ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍

December 1st, 2014

uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനു മാര്‍ഗ നിര്‍ദേശ ങ്ങള്‍ അബുദാബി പോലീസ് പുറത്തിറക്കി. ഈ മാര്‍ഗ നിര്‍ദേശ ങ്ങളും ട്രാഫിക് നിയമ ങ്ങളും പാലിച്ചു കൊണ്ടാ യിരിക്കണം ആഘോഷ ച്ചടങ്ങു കള്‍ സംഘടി പ്പിക്കേണ്ടത്.

മറ്റുള്ള വരുടെ ശരീര ത്തിലേയ്ക്കു സ്പ്രേ പ്രയോഗവും ലായനികള്‍ തെളിക്കുന്നതും വാഹന ത്തിന്‍െറ നിറം മാറ്റുന്നതും നിശ്ചിത പരിധി യില്‍ അധികം ആളുകളെ കയറ്റുകയോ പൊതു നിരത്തില്‍ വാഹനം നിര്‍ത്തി ആളുകളെ കയറ്റിറക്കം നടത്തുകയോ ചെയ്യുന്നത് നിരോധി ച്ചിട്ടുണ്ട്.

നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ദേശീയ ദിന ആഘോഷം കുറ്റമറ്റ താക്കാനും വേണ്ടി ”43- ആം ദേശീയ ദിനം നിയമ ലംഘനങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ആഘോഷിക്കും” എന്ന ശീര്‍ഷക ത്തില്‍ അബുദാബി പോലീസും ഗതാഗത വകുപ്പും ആഘോഷ ദിന ങ്ങളില്‍ നിരത്തു കള്‍ നിരീക്ഷിക്കും.

ആഘോഷ ത്തിനു മാറ്റു കൂട്ടു വാനായി വാഹന ങ്ങള്‍ അണിയിച്ച് ഒരുക്കുവാന്‍ അധി കൃതര്‍ അനുമതി നല്‍കി യിട്ടുണ്ട് എങ്കിലും പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന വിധ ത്തിലുള്ള രീതി യില്‍ ആഘോഷ ങ്ങളില്‍ ഏര്‍പ്പെടരുത് എന്ന മുന്നറിയിപ്പു മായിട്ടാണ് വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പുറത്തിറക്കിയത്.

മര്യാദ കള്‍ക്ക് വിരുദ്ധ മായ വാചക ങ്ങളോ ചിത്രങ്ങളോ വാഹന ത്തില്‍ പതിക്കാന്‍ പാടില്ല. വാഹന ങ്ങളുടെ വശങ്ങളിലുള്ള ചില്ലു കളിലൂടെ ആളുകള്‍ പുറത്തേക്ക് തല ഇടുന്നതും ഇറങ്ങുന്നതും നിയമ ലംഘന മാണ്. പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ഏതു നിയമ ലംഘനങ്ങളും ഗൌരവ ത്തോടെ കാണും എന്നും ഇങ്ങിനെ ചെയ്യുന്ന വാഹന ങ്ങള്‍ ഒരു മാസ ത്തേ യ്ക്കു പിടിച്ചെടുക്കുകയും രണ്ടായിരം ദിര്‍ഹം പിഴ ഈടാക്കുകയും നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ മാരുടെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ മാര്‍ക്ക് ചെയ്യും എന്നും അബൂദാബി ട്രാഫിക് പട്രോളിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖമീസ് ഇസ്ഹാഖ് മുഹമ്മദ് അറിയിച്ചു.

വാഹന ങ്ങളുടെ മത്സരിച്ചുള്ള ഓട്ടം, ചുവപ്പ് സിഗ്നല്‍ മറി കടന്നോടുക, വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുക തുടങ്ങിയവയും നിയമ ലംഘന ങ്ങളില്‍ ഉള്‍പ്പെടുമെന്ന് പോലീസ് പത്ര ക്കുറിപ്പില്‍ പറയുന്നു.

അപകട കര മായ നിയമ ലംഘന ങ്ങളെ കുറിച്ചു ള്ള വിവരങ്ങള്‍ വാഹന ത്തിന്‍െറ ചിത്രവും നമ്പറും അടക്കം യു. എ. ഇ. ഗവന്മേന്റ് സൈറ്റിലോ അബുദാബി ഇ- ഗവന്മേന്റ്റ് സൈറ്റി ലോ സന്ദര്‍ശിച്ച്  ‘സിറ്റി ഗാര്‍ഡ് ‘ എന്ന ആപ്പ് വഴി പൊതു ജന ങ്ങള്‍ക്കും പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഗതാഗത വകുപ്പ് തയ്യാരാക്കിയിടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍

അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍

September 24th, 2014

abudhabi-police-warning-misusing-social-media-ePathram
അബുദാബി : ഒാണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ്, കുട്ടികളെ വ്യക്തിഹത്യ നടത്തുക, അവഹേളനം, കവര്‍ച്ച, ബ്ലാക്ക് മെയിലിംഗ്, ഇന്റര്‍നെറ്റ് വഴി രഹസ്യം ചോര്‍ത്തല്‍, സോഷ്യല്‍ മീഡിയ കള്‍ വഴിയുള്ള കയ്യേറ്റം തുടങ്ങിയ വിവിധ കേസുകളായി 2013 ജനുവരി മുതല്‍ ഈ വര്‍ഷം ജൂലായ്‌ വരെ യുള്ള പത്തൊന്‍പതു മാസ ത്തിനിടെ അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.

ഇതില്‍ കൂടുതലും കുട്ടികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 179 എണ്ണം കഴിഞ്ഞ വര്‍ഷം ലഭിച്ചതാണ്. ഇക്കൊല്ലം ജൂലൈ വരെ മാത്രം 150 കേസുകള്‍ പൊലീസിനു ലഭിച്ചു. ഈ കേസു കളുടെ അന്വേഷണ ത്തിനായി 6795 കംപ്യൂട്ടറുകളും സാങ്കേതിക ഉപകരണങ്ങളും പരിശോധിച്ചു എന്നും അബുദാബി സി. ഐ. ഡി. ഡയറക്ടര്‍ കേണല്‍ ഡോക്ടര്‍ റാഷിദ് മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍

ട്രാഫിക് പിഴ തവണകളായി അടക്കാനുള്ള കാലാവധി നീട്ടി

September 21st, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : തവണകളായി ട്രാഫിക് പിഴകള്‍ അടക്കുന്ന തിനുള്ള കാലാവധി നവംബര്‍ 30 വരെ നീട്ടിയ തായി അബുദാബി പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. പൊതു ജന ങ്ങൾക്കുള്ള സൌകര്യ ങ്ങൾ കണക്കിൽ എടുത്തു കൊണ്ടാണ് അബുദാബി ഗതാഗത വകുപ്പു മായി സഹകരിച്ചു ട്രാഫിക് പോലീസ് ഈ സംവിധാനം ഒരുക്കിയിരി ക്കുന്നത്.

ട്രാഫിക് പിഴകള്‍ ഒന്നിച്ചു വരുമ്പോഴു ണ്ടായേ ക്കാവുന്ന ഭാരം ലഘൂകരിക്കു ന്നതിന്റെ ഭാഗ മായാ ണ് ജൂണ്‍ 1 മുതല്‍ ആഗസ്ത് 31 വരെ തവണ കളായി കുടിശ്ശിക അടയ്ക്കാന്‍ സൗകര്യം നല്‍കി യിരുന്നത്.

യു. എ. ഇ. യില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി ഗത വാഹന ങ്ങള്‍ക്കു മാത്ര മായിരിക്കും ഈ ഇളവ് ലഭി ക്കുക. എന്നാല്‍ ഒരൊറ്റ പിഴ മാത്രം അടക്കാനുള്ള വര്‍ക്ക് ഇത് ബാധക മാവില്ല. പിഴ അടക്കേണ്ടുന്ന തുക ആയിരം ദിര്‍ഹ മിനു മുകളില്‍ ഉള്ളതു മായിരിക്കണം.

അബുദാബി കൂടാതെ അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല കളിലും പിഴ അടക്കാന്‍ മൂന്നു മാസത്തെ ഇളവ് അവസരം കൂടി ലഭിക്കു മെന്നും ലൈസന്‍സ് പുതുക്കാനുള്ള വരും മറ്റും ഇളവ് കാലാവധി ഉപയോഗ പ്പെടുത്തി രേഖ കള്‍ ശരി യാക്കാന്‍ ശ്രമിക്കണ മെന്നും ട്രാഫിക് വിഭാഗം മേധാവി അറിയിച്ചു.

ഇനിയും തുക അടച്ചു തീര്‍ക്കാത്ത വര്‍ക്കും പുതുതായി പിഴ ലഭിച്ച വര്‍ക്കും പുതിയ തീരുമാനം സഹായകമാകും.

- pma

വായിക്കുക: , ,

Comments Off on ട്രാഫിക് പിഴ തവണകളായി അടക്കാനുള്ള കാലാവധി നീട്ടി

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും

September 18th, 2014

logo-ministry-of-interior-uae-ePathram അബുദാബി : മാറാ രോഗി കളായ ഡ്രൈവര്‍മാരെ വാഹനം ഓടിക്കുന്ന തില്‍ നിന്നു വിലക്കാന്‍ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം നടപടി കൈ ക്കൊള്ളാന്‍ ഒരുങ്ങുന്നു. രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗികമോ സ്ഥിരമോ ആകാമെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

വാഹന അപകട ങ്ങള്‍ക്ക് അറുതി വരുത്തുന്ന തിന്റെ ഭാഗ മായാണ് മാറാ വ്യാധികള്‍ ഉള്ള ഡ്രൈവര്‍ മാര്‍ക്ക് എതിരെ നടപടി സ്വീകരി ക്കാന്‍ ഒരുങ്ങു ന്നതെന്ന് ആഭ്യന്തര മന്ത്രാലയ ത്തിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന ട്രാഫിക് കോ – ഓഡിനേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്ത് ഹസ്സന്‍ അല്‍ സആബി വ്യക്തമാക്കി.

ചില രോഗ ങ്ങള്‍ ബാധിച്ചവര്‍ വാഹനം ഓടി ക്കുന്നത് അപകട ങ്ങള്‍ക്ക് ഇട യാക്കും എന്നതു കൊണ്ടാണ് ഇങ്ങിനെ ഒരു നടപടി സ്വീകരി ക്കുന്നത്. ഡ്രൈവര്‍ മാരുടെ രോഗാ വസ്ഥ കാരണം നിരവധി അപകട ങ്ങള്‍ രാജ്യത്ത് ഉണ്ടാ യിട്ടുണ്ട്.

ഗതാഗത നിയമ ത്തിലെ 18 -ആം ചട്ട പ്രകാരം കൃത്യമായ കാരണ ത്തോടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയ ത്തിനു അധികാരം ഉണ്ട് എന്നും ഗെയ്ത് ഹസ്സന്‍ ആല്‍ സആബി ചൂണ്ടിക്കാട്ടി.

ഡ്രൈവിംഗിനെ പ്രതികൂല മായി ബാധിക്കുന്ന രോഗ ങ്ങള്‍ ഏതൊക്കെ എന്ന് തീരുമാനി ക്കുന്നതി നായി പ്രത്യേക വിദഗ്ധ സംഘ ത്തെ നിയോഗിക്കും. ലൈസന്‍സ് ഉള്ള വ്യക്തി ക്ക് ഡ്രൈവി ങ്ങിന് തടസ്സ മാകുന്ന രോഗ ങ്ങളില്‍ ഏതെങ്കിലു മൊന്ന് ഉണ്ടെന്ന് കണ്ടെത്തി യാല്‍ രോഗ ത്തിന്റെ കാഠിന്യം അനുസരിച്ച് രോഗി യുടെ അറിവോടെ തന്നെ തുടര്‍ നടപടി കള്‍ കൈക്കൊള്ളും.

അന്താരാഷ്ട്ര മാന ദണ്ഡം അനുസരി ച്ചായിരിക്കും ഓരോരുത്ത രുടെ യും ശാരീരിക യോഗ്യത തിട്ട പ്പെടുത്തുന്നത് എന്നും രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗി കമോ സ്ഥിരമോ ആകാ മെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന തിനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

അബുദാബി ഹെല്‍ത്ത് അതോറിറ്റി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ യുടെ സഹകരണ ത്തോടെ യാണിത് നടപ്പാക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും

റോഡില്‍ തടസ്സം : പിഴ പ്രാബല്യത്തില്‍

September 15th, 2014

accident-epathram
അബുദാബി : തലസ്ഥാന നഗരി യിലെ പൊതു നിരത്തു കളില്‍ സംഭവി ക്കുന്ന ചെറിയ അപകട ങ്ങളെ തുടര്‍ന്ന് വാഹന ങ്ങള്‍ റോഡില്‍ നിന്നും മാറ്റാതെ ഗതാഗത തടസ്സം സൃഷ്ടിച്ചാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. നിയമം സെപ്തംബര്‍ 15 തിങ്കളാഴ്ച മുതല്‍ പ്രാബല്യ ത്തില്‍ വന്നു എന്ന് അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം അറിയിച്ചു.

വാഹന ങ്ങള്‍ തമ്മില്‍ ചെറിയ ഉരസലു കള്‍ സംഭവി ക്കുക യോ യാത്ര ക്കാര്‍ക്ക് ശാരീരിക മായ പരിക്കുകള്‍ ഉണ്ടാവാത്ത ചെറിയ അപകട ങ്ങള്‍ സംഭവി ക്കുകയോ ചെയ്‌താല്‍, പോലീസ് എത്തുന്നതിനു മുന്‍പേ വാഹന ങ്ങള്‍ റോഡില്‍ നിന്നും മാറ്റി ഇടണം. അതു പോലെ തന്നെ ടയര്‍ പഞ്ചറാവുക, ബ്രേക്ക് ഡൌണ്‍ തുടങ്ങിയ കാരണ ങ്ങളാല്‍ വാഹനം റോഡില്‍ നിന്നാല്‍ ഉടന്‍ അടുത്ത പാര്‍ക്കിംഗ് ബേ യിലേക്കോ റോഡരികിലേക്കോ വാഹനം മാറ്റി ഇടണം എന്നാണു നിര്‍ദേശം.

റോഡ്‌ സുരക്ഷ നില നിര്‍ത്താനും ഗതാഗതക്കുരുക്ക് ഒഴി വാക്കാനു മായിട്ടാണ് ഇങ്ങിനെ ചെയ്യേണ്ടത് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on റോഡില്‍ തടസ്സം : പിഴ പ്രാബല്യത്തില്‍


« Previous Page« Previous « ഓണാഘോഷം സംഘടിപ്പിച്ചു
Next »Next Page » പരപ്പ മേഖല കെ. എം. സി. സി. ‘ബൈത്തു റഹ്മ’ ബ്രോഷര്‍ പ്രകാശനം ചെയ്തു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine