അബുദാബി : റോഡ് അപകടങ്ങളിലൂടെയുള്ള മരണ നിരക്ക് മെയ് മാസത്തിൽ കുറവ് വന്നതായി അബുദാബി ട്രാഫിക് പൊലീസ്.
അബുദാബി യിൽ മൊത്തം അപകടത്തില്‍ ഏപ്രില്‍ മാസ ത്തേക്കാള്‍ അഞ്ചു ശതമാനം കുറവ് വന്നതായും അപകട മരണ നിരക്ക് 22ല്‍ നിന്ന് 16 ആയി കുറഞ്ഞു എന്നും അപകട ങ്ങളുടെ എണ്ണം153ല്‍ നിന്ന് 145 ആയി കുറഞ്ഞു എന്നുമാണ് അബുദാബി പൊലീസ് – ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സ്ഥിതി വിവര ക്കണക്കു കളിൽ പറയുന്നത്.
അമിത വേഗം, അശ്രദ്ധമായ മറികടക്കൽ, ട്രാക്ക് തെറ്റി ഒാടിക്കല്‍, വാഹന ങ്ങള്‍ കൂട്ടിയിടിക്കല്‍ എന്നിവയാണ് മിക്ക റോഡപകട ങ്ങൾക്കും കാരണ മാവുന്നത്.
അശ്രദ്ധ യോടെയുള്ള ഡ്രൈവിംഗ്, ചുവപ്പ് സിഗ്നല്‍ മറി കടക്കൽ, പെഡസ്ട്രിയന്‍ ക്രോസിംഗിൽ കാല്‍ നട യാത്ര ക്കാരെ പരിഗണി ക്കാതെ വാഹനം ഓടിക്കൽ, മോശം ടയറു കളുടെ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരി ക്കാതിരി ക്കല്‍ തുടങ്ങിയ നിയമ ലംഘന ങ്ങൾക്ക് ഡ്രൈവർ മാർക്ക് പിഴ നല്കി എന്നും ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടി.
- pma