക്കുകയും രണ്ടായിരം ദിര്‍ഹം പിഴ ഈടാക്കുകയും നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ മാരുടെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ മാര്‍ക്ക് ചെയ്യും എന്നും അബൂദാബി ട്രാഫിക് പട്രോളിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖമീസ് ഇസ്ഹാഖ് മുഹമ്മദ് അറിയിച്ചു.

വാഹന ങ്ങളുടെ മത്സരിച്ചുള്ള ഓട്ടം, ചുവപ്പ് സിഗ്നല്‍ മറി കടന്നോടുക, വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുക തുടങ്ങിയവയും നിയമ ലംഘന ങ്ങളില്‍ ഉള്‍പ്പെടുമെന്ന് പോലീസ് പത്ര ക്കുറിപ്പില്‍ പറയുന്നു.

അപകട കര മായ നിയമ ലംഘന ങ്ങളെ കുറിച്ചു ള്ള വിവരങ്ങള്‍ വാഹന ത്തിന്‍െറ ചിത്രവും നമ്പറും അടക്കം യു. എ. ഇ. ഗവന്മേന്റ് സൈറ്റിലോ അബുദാബി ഇ- ഗവന്മേന്റ്റ് സൈറ്റി ലോ സന്ദര്‍ശിച്ച്  ‘സിറ്റി ഗാര്‍ഡ് ‘ എന്ന ആപ്പ് വഴി പൊതു ജന ങ്ങള്‍ക്കും പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഗതാഗത വകുപ്പ് തയ്യാരാക്കിയിടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍


« Previous Page« Previous « മതത്തോടൊപ്പം രാജ്യത്തെയും സ്‌നേഹിക്കണം : കാന്തപുരം
Next »Next Page » ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്. ആശുപത്രിക്ക് »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine