ട്രാഫിക് ബോധവല്‍കരണ ക്യാമ്പ്

March 23rd, 2014

abudhabi-traffic-police-camp-for-taxi-drivers-ePathram
അബുദാബി : ചുവപ്പ് സിഗ്നല്‍ മുറിച്ചു കടക്കരുത് എന്ന ശീര്‍ഷക ത്തില്‍ അബുദാബി യില്‍ ട്രാഫിക് പൊലീസ് റോഡ് സുരക്ഷാ ബോധ വല്‍ക്കരണം നടത്തുന്നു.

കഴിഞ്ഞ മൂന്നു മാസ ത്തിനകം നാലായിര ത്തോളം ചുവപ്പു സിഗ്നല്‍ മുറിച്ചു കടന്നുള്ള വാഹന ങ്ങളുടെ നിയമ ലംഘനം അബുദാബി യില്‍ ഉണ്ടായ സാഹചര്യ ത്തിലാണ് ബോധ വല്‍ക്കരണം ആരംഭിച്ചത്.

ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണില്‍ സംസാരി ക്കുന്നത് അധികരി ച്ചിട്ടുണ്ട്. പുരുഷ ന്മാരാണ് വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു നിയമ ലംഘനം നടത്തുന്ന വരില്‍ അധികവും.

വിവിധ സര്‍ക്കാര്‍ കമ്പനികള്‍, സ്വകാര്യ കമ്പനി കള്‍, പൊതു ഗതാഗത ബസ്, ടാക്സി ഡ്രൈവര്‍ മാര്‍ എന്നിവര്‍ക്കായാണ് ബോധ വല്‍ക്കരണം നടക്കുന്ന തെന്ന് അബുദാബി പൊലീസ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജമാല്‍ അല്‍ ആമിരി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം’

March 11th, 2014

അബുദാബി : ‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം’എന്ന തലക്കെട്ടോടെ മുപ്പതാമത് ജി. സി. സി. ഗതാഗത വാരാ ചരണ ത്തിന് അബുദാബി യില്‍ തുടക്കമായി.

അപകടങ്ങള്‍ കുറക്കുകയും അപകട മരണ ങ്ങള്‍ ഇല്ലാ താക്കു കയും ചെയ്യുക യെന്ന ലക്ഷ്യ ത്തോടെ യാണ് എല്ലാ വര്‍ഷവും ജി. സി. സി. ഗതാഗത വാരാചരണം നടത്തുന്നത്.

ആഭ്യന്തര മന്ത്രാലയ ത്തിലെയും അബുദാബി പൊലീസി ലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറല്‍ സൈഫ് അബ്ദുല്ല അല്‍ ഷാഫര്‍ ഉദ്ഘാടനം ചെയ്തു. സ്വദേശി കളെയും വിദേശി കളെയും ഒരു പോലെ ലക്ഷ്യമിട്ട് നടക്കുന്ന ബോധ വത്കരണ ത്തിലൂടെ സമൂഹത്തെ രക്ഷിക്കുക എന്നതാണ് ഈ ഗതാഗത വാചാരണ ത്തിന്റെ ഉദ്ദേശം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാന്‍സര്‍ ബോധവത്കരണവു മായി അബുദാബി പോലീസ്

March 10th, 2014

അബുദാബി : അബുദാബി പോലീസ് മെഡിക്കല്‍ വിഭാഗം നടത്തുന്ന കാന്‍സര്‍ ബോധ വത്കരണ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കമായി.

അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിട ങ്ങളിലെ വിവിധ സ്ഥല ങ്ങളി ലായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടി കളാണ് പോലീസ് വിഭാഗം ആസൂത്രണം ചെയ്തി രിക്കുന്നത്.

വന്‍കുടലില്‍ ബാധിക്കുന്ന കാന്‍സറിന്റെ ലക്ഷണങ്ങള്‍, നേരത്തേ കണ്ടെത്താനുള്ളതും വിവിധ ഘട്ടങ്ങളിലെ ചികിത്സാ രീതികളും, ഇത് വരാതിരിക്കാന്‍ പാലി ക്കേണ്ട ജീവിത ചര്യകളും വിവരിച്ചു കൊണ്ടാവും ബോധവല്‍കരണം നടത്തുക.

നാല്‍പ്പതിനും എഴുപതിനും വയസ്സിനുള്ളില്‍ പ്രായ മുള്ള സ്ത്രീകളും പുരുഷന്‍മാരും നിര്‍ബന്ധ മായും പത്ത് വര്‍ഷ ത്തിനുള്ളില്‍ ഒരുതവണ കാന്‍സര്‍ പരിശോധന നടത്തണം എന്നും രോഗ ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ തേടുന്നത് ഇത്തരം അസുഖ ങ്ങളുടെ കാര്യ ത്തില്‍ ഏറെ ഗുണം ചെയ്യുമെന്നും സംഘം വ്യക്തമാക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വർണ്ണം കടത്താൻ ശ്രമിച്ച പ്രവാസി ഷാർജയിൽ പിടിയിലായി

January 13th, 2014

gold-biscuits-epathram

ഷാർജ: സ്വർണ്ണ ബിസ്കറ്റുകൾ ഒളിച്ചു കടത്താൻ ശ്രമിച്ച ഇന്ത്യാക്കാരൻ ഷാർജ വിമാനത്താവളത്തിൽ വെച്ച് ഷാർജ പോലീസിന്റെ പിടിയിലായി. 12 സ്വർണ്ണ ബിസറ്റുകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത് എന്ന് ഷാർജ പോലീസ് അറിയിച്ചു. തന്റെ രാജ്യത്തെ നികുതി വെട്ടിച്ച് സ്വർണ്ണത്തിന്റെ പൂർണ്ണമായ വില ലഭിക്കാൻ വേണ്ടിയാണ് താൻ ഈ സാഹസത്തിന് മുതിർന്നത് എന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി യിലെ റോഡു കളില്‍ പുതിയ റഡാറുകള്‍

November 24th, 2013

traffic-police-installed-infra-red-camera-ePathram
അബുദാബി : അതി വേഗക്കാരായ ഡ്രൈവര്‍മാരെ കുടുക്കാനായി തലസ്ഥാന നഗരി യിലെ നിരത്തു കളില്‍ പുതിയ റഡാറുകള്‍ സ്ഥാപിച്ചു. മുസഫ ട്രക്ക് റോഡ്, അല്‍ മഖ്ത പാല ത്തില്‍ നിന്നുള്ള അബുദാബി-അല്‍ഐന്‍ റോഡ്, ഉമ്മുന്നാര്‍ റോഡ്, അല്‍ റഹ ബീച്ച്, അബുദാബി-ശഹാമ എക്‌സ്പ്രസ് പാത യിലെ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റ്, വിമാന ത്താവള റോഡ്, സുവെയ്ഹാന്‍ റോഡ് എന്നിവിട ങ്ങളില്‍ പുതുതായി സ്ഥാപിച്ച റഡാറു കളാണ് പ്രവര്‍ത്തന സജ്ജമായത് എന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

റഡാറു കള്‍ സ്ഥാപിച്ചി രിക്കുന്നത് വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധയും ഉത്തര വാദിത്വവും പുലര്‍ത്തുന്ന തിനാ യിട്ടാണ്. വാഹനം ഓടിക്കുന്നവരില്‍ നിന്ന് കൂടുതല്‍ പിഴ ഈടാക്കുക എന്ന ഉദ്ദേശ്യം പോലീസിനില്ല. വാഹനം ഓടിക്കുന്ന വര്‍ പിഴയില്‍ നിന്ന് രക്ഷ നേടാന്‍ മാത്രമല്ല ശ്രമിക്കേണ്ടത്. നിശ്ചിത വേഗ പരിധിക്കുള്ളില്‍ വാഹനം ഓടിച്ചു കൊണ്ട് അവനവന്റെയും മറ്റുള്ള വരുടെയും സുരക്ഷ ഉറപ്പാക്കുക യാണ് വേണ്ടത് എന്നും അധികാരികള്‍ പറഞ്ഞു.

– Photo Courtesy : Abu dhabi Police

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രമേഹ ബോധവല്‍ക്കരണം പ്രധാനം : വിദഗ്ദര്‍
Next »Next Page » യു എ ഇ ദേശീയ ദിനാഘോഷം നാഷണല്‍ തിയ്യേറ്ററില്‍ »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine