റിയാദ്: സൗദി അറേബ്യ യുടെ പുതിയ ഭരണാധികാരിയായി കിരീട അവകാശിയും പ്രതിരോധ മന്ത്രി യുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ഥാനമേറ്റെടുത്തു.
20ആാമത്തെ വയസ്സിൽ റിയാദ് ഗവര്‍ണർ ആയിട്ടാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അധികാര ത്തിൽ എത്തുന്നത്. 48 വര്‍ഷമായി റിയാദ് പ്രവിശ്യാ ഗവര്‍ണർ ആയിരുന്ന സല്‍മാന്‍ രാജകുമാരന്‍, 2011ലാണ് രാജ്യത്തെ പ്രതി രോധ മന്ത്രിയായി ചുമതല ഏറ്റെടുത്തത്.
സല്‍മാന്‍െറ ഭരണ കാലത്താണ് റിയാദിനെ പുരോഗതി യുടെ പാത യില്‍ എത്തിച്ചത്. രാജ്യത്ത് സന്ദര്‍ശന ത്തിന് എത്തുന്ന വി. ഐ. പി. കള്‍ക്കു മികച്ച താമസ സൗകര്യ ങ്ങള്‍ ഒരുക്കിയും വിദേശ നിക്ഷേപ ങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയും അന്താരാഷ്ട്ര തല ത്തില്‍ അറിയ പ്പെടുന്ന ഭരണാധികാരി യായി സല്‍മാന്‍ മാറി. അംബര ചുംബി കളായ കെട്ടിട ങ്ങള്‍, സര്‍വ കലാ ശാലകള്‍, പാശ്ചാത്യ ഭക്ഷണ ശാലകള്‍ എന്നിവ സ്ഥാപിച്ചു കൊണ്ട് റിയാദിനെ കൂടുതല്‍ ജന നിബിഡ മാക്കിയത്.
സൗദി അറേബ്യയുടെ സ്ഥാപകനും ആദ്യ ഭരണാധി കാരിയുമായ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഇരുപത്തി അഞ്ചാമത്തെ മകനാണ് സല്‍മാന്‍. 1935 ഡിസംബര്‍ 31 ന് ജനിച്ച സല്‍മാനും സഹോദരങ്ങളും സൗദിരി സെവന്‍ എന്നാണ് അറിയപ്പെടുന്നത്. ഹസ്സ ബിന്‍ അഹമ്മദ് അല്‍ സൗദെരി യാണ് ഇവരുടെ മാതാവ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: saudi, സൗദി അറേബ്യ