അബുദാബി : ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള കുറ്റാന്വേഷണ വിഭാഗം പുതിയ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
യു. എ. ഇ. ആഭ്യന്തര മന്ത്രിയും ഉപ പ്രധാന മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാൻ, കുറ്റാന്വേഷണ വിഭാഗ ത്തിന്റെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു.
അല്‍ സആദ സ്ട്രീറ്റില്‍ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു സമീപ ത്താണ് എട്ടു നില കളില്‍ ഏറ്റവും ആധുനികമായ സാങ്കേതിക സൗകര്യ ങ്ങളോടു കൂടിയ പുതിയ ആസ്ഥാനം നിര്‍മിച്ചി രിക്കുന്നത്.
നഗര ത്തിന്റെ ഏതു ഭാഗത്തു നിന്നും എളുപ്പ ത്തില്‍ എത്തി പ്പെടാ വുന്ന സ്ഥല ത്താണ് ഈ കെട്ടിടം. രാജ്യത്തുള്ള സ്വദേശി കളും വിദേശി കളുമായ മുഴുവൻ ആളു കളുടെയും സുരക്ഷക്ക് ആഭ്യ ന്തര മന്ത്രാ ലയം പ്രതിജ്ഞാ ബദ്ധമാണെന്ന് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു കൊണ്ട് ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാൻ പറഞ്ഞു.
കുറ്റാന്വേഷണ വുമായി ബന്ധപ്പെട്ട വിവിധ വിഭാഗ ങ്ങളും ലാബു കളും ഉദ്ഘാടന ശേഷം ശൈഖ് സൈഫ് നോക്കി ക്കണ്ടു. കുറ്റ കൃത്യ ങ്ങളുടെ അന്വേഷണ ങ്ങള്‍ക്കായുള്ള ഇലക്‌ട്രോണിക് ലാബ്, സാങ്കേതിക സൗകര്യ ങ്ങള്‍ എന്നിവ ആഭ്യന്തര മന്ത്രി നിരീക്ഷിച്ചു.
പുതിയ സാഹചര്യ ത്തിലെ ഏതുതരം കുറ്റ കൃത്യ ങ്ങളും തെളിയി ക്കുന്ന തില്‍ പോലീസിലെ സമര്‍ഥരായ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാന ങ്ങളും ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു.
ആഭ്യന്തര മന്ത്രി യുടെ ഓഫീസ് സെക്രട്ടറി ജനറല്‍ ബ്രിഗേഡിയര്‍ നാസര്‍ ലഖ്‌രീബാനി അല്‍ നുഐമി, പോലീസ് ഓപറേഷന്‍ അസി. ഡയറക്ടര്‍ ജനറല്‍ മേജര്‍ ഉമൈര്‍ അല്‍ മുഹൈരി, അബുദാബി പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുറശീദ് തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കടപ്പാട് – : UAE interact – Photo