അബുദാബി : കേരളാ സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിച്ച എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗ ത്തില്‍ ശക്തി തിയറ്റേഴ്‌സും ജൂനിയര്‍ വിഭാഗ ത്തില്‍ എഫ്. ഐ. ഒ. എഫ്. സി. യും ജേതാക്കളായി.
മൂന്ന് ദിവസം നീണ്ടു നിന്ന മത്സര ങ്ങളില്‍ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള 75 ടീമു കളാണ് മത്സരിച്ചത്. വാശി യേറിയ പ്രകടന മാണ് ടീമു കള്‍ കാഴ്ച വെച്ചത്. സീനിയര്‍ വിഭാഗ ത്തില്‍ 18 ടീമുകള്‍ മത്സരിച്ചു. ഫൈനലില്‍ ടൈസി ദുബായിയെ രണ്ടിനു എതിരെ മൂന്ന് ഗോളു കള്‍ക്ക് പരാജയ പ്പെടുത്തി യാണ് അബുദാബി ശക്തി തിയറ്റേഴ്‌സ് ഒന്നാ മത് എത്തിയത് .
57 ടീമുകള്‍ മത്സരിച്ച ജൂനിയര്‍ വിഭാഗ ത്തില്‍ ഡോമിനേറ്റേഴ്‌സിനെ പരാജയ പ്പെടുത്തി യാണ് എഫ്. ഐ. ഒ. എഫ്. സി. കപ്പ് നേടിയത്. സീനിയര്‍, ജൂനിയര്‍ വിഭാഗ ങ്ങളില്‍ യഥാക്രമം ഗോവന്‍ ബോയ്‌സ്, ബ്ലൗഗ്രാന്‍ എഫ്. സി. എന്നിവര്‍ മൂന്നാം സ്ഥാന ത്തിന് അര്‍ഹരായി.
ഫൈനല്‍ മത്സര ത്തില്‍ ആദ്യ ഗോള്‍ നേടുന്ന കളിക്കാരന് മലപ്പുറം ഒ. ഐ. സി. സി. ഏര്‍പ്പെ ടുത്തിയ കാഷ് അവാര്‍ഡിന് അബുദാബി ശക്തി തിയറ്റേഴ്‌സിലെ അനസ് അര്‍ഹനായി.
വിജയി കള്‍ക്ക് ജി. എസ്. പ്രദീപ് ട്രോഫികള്‍ സമ്മാനിച്ചു. സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കായിക വിഭാഗം സെക്രട്ടറി റജീദ്, ടൂര്‍ണമെന്റ് കോ-ഓഡിനേറ്റര്‍ ബാബു ഷാജി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കേരള സോഷ്യല്‍ സെന്റര്‍