അറബ് ട്രാഫിക് വാരം : അബുദാബി പോലീസും പങ്കാളികളാകും

May 6th, 2015

logo-ministry-of-interior-uae-ePathram അബുദാബി : അറബ് ട്രാഫിക് വാരാഘോഷ ത്തില്‍ അബുദാബി പോലീസ് പങ്കാളികള്‍ ആവുന്നു. Start with Yourself… Be Committed എന്ന പ്രമേയ വുമായി തുടക്കം കുറിച്ച പരിപാടി മേയ് 9 വരെ നീണ്ടു നില്‍ക്കും.

ഗതാഗത നിയമങ്ങള്‍ പാലിച്ച് ഓരോരുത്തരും അവരവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷ യും ഉറപ്പു വരുത്തുക എന്ന സന്ദേശം പ്രചരി പ്പിക്കലാണ് അറബ് ട്രാഫിക് വാരാ ഘോഷ ത്തില്‍ ലക്ഷ്യ മിടുന്നത് എന്ന് അബുദാബി പോലീസ്.

ട്രാഫിക് നിയമങ്ങള്‍ അംഗീകരി ക്കുന്നതിന്റെ ആവശ്യകത പൊതു ജന സമ്പര്‍ക്ക ങ്ങളിലൂടെ സമൂഹ ത്തിന്റെ മുഴുവന്‍ തട്ടി ലുമുള്ള ജന ങ്ങളി ലേക്കും എത്തി ക്കാന്‍ സാധിക്കും എന്നും സമൂഹ ത്തിലെ ഓരോരു ത്തര്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്വം ഉണ്ടെന്നും അബുദാബി ട്രാഫിക് പബ്ലിക് റിലേഷന്‍ തലവന്‍ കേണല്‍ ജമാല്‍ സാലിം അല്‍ ആമിരി അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on അറബ് ട്രാഫിക് വാരം : അബുദാബി പോലീസും പങ്കാളികളാകും

സാങ്കേതിക അപര്യാപ്തത : 11000 വാഹന ങ്ങള്‍ക്ക് പിഴ

May 4th, 2015

tyre-test-by-abudhabi-traffic-police-ePathram
അബുദാബി : ഉപയോഗത്തിന് അനുയോജ്യമല്ലാത്ത തും സാങ്കേതിക പിഴവു കൾ ഉള്ളതുമായ വാഹന ങ്ങള്‍ നിരത്തില്‍ ഇറക്കി യതിന് മൂന്ന് മാസ ത്തിനിടെ 11000 വാഹന ങ്ങള്‍ക്ക് അബുദാബി ഗതാഗത വകുപ്പ് പിഴ ചുമത്തി.

തേയ്മാനം സംഭവിച്ച ടയറുകള്‍, അമിതമായ പുക, പൊട്ടിയ ഇന്‍ഡി ക്കേറ്ററുകളും ലൈറ്റു കളും ഉപയോഗിക്കല്‍ തുടങ്ങിയ കാരണ ങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് പിഴ ചുമത്തിയത്.

ഇത്തരം സാങ്കേതിക മായ പിഴവുകളും കുറവുകളും അപകട ങ്ങള്‍ക്കും ജീവ ഹാനിക്കും കാരണം ആകും എന്നതി നാലാണ് നടപടി കര്‍ശന മാക്കുന്നത്.

തങ്ങളുടെ വാഹന ങ്ങളുടെ ഓരോ ഭാഗവും പരിശോധിച്ച് ഡ്രൈവര്‍ മാര്‍ പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തിയ തിന് ശേഷമേ നിര ത്തില്‍ ഇറക്കാവൂ എന്ന് അധികൃതര്‍ ഓര്‍മ്മ പ്പെടുത്തി.

വേനല്‍ക്കാലം തുടങ്ങിയതോടെ വാഹന ങ്ങള്‍ ചൂടായി തീപ്പിടുത്തം ഉണ്ടായും ടയറുകള്‍ പൊട്ടിയും അപകട ങ്ങൾ സംഭവിക്കും എന്നതി നാൽ കൂടുതൽ മുന്‍കരുതല്‍ എടുക്കണ മെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on സാങ്കേതിക അപര്യാപ്തത : 11000 വാഹന ങ്ങള്‍ക്ക് പിഴ

സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് ആകുന്നു

April 2nd, 2015

logo-ministry-of-interior-uae-ePathram അബുദാബി : സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധി പ്പിക്കുകയും അടിയന്തര സാഹചര്യ ങ്ങളില്‍ കുറഞ്ഞ സമയ ത്തിനു ള്ളില്‍ പ്രതികരി ക്കുകയും അപകട സ്ഥല ങ്ങളില്‍ കൃത്യ സമയത്ത് തന്നെ എത്തുകയും ചെയ്യുക എന്നിങ്ങനെ യുള്ള ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തി തലസ്ഥാന എമിരേറ്റിലെ എല്ലാ സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളും സ്മാര്‍ട്ട് ആകുന്ന പദ്ധതിക്ക് തുടക്ക മായി.

ഖുബൈസാത്ത് സിവില്‍ ഡിഫന്‍സ് സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയക്ടറേറ്റ് ഓപറേഷന്‍സ് റൂമില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്നന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സിവില്‍ സ്റ്റേഷനുകളുടെ തയാറെടുപ്പു കളും പ്രവര്‍ത്തന ശേഷിയും വര്‍ധിപ്പിക്കുകയും വിവിധ സംഭവ ങ്ങളില്‍ അനുയോജ്യമായ രീതിയില്‍ പ്രതികരി ക്കുകയും ഓപറേഷന്‍സ് റൂമില്‍ നിന്നുള്ള നിയന്ത്രണ ങ്ങള്‍ കാര്യ ക്ഷമ മാക്കുകയും ചെയ്യുക എന്ന ലക്ഷ്യ ത്തോ ടെ യാണ് പദ്ധതി നടപ്പാക്കുന്നത്.

സ്മാര്‍ട്ട് സിവില്‍ ഡിഫന്‍സ് സ്റ്റേഷന്‍ സംവിധാനവും അപകട സന്ദേശ ങ്ങളോട് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ പ്രതികരി ക്കുന്നത് എങ്ങിനെ എന്നും ശൈഖ് സൈഫ് ബിന്‍ സായിദ് പരിശോധിച്ചു.

ആദ്യ ഘട്ട ത്തില്‍ തലസ്ഥാനത്തെ 23 സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളിലാണ് സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നത്. രണ്ടാം ഘട്ട ത്തില്‍ അല്‍ ഐനി ലെയും പശ്ചിമ മേഖല യിലെയും സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളില്‍ ഈ സംവിധാനം നടപ്പാക്കും.

അപകടമോ തീപിടി ത്തമോ സംബന്ധിച്ച വിവരം കണ്ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ ഇലക്ട്രോണിക്കലി ആ പ്രദേശ ത്തിന് സമീപത്തുള്ള സിവില്‍ ഡിഫന്‍സ് സ്റ്റേഷനില്‍ വിവരം ലഭിക്കും. സൈറണ്‍ ശബ്ദം, പാസേജുകളിലെയും പാര്‍ക്കിങ് സ്ഥല ങ്ങളിലെയും ലൈറ്റുകള്‍ എന്നിവ സിസ്റ്റം വഴി പ്രവര്‍ത്തി ക്കുകയും ചെയ്യും എന്നും പദ്ധതിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് എക്സിക്യൂട്ടീവ് ഫെഡറല്‍ സിവില്‍ ഡിഫന്‍സ് സെക്ടര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

മേജര്‍ ജനറല്‍ ഡോ. നാസര്‍ ലക്റെബാനി അല്‍ നുഐമി, മേജര്‍ ജനറല്‍ അഹമ്മദ് നാസര്‍ അല്‍ റൈസി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് ആകുന്നു

മലയാളിയുടെ കവിത വീണ്ടും അറബിയില്‍

March 17th, 2015

vtv-damodaran-epathram
അബുദാബി : സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകനും പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്റു മായ വി. ടി. വി. ദാമോദരന്‍ എഴുതിയ ‘പൊന്‍തൂവല്‍’ എന്ന കവിത അറബി യിൽ വിവർത്തനം ചെയ്തു അബുദാബി പോലീസിന്റെ മുഖ പത്രമായ ‘999’ ല്‍ പ്രസിദ്ധീകരിച്ചു.

കവിതകള്‍ അറബി യിലേക്ക് മൊഴി മാറ്റം നടത്തിയത് ഫറോക്ക് സ്വദേശിയും അബുദാബി യിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനു മായ അബ്ദുറഹ്മാന്‍ പൊറ്റമ്മലാണ്.

അബുദാബി പോലീസ് ആസ്ഥാനത്തെ 999 മാസിക യുടെ കാര്യാ ലയ ത്തില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥ രായ ലഫ്റ്റ. കേണല്‍ അവാദ് സാല അല്‍ കിന്ദി, ഖാലിദ് അല്‍ ധന്‍ഹാനി എന്നിവര്‍ ചേര്‍ന്ന് മാസിക യുടെ കോപ്പി വി. ടി. വി. ദാമോദരന് സമ്മാനിച്ചു.

ഇതിന് മുന്‍പ് വി. ടി. വി.യുടെ ‘നന്മ’ എന്ന കവിതയും ‘999’ല്‍ അച്ചടിച്ചു വന്നിരുന്നു.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മലയാള ഭാഷാ പാഠ ശാല യുടെ  പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടി യായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന വി. ടി. വി. ദാമോദരൻ,  പയ്യന്നൂർ സൌഹൃദ വേദി അബുദാബി ചാപ്റ്റർ പ്രസിഡന്റ്‌, ഗാന്ധി സാഹിത്യ വേദി പ്രസി ഡന്റ്‌  എന്ന നില യിലും ശ്രദ്ധേയ മായ പ്രവര്‍ത്തന ങ്ങളാണ് പ്രവാസി മലയാളി കള്‍ക്കിട യില്‍  കാഴ്ച വെച്ചിട്ടുള്ളത്.

പൊതു പ്രവര്‍ത്തന രംഗത്ത് നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹ നായിട്ടുണ്ട്  വി. ടി. വി. ദാമോദരൻ

- pma

വായിക്കുക: , , , , ,

Comments Off on മലയാളിയുടെ കവിത വീണ്ടും അറബിയില്‍

തോക്ക് ചൂണ്ടി മോഷണ ശ്രമം : സ്ത്രീ പിടിയില്‍

March 15th, 2015

abudhabi-police-news-ghost-in-shop-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ ധന വിനിമയ സ്ഥാപന ത്തില്‍ മോഷണം നടത്താനുള്ള സ്ത്രീയുടെ ശ്രമം വിഫലമായി.

നഗര ത്തിലെ ഒരു മണി എക്‌സ്‌ചേഞ്ചിലെ ജോലി ക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവര്‍ച്ച നടത്താന്‍ ശ്രമിച്ച സ്ത്രീ പോലീസ് പിടി യിലായി.

പാരമ്പരാഗത അറബി വേഷ ത്തില്‍ മുഖം മറച്ചും കൈ കളില്‍ ഗ്ലൌസ് ധരിച്ചു മാണ് ഈ സ്ത്രീ മണി എക്‌സ്‌ ചേഞ്ചില്‍ കവര്‍ച്ച ക്കായി എത്തിയത് എന്ന് അബുദാബി പോലീസ് സി. ഐ. ഡി. വിഭാഗം കേണല്‍, ഡോക്ടര്‍ റാഷിദ് മുഹമ്മദ്‌ ബൊര്‍ഷിദ് അറിയിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ ഈ സ്ത്രീ യു. എ. ഇ. യില്‍ അനധികൃത താമസ ക്കാരി യായിരുന്നു എന്നും ഇവര്‍ക്കുള്ള ഭീമമായ കടം വീട്ടാന്‍ വേണ്ടി യാണ് കവര്‍ച്ചക്ക് ഒരുങ്ങി യത് എന്നും ഇതിനായി ഷോപ്പിംഗ്‌ മാളില്‍ നിന്നും വസ്ത്രവും കളിത്തോക്കും വാങ്ങി എന്നും പോലീസി നോട് തുറന്നു പറഞ്ഞു. കൂടാതെ സ്വയ രക്ഷക്കായി ഒരു കത്തിയും ഇവര്‍ കയ്യില്‍ കരുതിയിരുന്നു എന്നും പോലീസ് അറിയിച്ചു.

പരമ്പരാഗത അറബ് വസ്ത്ര ധാരണ രീതി കുറ്റകൃത്യത്തി നായി തെരഞ്ഞെടു ത്തത് അപലപനീയ മാണ് എന്നും യു. എ. ഇ. ലോക ത്തിലെ തന്നെ ഏറ്റവും സുരക്ഷിത മായ രാജ്യമാണ് എന്നും ഇത്തര ത്തിലുള്ള കുറ്റകൃത്യ ങ്ങള്‍ എന്ത് വില കൊടുത്തും ചെറുക്കുക തന്നെ ചെയ്യും എന്നും പോലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on തോക്ക് ചൂണ്ടി മോഷണ ശ്രമം : സ്ത്രീ പിടിയില്‍


« Previous Page« Previous « പത്മരാജൻ അവാർഡ് നടന്‍ റഹ്മാന് സമ്മാനിച്ചു
Next »Next Page » പ്രണാമം : ഗായകന്‍ എടപ്പാള്‍ ബാപ്പുവിനെ ആദരിക്കുന്നു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine