അബുദാബി : ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനു മായ പേരോട് അബ്ദു റഹിമാന്‍ സഖാഫി യുടെ പ്രഭാഷണം അബുദാബി ദാഇറതുല്‍ മിയ വലിയ പള്ളി യില്‍ റമളാനിലെ അവസാന വെള്ളി യാഴ്ചയായ ജൂലായ് 25 ന് ജുമുഅ നിസ്‌കാര ത്തിനു ശേഷം നടക്കും.
ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യുടെ അതിഥി യായാണ് പേരോട് അബ്ദു റഹിമാന്‍ സഖാഫി യു. എ. ഇ. യില്‍ എത്തിയിട്ടുള്ളത്.
യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ റമളാന്‍ പ്രഭാഷണം നടത്തിയ പേരോടിന്റെ സദസ്സു കളില്‍ ആയിര ക്കണക്കിനു ആളുകള്‍ സംബന്ധി ച്ചിരുന്നു.
മത പ്രഭാഷണ രംഗത്ത് ആകര്‍ഷണീയ മായ ശൈലിക്ക് ഉടമയായ പേരോട് അബ്ദുറഹിമാന്‍ സഖാഫി, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ആണ്.
- pma