ന്യൂഡൽഹി : കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ ഇനി ഉണ്ടാവുകയില്ല എങ്കില്‍ മാർച്ച് മാസത്തോടെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം ആയേക്കും എന്ന് ഐ. സി. എം. ആര്‍. (ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) പകര്‍ച്ച വ്യാധി വിഭാഗം മേധാവി സമീരന്‍ പാണ്ഡെ. മുന്‍പ് കണ്ടെത്തിയ കൊവിഡ് ഡെൽറ്റ വക ഭേദം ബാധിച്ചതിനേക്കാള്‍ കൂടുതൽ പേർക്ക് ഒമിക്രോൺ വകഭേദം ബാധിക്കുകയും ഇനിയും പുതിയ വകഭേദ ങ്ങൾ ഉണ്ടാകാതെയും ഇരുന്നാല്‍ മാര്‍ച്ച് മാസം പകുതി ആവുമ്പോഴേക്കും കൊവിഡ് നിയന്ത്രണ വിധേയമാകും. എന്നാല്‍ കൊവിഡ് വൈറസിനെ പ്രതിരോധിക്കുവാന്‍ ഉള്ള കരുതല്‍ തുടരണം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഒമിക്രോണ്‍ തരംഗം ഡിസംബർ 11 മുതൽ മൂന്നു മാസം നീണ്ടു നിൽക്കും എന്നു പ്രതീക്ഷി ക്കുന്നു. മാർച്ച് 11 മുതൽ വ്യത്യാസം കാണാം. മുംബൈ, ഡൽഹി തുടങ്ങിയ നഗര ങ്ങളിൽ കൊവിഡ് വ്യാപന ശേഷി കുറഞ്ഞിട്ടുണ്ടോ എന്നറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം എന്നും ഇപ്പോൾ വ്യാപന തീവ്രത അറിയാൻ കഴിയില്ല എന്നും അദ്ദേഹം അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, ആരോഗ്യം, ഇന്ത്യ