അബുദാബി : തലസ്ഥാന നഗരി യിൽ ഗതാഗത നിയമ ലംഘന ങ്ങളുടെ പേരില്‍ നാല് മാസത്തിനിടെ 8555 പേരെ പിടികൂടി.
2014 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ യുള്ള കാലയള വിലാണ് 8555 നിയമ ലംഘകരെ ഇന്‍ഫ്രാ റെഡ് ക്യാമറ കളിലൂടെ പിടി കൂടിയത്.
ചുവപ്പ് സിഗ്നല്‍ ലംഘനം, അമിത വേഗത, കാല്‍നട യാത്ര ക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള ഭാഗത്ത് വാഹന ങ്ങള്‍ നിർത്തി യിടൽ തുടങ്ങിയ നിയമ ലംഘന ങ്ങളാണ് അബുദാബി പോലീസ് ട്രാഫിക് ആന്‍റ് പട്രോൾസ് വിഭാഗം സ്ഥാപിച്ച ഫ്ളാഷ് രഹിത ക്യാമറ കള്‍ പിടികൂടിയത്.
ഇന്‍റര്‍ സെക്ഷനു കളില്‍ വേഗത കൂട്ടുകയും ചുവപ്പ് സിഗ്നലു കള്‍ ലംഘി ക്കുകയും ചെയ്യുന്ന വരെ പിടി കൂടുന്നത് ലക്ഷ്യമാക്കി അമ്പതോളം ക്യാമറ കളാണ് ഇതു വരെ സ്ഥാപിച്ചിട്ടുള്ളത്.
ഓരോ വശ ത്തെയും അഞ്ച് ലൈനുകളും നിരീക്ഷിക്കാനും നമ്പർ പ്ളേറ്റു കളുടെ ദൃശ്യങ്ങള്‍ എടുക്കാനും ശേഷി യുള്ള താണ് ക്യാമറകൾ.
ചുവപ്പ് സിഗ്നല്‍ ലംഘന ത്തിന് എട്ട് ബ്ളാക്ക് പോയിന്‍റും 800 ദിര്‍ഹം പിഴയും 15 ദിവസ ത്തേക്ക് വാഹനം കണ്ടു കെട്ടലുമാണ് ശിക്ഷ.
ക്യാമറ കള്‍ സ്ഥാപിച്ച ശേഷം ഇന്‍റര്‍ സെക്ഷനു കളിൽ ഉണ്ടാകുന്ന അപകട ങ്ങളില്‍ 12 ശതമാനം കുറവും ഉണ്ടായി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 81 അപകട ങ്ങള്‍ നടന്ന സ്ഥാനത്ത് ഇത്തവണ 71 അപകട ങ്ങളാണ് സംഭവിച്ചത്.
തുടർന്നു എമിറേറ്റില്‍ ഉടനീളം 150 ഇന്‍റര്‍ സെക്ഷനു കളില്‍ ക്യാമറ കൾ സ്ഥാപിക്കാനും പദ്ധതിയുണ്ട് എന്ന് അധികൃതർ അറിയിച്ചു.