അബുദാബി : സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവ ത്തില്‍ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശി ബസ് ഡ്രൈവര്‍, സഹായിയായ ഫിലിപ്പിനോ സ്വദേശിനി, സ്‌കൂള്‍ ജീവനക്കാരി യായ ലബനന്‍ സ്വദേശിനി എന്നീ മൂന്നു പ്രതികള്‍ക്ക് മൂന്ന് വര്‍ഷ ത്തെ തടവും 20,000 ദിര്‍ഹം പിഴയും വിധിച്ചു.
അബുദാബി അല്‍ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂള്‍ കെ. ജി. വണ്‍ വിദ്യാര്‍ഥിനി യായ നിസ ആല 2014 ഒക്ടോബര്‍ ഏഴിനാണ് സ്‌കൂള്‍ ബസ്സില്‍ ശ്വാസം മുട്ടി മരിച്ചത്. കുട്ടി ബസ്സില്‍ ഉറങ്ങി പ്പോയത് അറിയാതെ ഡ്രൈവറും സഹായിയും ബസ്സ് ലോക്ക് ചെയ്തു പോവുക യായിരുന്നു.
വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന അല്‍ വുറൂദ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ (അഡെക്) തീരുമാനം ശരി വെച്ച കോടതി, സ്‌കൂളില്‍ നിന്ന് ഒന്നര ലക്ഷം ദിര്‍ഹം നഷ്ട പരിഹാര മായി ഈടാക്കാനും ഉത്തരവിട്ടു.
കുട്ടിയുടെ കുടുംബത്തിന് പ്രതികള്‍ ദയാധനം നല്‍കുവാനും വിധിയുണ്ട്. തൊഴില്‍ സമയത്തെ അനാസ്ഥയാണ് ഇവരുടെ മേല്‍ ചുമത്തിയ കുറ്റം.
സ്‌കൂള്‍ ബസ്സിന്റെ ചുമതലയുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഉടമയ്ക്ക് ആറു മാസം തടവും 500,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.
അബുദാബിയിലെ സ്കൂളുകളില്‍, സ്കൂള്‍ ബസുകള്‍ നിര്‍ത്ത ലാക്കുകയും പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്തപ്പോള്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സ്വകാര്യ സ്‌കൂളു കള്‍ക്ക് അബുദാബി എഡ്യുക്കേഷണല്‍ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി യിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കുട്ടികള്‍, നിയമം, പോലീസ്