അബുദാബി : ചുവപ്പ് സിഗ്നൽ മറി കടന്നതിന് കഴിഞ്ഞ വര്‍ഷം അബുദാബിയിൽ പിടിക്കപ്പെട്ടത് 21,688 വാഹന ങ്ങൾ എന്ന് അബുദാബി ട്രാഫിക് വിഭാഗം.
അബുദാബിയിൽ പ്രധാന വീഥികളിലും സിഗ്നലുകളി ലുമായി സ്ഥാപിച്ച ഇൻഫ്രാ റെഡ് ക്യാമറകൾ വഴി യാണ് നിയമ ലംഘനങ്ങൾ പിടി കൂടിയത്.
ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കും മരണം അടക്കമുള്ള അത്യാഹിത ങ്ങള്‍ക്കും കാരണമാകുന്നു എന്നും മഞ്ഞ വെളിച്ചം കത്തിയ ശേഷം സിഗ്നലു കള്‍ മറി കടക്കാന്‍ വേണ്ടി അമിത വേഗതയില്‍ വാഹ നം ഓടിക്കുന്നത് ഒഴിവാ ക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ചുവപ്പ് സിഗ്നല്‍ മറി കടക്കുക എന്നത് ഗുരുതര മായ നിയമ ലംഘന മാണ്. 800 ദിര്‍ഹം പിഴ യാണ് ഇത്തര ക്കാര്‍ക്കുള്ള ശിക്ഷ. എട്ട് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇതിനും പുറമെ 15 ദിവസ ത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും. ഇതിനു പകര മായി പ്രസ്തുത കാലയളവിലെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും എന്നും ട്രാഫിക് വിഭാഗം റോഡ് സേഫ്റ്റി ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗ് തലവന്‍ മേജര്‍ ഖലീഫ മുഹമ്മദ് അല്‍ ഖയീലി വ്യക്തമാക്കി.
- pma