അബുദാബി : ഗുരുതരമായ നിയമ ലംഘനം നടത്തിയ 677 ഡ്രൈവർ മാരുടെ കേസുകൾ പ്രോസിക്യൂഷന് കൈ മാറി യതായി അബുദാബി ട്രാഫിക് പോലീസ്.
റോഡില്‍ മല്‍സരയോട്ടം നടത്തുക, വളഞ്ഞും പുളഞ്ഞും വാഹന മോടിക്കുക, ജന ങ്ങളുടെ ജീവനും പൊതു മുതലും നശിപ്പിക്കുന്ന തര ത്തില്‍ വാഹന മോടിക്കുക തുടങ്ങിയ ഗുരുതര മായ നിയമ ലംഘന ങ്ങളില്‍ അറസ്റ്റി ലായവരെ യാണു നിയമ നടപടി കള്‍ക്കായി പ്രോസിക്യൂഷനു കൈ മാറിയത്.
ഈ വർഷം ആദ്യ പാദ ത്തിലെ നാല് മാസ ങ്ങളിലായി 3533 ട്രാഫിക് കേസ് ഫയലു കള്‍ പ്രോസിക്യൂഷന്‍ കോട തിയിലേക്കു നീക്കി യിട്ടുണ്ട്. ഇതില്‍ 14 ശത മാനവും അപകട കരമായ രീതിയില്‍ വാഹന മോടിച്ച വരുടേ താണ്.
ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചവര്‍ എട്ടു ശതമാനവും ലഹരി ഉപയോഗിച്ച് വണ്ടി ഓടിച്ചവർ ഏഴു ശത മാനവും ചുവപ്പ് സിഗ്നല്‍ മറി കടന്നു പോലീസ് പിടിച്ചവർ മൂന്നു ശത മാനവുമാണ്.
ഇവരുടെ വാഹന ങ്ങള്‍ ഒരു മാസ ത്തേക്ക് പിടിച്ചെ ടുക്കുകയും ലൈസൻസിൽ 12 ബ്ളാക്ക് മാര്‍ക്കും രണ്ടായിരം ദിര്‍ഹം പിഴയും ചുമത്തും.
- pma