അബുദാബി റോഡുകളില്‍ 36 സ്പീഡ് ക്യാമറ കള്‍ കൂടി സ്ഥാപിക്കുന്നു

July 14th, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : അതി വേഗത്തിന് തടയിടാനും അതു വഴി അപകട ങ്ങളും ആളപായങ്ങളും കുറയ്ക്കുവാന്‍ വേണ്ടി അബുദാബി ഗതാഗത വകുപ്പ് തലസ്ഥാനത്ത് നിരത്തു കളില്‍ 36 സ്പീഡ് ക്യാമറ കള്‍ സ്ഥാപിക്കും.

നിയമ ലംഘനം നടത്തുന്ന വാഹന ങ്ങളെ ഫ്ലാഷ് ഇല്ലാതെ തന്നെ ചിത്ര സഹിതം പിടി കൂടു വാനായി ഇന്‍ഫ്രാ റെഡ് ക്യാമറകള്‍ അടക്കം 108 ഓളം ക്യാമറകള്‍ ഇതിനോടകം തന്നെ അബുദാബി നിരത്തു കളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഒരേ സമയം അഞ്ച് ലൈനു കളില്‍ വരുന്ന വാഹന ങ്ങളുടെ വേഗം തിരിച്ചറിയുന്ന ത്രീ ഡി തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കും. ഇതോടെ പ്രധാന ജംഗഷനു കളിലെ ഗതാഗത പ്രശ്‌ന ങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും എന്ന്‍ അധികൃതര്‍ അറിയിച്ചു.

വാഹന ങ്ങളുടെ അതിവേഗം, അശ്രദ്ധ മായ മറി കടക്കല്‍, സീബ്രാ ലൈനുകളില്‍ പാര്‍ക്ക് ചെയ്യല്‍ , സിഗ്നലു കളില്‍ നിര്‍ത്താതെ പോവുക എന്നിവ യെല്ലാം ശിക്ഷാ നടപടി കള്‍ക്ക് കാരണമാവും.

- pma

വായിക്കുക: , ,

Comments Off on അബുദാബി റോഡുകളില്‍ 36 സ്പീഡ് ക്യാമറ കള്‍ കൂടി സ്ഥാപിക്കുന്നു

ചർച്ച നടത്തി

July 2nd, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മിൽ പോലീസ്, സുരക്ഷാ മേഖല കളില്‍ പരസ്പര സഹ കരണം കൂടുതല്‍ ശക്ത മാക്കേണ്ടതിന്‍െറ ആവശ്യ കതയെ കുറിച്ച് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാ റാമും അബുദാബി പോലീസ് ഉപ മേധാവിയും ചര്‍ച്ച നടത്തി

അബുദാബി പോലീസ് ആസ്ഥാനത്ത് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് – മേജർ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ മഥാർ അല്‍ റുമൈതിയു മായി നടന്ന കൂടി ക്കാഴ്ച യിൽ സുരക്ഷാ മേഖല കളിൽ രാജ്യങ്ങൾ തമ്മിൽ സഹകരണം കൂടുതല്‍ ശക്ത മാക്കുന്ന തിനുള്ള മാര്‍ഗ ങ്ങളും ചര്‍ച്ച ചെയ്തു.

അബുദാബി പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമൈര്‍ അല്‍ മുഹൈരി, ബ്രിഗേഡി യര്‍ മുഹമ്മദ് റാശിദ് ഖശീം അല്‍ ഷംസി, ജനറല്‍ കേണല്‍ സലിം അലി അല്‍ ഖത്തം അല്‍ സാബി തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചർച്ച നടത്തി

റോഡ്‌ അപകട മരണങ്ങളിൽ കുറവ്

June 12th, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : റോഡ്‌ അപകടങ്ങളിലൂടെയുള്ള മരണ നിരക്ക് മെയ് മാസത്തിൽ കുറവ് വന്നതായി അബുദാബി ട്രാഫിക് പൊലീസ്.

അബുദാബി യിൽ മൊത്തം അപകടത്തില്‍ ഏപ്രില്‍ മാസ ത്തേക്കാള്‍ അഞ്ചു ശതമാനം കുറവ് വന്നതായും അപകട മരണ നിരക്ക് 22ല്‍ നിന്ന് 16 ആയി കുറഞ്ഞു എന്നും അപകട ങ്ങളുടെ എണ്ണം153ല്‍ നിന്ന് 145 ആയി കുറഞ്ഞു എന്നുമാണ് അബുദാബി പൊലീസ് – ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സ്ഥിതി വിവര ക്കണക്കു കളിൽ പറയുന്നത്.

അമിത വേഗം, അശ്രദ്ധമായ മറികടക്കൽ, ട്രാക്ക് തെറ്റി ഒാടിക്കല്‍, വാഹന ങ്ങള്‍ കൂട്ടിയിടിക്കല്‍ എന്നിവയാണ് മിക്ക റോഡപകട ങ്ങൾക്കും കാരണ മാവുന്നത്.

അശ്രദ്ധ യോടെയുള്ള ഡ്രൈവിംഗ്, ചുവപ്പ് സിഗ്നല്‍ മറി കടക്കൽ, പെഡസ്ട്രിയന്‍ ക്രോസിംഗിൽ കാല്‍ നട യാത്ര ക്കാരെ പരിഗണി ക്കാതെ വാഹനം ഓടിക്കൽ, മോശം ടയറു കളുടെ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരി ക്കാതിരി ക്കല്‍ തുടങ്ങിയ നിയമ ലംഘന ങ്ങൾക്ക് ഡ്രൈവർ മാർക്ക് പിഴ നല്കി എന്നും ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗതാഗത പിഴ തവണകളായടയ്ക്കാന്‍ സൗകര്യം

June 6th, 2014

awareness-from-abudhabi-police-ePathram
അബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ക്കു ലഭിച്ച പിഴകള്‍ രണ്ട് ഘട്ടമായി അടക്കുന്നതിന് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റും ഗതാഗത വകുപ്പും ചേര്‍ന്ന് സൗകര്യമൊരുക്കുന്നു.

1,000 ദിര്‍ഹമിനു മുകളില്‍ പിഴ ചുമത്ത പ്പെട്ടവര്‍ക്കാണ് തവണ കളായിപിഴ അടക്കാനുള്ള സൗകര്യം അധികൃതര്‍ നല്‍കി യിരിക്കുന്നത്.

രണ്ട് തവണ കളായാണ് പിഴ അടച്ച് തീര്‍ക്കേണ്ടത്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയാണ് അബുദാബി യിലെ മുഴുവന്‍ പ്രവശ്യ കളിലേയും ഗതാഗത നിയമ ലംഘന പിഴകള്‍ അടക്കാന്‍ അവസരം ലഭിക്കുക.

പിഴയുടെ പകുതി ഈ കാലയള വിനുള്ളില്‍ ബാക്കി ഒരു വര്‍ഷ ത്തിനകവും അടക്കണം. സ്വദേശികള്‍ക്കും പ്രവാസി കള്‍ക്കും ഒരു പോലെ ഈ പദ്ധതി യുടെ പ്രയോജനം ലഭിക്കും.

ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു കള്‍ പരമാവധി കുറക്കാന്‍ ലക്ഷ്യ മിട്ടാണ് പദ്ധതി നടപ്പാക്കുന്ന തെന്ന് അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയിൽ 677 ഡ്രൈവർ മാരുടെ കേസുകൾ പ്രോസിക്യൂഷന്

May 28th, 2014

awareness-from-abudhabi-police-ePathram
അബുദാബി : ഗുരുതരമായ നിയമ ലംഘനം നടത്തിയ 677 ഡ്രൈവർ മാരുടെ കേസുകൾ പ്രോസിക്യൂഷന് കൈ മാറി യതായി അബുദാബി ട്രാഫിക് പോലീസ്.

റോഡില്‍ മല്‍സരയോട്ടം നടത്തുക, വളഞ്ഞും പുളഞ്ഞും വാഹന മോടിക്കുക, ജന ങ്ങളുടെ ജീവനും പൊതു മുതലും നശിപ്പിക്കുന്ന തര ത്തില്‍ വാഹന മോടിക്കുക തുടങ്ങിയ ഗുരുതര മായ നിയമ ലംഘന ങ്ങളില്‍ അറസ്റ്റി ലായവരെ യാണു നിയമ നടപടി കള്‍ക്കായി പ്രോസിക്യൂഷനു കൈ മാറിയത്.

ഈ വർഷം ആദ്യ പാദ ത്തിലെ നാല് മാസ ങ്ങളിലായി 3533 ട്രാഫിക് കേസ് ഫയലു കള്‍ പ്രോസിക്യൂഷന്‍ കോട തിയിലേക്കു നീക്കി യിട്ടുണ്ട്. ഇതില്‍ 14 ശത മാനവും അപകട കരമായ രീതിയില്‍ വാഹന മോടിച്ച വരുടേ താണ്.

ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചവര്‍ എട്ടു ശതമാനവും ലഹരി ഉപയോഗിച്ച് വണ്ടി ഓടിച്ചവർ ഏഴു ശത മാനവും ചുവപ്പ് സിഗ്നല്‍ മറി കടന്നു പോലീസ് പിടിച്ചവർ മൂന്നു ശത മാനവുമാണ്.

ഇവരുടെ വാഹന ങ്ങള്‍ ഒരു മാസ ത്തേക്ക് പിടിച്ചെ ടുക്കുകയും ലൈസൻസിൽ 12 ബ്ളാക്ക് മാര്‍ക്കും രണ്ടായിരം ദിര്‍ഹം പിഴയും ചുമത്തും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അല്‍ഐന്‍ ജൂനിയര്‍ പ്രീമിയര്‍ ലീഗ് വിജയികള്‍
Next »Next Page » മേയ് ക്യൂൻ 2014 : ഫാഷന്‍ മല്‍സരം »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine